വീട്ടിലെ ചില വസ്തുക്കൾ ഒഴിവാക്കിയാൽ തന്നെ നമുക്ക് മാരകരോഗങ്ങൾ വരാതെ തടയാം.. എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

രോഗകാരണമായ പല വസ്തുക്കളും നമ്മുടെ വീട്ടിൽ നിന്ന് ഒഴിവാക്കിയാൽ തന്നെ മാരകമായ പല അസുഖങ്ങളും നമുക്ക് നമ്മുടെ ജീവിതത്തിൽ നിന്നുതന്നെ ഒഴിവാക്കാൻ സാധിക്കും.. ഏറ്റവും പ്രധാനമായി നമ്മുടെ മനസ്സിൽ വരുന്ന അസുഖം ക്യാൻസർ തന്നെയാണ്.. ക്യാൻസറിന് മെഡിക്കൽ ടെർമിനോളജി യിൽ പറയുന്നത് നിയോപ്ലാസം എന്നാണ്.. അതായത് ഒരു കോശത്തിനു അല്ലെങ്കിൽ ഒരു കൂട്ടം കോശങ്ങൾക്കു ഭ്രാന്ത് പിടിപ്പിക്കുന്ന അവയെ അനിയന്ത്രിതം ആയിട്ട് പെരുകാൻ കാരണമാകുന്നു ഒരു പ്രത്യേക തരം കണ്ടീഷൻ.. അപ്പോൾ ഈ ഓംഗോജനിക് ആയിട്ടുള്ള പലതരം ട്രിഗർകളും നമ്മുടെ വീടുകളിൽ തന്നെ ഉണ്ടാക്കുന്ന ചില വസ്തുക്കളും അവയുടെ സാന്നിധ്യം ഓ അല്ലെങ്കിൽ അവയുടെ ഉപയോഗം ഓ എല്ലാം തന്നെ ഇതിന് കാരണമാകാറുണ്ട്..

അങ്ങനെയുള്ള കുറച്ചു വസ്തുക്കളെ കുറിച്ചാണ് ഇന്ന് സംസാരിക്കാൻ പോകുന്നത്.. നിങ്ങൾക്ക് വളരെയധികം പ്രയോജനം ചെയ്യുന്നതും.. നിങ്ങളുടെ ആരോഗ്യം ഒരു പരിധിവരെ മെച്ചപ്പെടുത്താൻ ആയിട്ട് ഇത് സഹായിക്കും.. ഏറ്റവും പ്രധാനമായി എനിക്ക് നിങ്ങളോട് പറയാനുള്ളത്.. നമ്മുടെ ദുശീലങ്ങൾ ആയിട്ടുള്ള പുകവലിയും മദ്യപാനവും.. പൂർണ്ണമായും ഒഴിവാക്കണം എന്നാണ്.. ഇതെല്ലാം ഒഴിവാക്കിയാൽ തന്നെ നമ്മുടെ 80 ശതമാനം ഉള്ള ക്യാൻസറുകൾ നമുക്ക് തടയാൻ സാധിക്കും എന്നുള്ളതാണ് ആദ്യം മനസ്സിലാക്കേണ്ടത്..

പലപ്പോഴും നല്ലപോലെ പുകവലിച്ച് ഡ്രിങ്ക്സ് കഴിച്ച്.. പലപ്പോഴും നമ്മൾ മരുന്ന് എഴുതി കൊടുക്കുമ്പോൾ ഡോക്ടറെ ഇതിന് സൈഡ് എഫക്റ്റ് ഉണ്ടോ എന്ന് ചോദിക്കുന്ന ചില വിരുതന്മാർ ഉണ്ട്.. അവരുടെ എന്താണ് പറയുക.. മരുന്നുകളുടെ എഫക്ട് ഒരു ശതമാനം ആളുകളിൽ ആണ് വരുന്നതെങ്കിൽ പുകവലിക്കുന്ന ആൾക്കാരിൽ ഒരു 70 ശതമാനം ആളുകൾക്കും അതിൻറെ തായ് പ്രശ്നങ്ങൾ ഉറപ്പായിട്ടും ഉണ്ടാകും.. വളരെ ചുരുക്കം ചില ആളുകൾ മാത്രമേ പുക വലിച്ചിട്ടും ഒരു പ്രശ്നവുമില്ലാതെ ഇരിക്കുന്ന ഉള്ളൂ..

Leave a Reply

Your email address will not be published. Required fields are marked *