പെയിൻ ഫുൾ പീരിയഡ്സ്.. ആർത്തവ സമയത്തുണ്ടാകുന്ന വയറുവേദന യ്ക്കുള്ള കാരണങ്ങളും പരിഹാരമാർഗങ്ങളും.. എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ..

എന്താണ് പെയിൻ ഫുൾ പിരിയഡ്സ്.. ഒരു സ്ത്രീയുടെ ആർത്തവ ചക്രത്തിലെ തുടക്കം മുതൽ അവസാനം വരെയുള്ള കാലത്തിനുള്ളിൽ പല പ്രായങ്ങളിൽ ആയിട്ട് പലപ്പോഴും അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നമാണ് ആർത്തവസമയത്തെ ഉണ്ടാകുന്ന അതികഠിനമായ വയറുവേദന.. നമുക്ക് എപ്പോഴാണ് ഈ ആർത്തവ സമയത്തുണ്ടാകുന്ന വയറുവേദന മെഡിക്കൽ പരമായി ചികിത്സകൾ ആവശ്യമായി വരുന്നത്.. അല്ലെങ്കിൽ എപ്പോഴാണ് ഈയൊരു പ്രശ്നത്തിലായി നമ്മൾ ഡോക്ടറെ കാണിക്കേണ്ടത് ആയി വരുന്നത്..

കാരണം ഈ പ്രായത്തിലുള്ള 90 ശതമാനം ആളുകളിലും വളരെ കോമൺ ആയി കാണപ്പെടുന്ന ഒന്നാണ് ആർത്തവ സമയത്തുള്ള വയറുവേദന.. ഈ വയറുവേദന അല്ലെങ്കിൽ കഠിനമായ വയറുവേദന അവരുടെ ദിവസങ്ങളിലുള്ള പ്രവർത്തികൾക്ക് ബാധിക്കുന്ന രീതിയിൽ ആയാൽ അതായത് ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ജോലിക്ക് പോകാൻ പറ്റാതെ വരുക അല്ലെങ്കിൽ സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് സ്കൂളിൽ പോകാൻ പറ്റാതെ വരിക.. ഇങ്ങനെയുള്ള ഒരു സാഹചര്യത്തിലാണ് നമ്മൾ ഒരു ഡോക്ടറെ കാണേണ്ടത് ആയി വരുന്നത്..

ആർത്തവ സമയത്തുണ്ടാകുന്ന വയറുവേദന യെ നമുക്ക് പ്രധാനമായും രണ്ടായി തരം തിരിക്കാം.. പ്രൈമറി ഡോസ്മനൊരിയ ആൻഡ് സെക്കൻഡറി dysmenorrhea.. പ്രൈമറി എന്ന് പറയുന്നത് അതിന് പ്രത്യേകിച്ച് ഒരു കാരണങ്ങളും ഉണ്ടാവുകയില്ല.. അതായത് ഒരു അസുഖവുമായി ബന്ധപ്പെട്ട് വരുന്നത് ആയിരിക്കില്ല.. ഇത് കൂടുതലായും കാണുന്നത് കൗമാരപ്രായക്കാരായ ആളുകളിലാണ്.. ഓവുലേഷൻ പ്രോപ്പർ ആയി നടക്കുന്ന ആളുകളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്.. അപ്പോൾ ശരിക്കും ഒരു നോർമൽ സൈക്ലിംഗ് ഭാഗമായി തന്നെയാണ് പ്രൈമറി ആയിട്ട് ഉണ്ടാക്കുന്നത്..