തോൾ വേദന ഉണ്ടാകുന്നതിന് ചില പ്രധാനപ്പെട്ട കാരണങ്ങൾ.. ഇത് നമുക്ക് എങ്ങനെ പരിഹരിക്കാൻ സാധിക്കും.. വിശദമായി അറിയുക..

ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത് തോൾ വേദനയെക്കുറിച്ച് ആണ്.. തോൾ വേദന എന്നു പറയുന്നത് വളരെ വലിയൊരു വേദന ആണ്.. പല കാരണങ്ങൾ കൊണ്ട് നമുക്ക് തോൾ വേദന വരാം.. മോസ്റ്റ് കോമൺ ആയിട്ടുള്ള കാര്യങ്ങളായിരിക്കും നമ്മൾ ഇവിടെ സംസാരിക്കുന്നത്.. മോസ്റ്റ് കോമൺ ആയിട്ട് തോൾ വേദന ഉണ്ടാകുന്നത് നമുക്ക് ഏജ് ഗ്രൂപ്പ് ആയിട്ട് തരംതിരിക്കാം.. പ്രധാനമായും ഇത് കണ്ടുവരുന്നത് 30 മുതൽ 40 വയസ്സ് അതിനു മുകളിലുമുള്ള ആളുകൾക്ക് ആണ്.. ചെറുപ്പം കുറഞ്ഞ ആളുകൾക്ക് തോൾ വേദന ഉണ്ടാകുന്നത്.. പലപ്പോഴും സ്പോർട്സ് അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംബന്ധിച്ചാണ്.. എന്നാൽ മധ്യവയസ്ക കണ്ടുവരുന്നത് ഡയബറ്റിസ് തുടങ്ങിയ കാര്യങ്ങൾ കൊണ്ടാണ്..

പ്രായമാകുമ്പോൾ തോൾ മസിലുകൾ കൊണ്ടുള്ള കാരണങ്ങൾ കൊണ്ടാണ് ഇതു വരുന്നത്.. പിന്നെയും പ്രായമായ ആളുകൾക്ക് വാതസംബന്ധമായ കാരണങ്ങൾ കൊണ്ടോ അല്ലെങ്കിൽ മറ്റു കാരണങ്ങൾകൊണ്ടും ആർത്രൈറ്റിസ് വന്നാലും ഇതു വരാം.. ഈ അടുത്ത് ആയിട്ട് പലർക്കും തോൾവേദന കമ്പ്യൂട്ടർ ഉപയോഗിക്കുന്നത് കൊണ്ട് അതായത് നമ്മുടെ ശരിയായ ഇരിപ്പ്.. അതുപോലെ റെസ്റ്റ് ഇല്ലാതെ ജോലി ചെയ്യുന്നത് കൊണ്ട്.. അതുപോലെ തന്നെ നമുക്ക് കംഫർട്ടബിൾ ആയിട്ടില്ലാത്ത പൊസിഷനിൽ ഇരുന്ന് ജോലി ചെയ്യുക..

ഇത്തരം കാരണങ്ങൾ കൊണ്ടും വരാം.. ഫസ്റ്റ് നമുക്ക് ചെറുപ്പക്കാരായ ആളുകളിലേക്ക് പോകാം.. അതായത് വീണതിനു ശേഷം വല്ല ഇഞ്ചുറി വരിക.. അല്ലെങ്കിൽ വല്ല ആക്സിഡൻറ് ഉണ്ടാവുക സ്പോർട്സ് അങ്ങനെയെങ്കിലും ബന്ധപ്പെട്ടാണ് ചെറുപ്പക്കാരെ ആളുകൾക്ക് തോൾ വേദന അനുഭവപ്പെടുന്നത്.. ചിലർക്ക് ഫ്ലെക്സിബിൾ ആയിട്ടുള്ള ജോയിൻറ് കാരണവും വേദന അനുഭവപ്പെടും.. അപ്പോൾ ആദ്യം എന്തുകൊണ്ടാണ് വേദന വരുന്നത് എന്ന് കണ്ടുപിടിക്കണം.. അവരെ പരിശോധിക്കുമ്പോഴും അവരുടെ ബുദ്ധിമുട്ടുകൾ അറിയുമ്പോഴും എന്തുകൊണ്ടാണ് ഇവർക്ക് വേദന വരുന്നത് എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും.. ഇഞ്ചുറി ആണെങ്കിൽ അത് എത്രത്തോളം ഉണ്ട് അതിൻറെ ചെറുതാണോ വലുതാണോ എന്നാ ആദ്യം മനസ്സിലാക്കണം..