കുടവയർ കുറയ്ക്കുവാനായി ഉറങ്ങുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചാൽ മാത്രം മതി… ഏതു കുടവയറും ഇനി നമുക്ക് പുഷ്പംപോലെ കുറച്ച് എടുക്കാം..

ആവശ്യത്തിന് ഉറക്കം ലഭിക്കാത്തതും വയറിനകത്ത് കുഴപ്പം നിറയുന്നതും കുടവയർ ചാടുന്നതും എല്ലാം ബന്ധപ്പെട്ട പുതിയ പഠനങ്ങൾ പറയുന്നു.. സാധാരണഗതിയിൽ ചർമത്തിന് താഴെ അടിഞ്ഞു കൂടുന്ന കൊഴുപ്പ് ആവശ്യത്തിന് ഉറക്കം ലഭിക്കാതെ ആളുകളിൽ അവയവങ്ങളിൽ ചുറ്റുമായി അടിഞ്ഞ് സങ്കീർണതകൾ ഉണ്ടാകുമെന്ന് പഠനങ്ങൾ വെളിപ്പെടുത്തി.. ആരോഗ്യവാൻമാരും അമിതവണ്ണം ഇല്ലാത്തവരുമായ 12 പേരെ രണ്ടു സംഘങ്ങൾ ആയി തിരിച്ചു നടത്തിയ പഠനങ്ങൾ 21 ദിവസം നീണ്ടുനിന്ന..

ഈ സംഘത്തിൽ പെട്ട ആളുകൾക്ക് രാത്രി 9 മണിക്കൂർ ഉറക്കം ലഭിച്ചപ്പോൾ രണ്ടാമത്തെ സംഘത്തിന് വെറും നാല് മണിക്കൂർ മാത്രമേ ഒരു ദിവസം ഉറങ്ങാൻ സാധിച്ചുള്ളു.. മാസത്തിനുശേഷം ഈ പരീക്ഷണത്തിൽ പങ്കെടുത്ത ആളുകളെ ഗ്രൂപ്പ് അങ്ങോട്ടും ഇങ്ങോട്ടും മാറ്റി ഇത് ആവർത്തിച്ചു.. ഉറക്കം ആവശ്യത്തിനു ലഭിക്കാത്ത ആളുകളിൽ വയറിൽ കൊഴുപ്പ് അടിയുന്ന വിസ്തീർണ്ണം ഒൻപത് ശതമാനം വർധിച്ചു.. ഇവരുടെ വയറിൻറെ ഭാഗത്ത് അടിഞ്ഞുകൂടിയ കൊഴുപ്പ് തോത് 11 ശതമാനം വർദ്ധിച്ചു.. ഉറക്കക്കുറവ് ലഭിച്ച ആളുകൾ മറ്റുള്ളവരെ അപേക്ഷിച്ച് 300 കാലറി അധികം കഴിച്ചതായും ഗവേഷകർ നിരീക്ഷിച്ചു..