സ്ത്രീകളിൽ ആർത്തവ സമയത്തുണ്ടാകുന്ന അമിത രക്തസ്രാവം.. ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ.. ആരും ഈ വീഡിയോ കാണാതെ പോകരുത്..

ആർത്തവ സമയത്ത് ഉണ്ടാകുന്ന അമിതമായ രക്തസ്രാവത്തെ കുറിച്ച് അതിൻറെ പ്രധാന കാരണങ്ങളെക്കുറിച്ച്.. അത് നമുക്ക് എങ്ങനെ പരിഹരിക്കാം എന്നതിനെക്കുറിച്ചാണ് ഇന്ന് സംസാരിക്കാൻ പോകുന്നത്.. മെൻസസ് നെ കുറിച്ചാണ് കുറെയധികം വീഡിയോകൾ ചെയ്തു വരുന്നത്.. അപ്പോൾ നിങ്ങൾക്ക് ആർത്തവത്തെ കുറിച്ചുള്ള സംശയങ്ങൾ എല്ലാം ഈ വീഡിയോയിലൂടെ നിങ്ങൾക്ക് മനസ്സിലാവും.. ഇതുവരെ കാണാത്ത ആളുകളെല്ലാം ഈ വീഡിയോകൾ കാണുക.. ആറു മുതൽ ഏഴു ദിവസങ്ങൾ വരെ നീണ്ടു നിൽക്കുന്ന ആയിരിക്കും പൊതുവേ ആരോഗ്യപരമായ പൊതുവേ നമ്മൾ കരുതുന്ന ഒരു മെൻസസ് കാലാവധി.. അത് ചിലപ്പോൾ ഓരോ സ്ത്രീകളുടെയും കാര്യത്തിൽ വ്യത്യാസപ്പെട്ടിരിക്കാം.. ചിലർക്ക് ആകെ മൂന്നു നാല് ദിവസങ്ങൾ മാത്രമേ ബ്ലീഡിങ് ഉണ്ടാകുകയുള്ളൂ..

ചിലർക്ക് എട്ടു മുതൽ ഒമ്പത് ദിവസം വരെ ബ്ലീഡിങ് ഉണ്ടാകും.. അതുപോലെ ബ്ലീഡിങ് അളവ് അതുപോലെ ഇതിൻറെ കളർ.. ഓരോ സ്ത്രീകളും ഒക്കെ പലരീതിയിൽ ഓരോ സ്ത്രീകളിലും വ്യത്യാസപ്പെട്ടിരിക്കും.. നല്ലൊരു ശതമാനം സ്ത്രീകൾക്കും അവരുടെ കാര്യം എന്താണ് നോർമൽ ആയിട്ടുള്ളത് എന്ന് മനസ്സിലാക്കാൻ പറ്റും.. അതിൽ നിന്നും എന്തെങ്കിലും വ്യത്യസ്തമായി മാറ്റങ്ങൾ സംഭവിക്കുകയാണെങ്കിൽ അത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.. 60 മില്ലി ലിറ്റർ രക്തമാണ് ഓരോ ആർത്തവസമയത്തും പോകുന്നത്.. തിയറി പരമായി പറയുകയാണെങ്കിൽ 80 മില്ലി അധികം ബ്ലീഡിങ് നിങ്ങൾക്ക് ഉണ്ടാവുകയാണെങ്കിൽ അത് ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്.. നമുക്ക് എപ്പോഴും 80 മില്ലി ബ്ലഡ് ഉണ്ടോ എന്ന് കറക്ടായിട്ട് പരിശോധിക്കാൻ നമ്മളെക്കൊണ്ട് എപ്പോഴും പറ്റില്ല..

ആർത്തവ സമയത്ത് എനിക്ക് അമിതമായ രക്തസ്രാവം ഉണ്ടോ എന്നുള്ളത് മനസ്സിലാക്കാൻ അവർക്ക് ചിലപ്പോൾ സാധിച്ചെന്നുവരില്ല.. അപ്പോൾ നമ്മൾ എങ്ങനെയാണ് ഇതിനെ മനസ്സിലാക്കുന്നത് എന്ന് വച്ചാൽ ആർത്തവ സമയത്ത് നമ്മൾ ഓരോ ഒന്ന് രണ്ടു മണിക്കൂറിനുള്ളിൽ ഉപയോഗിക്കുന്ന മെൻസ്ട്രൽ പ്രോഡക്റ്റുകൾ അത് തുണി ആയിക്കോട്ടെ ആയിക്കോട്ടെ.. പാഡ് ആയിക്കോട്ടെ അല്ലെങ്കിൽ മെൻസ്ട്രൽ കപ്പ് ആയിക്കോട്ടെ.. ഓരോ രണ്ടു മണിക്കൂർ കൂടുമ്പോഴും ഇത് നമുക്ക് ഫുൾ ആയിട്ട് മാറ്റേണ്ടതായി വരും.. ഇങ്ങനെ സംഭവിക്കുന്നുണ്ടെങ്കിൽ ഉറപ്പായിട്ടും നിങ്ങൾക്ക് അമിത രക്തസ്രാവമാണ് എന്ന് കരുതാം..