ഉദരത്തിൽ വരുന്ന ക്യാൻസർ കളുടെ പൊതുവായ നാല് ലക്ഷണങ്ങൾ.. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഒരിക്കലും അവഗണിക്കരുത്.. എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ..

എല്ലാവരും ഒരു തവണയെങ്കിലും ചോദിച്ചിട്ട് ഉണ്ടാകാം എനിക്ക് ക്യാൻസർ ഉണ്ടോ.. അല്ലെങ്കിൽ എനിക്ക് കാൻസർ എന്ന രോഗം വരുമോ.. ഞാൻ അത് എങ്ങനെ കണ്ടുപിടിക്കും.. ഒരിക്കലും വരാൻ പാടില്ല അല്ലെങ്കിൽ വരരുത് എന്ന് ആഗ്രഹിക്കുന്ന ഒരു അസുഖമാണ് ക്യാൻസർ എന്നാണ് എല്ലാവരുടെയും മനസ്സ്.. പക്ഷേ കൃത്യസമയത്ത് കണ്ടു പിടിച്ചാൽ കൃത്യമായ ചികിത്സകൾ നൽകിയാൽ നമുക്ക് ഭൂരിഭാഗം കാൻസറിനെയും കീഴ്പ്പെടുത്തുവാൻ സാധിക്കും.. ആദ്യം നമ്മുടെ ഉദരത്തിൽ വരുന്ന ക്യാൻസർ കളുടെ പൊതുവായിട്ടുള്ള ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം.. പൊതുവായ ലക്ഷണം എന്ന് പറയുന്നത് ക്ഷീണം..

മിക്ക ആളുകളിലും കണ്ടുവരുന്ന ഒരു അവസ്ഥയാണ് ക്ഷീണം.. പിന്നെ ശരീര ഭാരം തീരെ കുറഞ്ഞ പോവുക.. പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ ശരീരഭാരം കുറയുക.. പെട്ടെന്നുള്ള മലവിസർജന രീതികളിൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ.. ചില സമയത്ത് മലം പോകാതിരിക്കുക.. അതല്ലെങ്കിൽ സാധാരണ പോകുന്നതിൽ നിന്നും കൂടുതൽ തവണ പോവുക.. മലത്തിൽ ബ്ലഡ് അംശം കാണുക ഇതൊക്കെയാണ് പൊതുവേ ഉദരത്തിൽ വരുന്ന ക്യാൻസർ കളുടെ ലക്ഷണങ്ങൾ.. സാധാരണ ഗതിയിൽ നമ്മൾ ഉദരത്തിന് മൂന്ന് ഭാഗങ്ങളായി തിരിക്കുക..

മൂന്നു ഭാഗങ്ങളായി തിരിച്ച് അത് മൂന്നിനെയും ലക്ഷണങ്ങൾ പലതും കോമൺ ആയി ഉണ്ടെങ്കിൽ പോലും ചില ലക്ഷണങ്ങൾ ചില ഭാഗങ്ങളെ സൂചിപ്പിക്കുന്നവയാണ്.. ആദ്യത്തേത്.. അന്നനാളം ആമാശയം.. ചെറുകുടലിലെ തുടക്കം.. അപ്പർ ഗ്യാസ് ഇൻഡസ്ട്രൽ ട്രാക്ക് എന്നറിയപ്പെടുന്നത്.. ഈ മൂന്നു ഭാഗങ്ങളിലെ ലക്ഷണങ്ങൾ നമുക്ക് ഓരോന്നായി നോക്കാം.. ആദ്യമായി അന്നനാളം.. നമ്മുടെ അന്നനാളത്തിൽ കാൻസർ വന്നു കഴിഞ്ഞാൽ നമുക്ക് എന്ത് സംഭവിക്കും.. നിങ്ങൾക്കറിയാം അന്നനാളം എന്ന് പറയുന്നത് ഒരു ട്യൂബ് ആണ്..