എന്തൊക്കെ മരുന്നു കഴിച്ചിട്ടും നമ്മുടെ അസുഖം മാറുന്നില്ലെങ്കിൽ.. നമ്മുടെ അസുഖം യഥാർത്ഥത്തിൽ എന്താണ് എന്ന് നമ്മൾ തന്നെ കണ്ടെത്തണം.. നമ്മുടെ ആരോഗ്യം നമ്മുടെ കൈയിലാണ്.. വിശദമായ അറിയുക..

ഇന്നു നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് സത്യം പറഞ്ഞാൽ നമ്മുടെ ഉത്തരവാദിത്വമാണ് നമ്മുടെ പ്രശ്നങ്ങൾ എന്താണ് എന്ന് കണ്ടുപിടിക്കുക എന്നത്.. നമ്മൾ സാധാരണ രീതിയിൽ ചെയ്യുന്നത് എന്താണ്.. എനിക്ക് ഒരു ആരോഗ്യപ്രശ്നം വന്നു അതുമായി ഹോസ്പിറ്റലിൽ പോയി.. ഡോക്ടർ എന്നെ പരിശോധിച്ചു.. കുറച്ച് ടെസ്റ്റുകൾ ചെയ്യാൻ പറഞ്ഞു.. ആ ടെസ്റ്റുകൾ ചെയ്തു നോക്കിയിട്ട് രോഗം ഇതാണ് എന്ന് പറഞ്ഞു.. പക്ഷേ കുറച്ചുകഴിയുമ്പോൾ ഈ പ്രശ്നങ്ങൾ വീണ്ടും വന്നു.. ഇതിൽ ഒരു 60 ശതമാനം ആളുകളുടെയും പ്രശ്നങ്ങൾ അസുഖം വരുമ്പോൾ ആദ്യം തന്നെ മരുന്നുകൾ എടുക്കുമ്പോൾ അതെല്ലാം മാറ്റും..

പക്ഷേ ജീവിതശൈലി രോഗങ്ങളുടെ ഒരു പ്രത്യേകത എന്താണെന്ന് അറിയാമോ.. ഈ പ്രശ്നങ്ങൾക്ക് വേണ്ടി നമ്മൾ പല ആശുപത്രികളിലും പോകും.. പല പല ഡോക്ടർമാരെയും കാണും.. പല മരുന്നുകളും കഴിക്കും.. പക്ഷേ എന്നിട്ടും പ്രശ്നം ക്ലിയർ ആകുന്നില്ല.. നമ്മളോട് പറയുന്നു നമ്മുടെ പ്രശ്നം ഇതാണ്.. ഈ മരുന്ന് കഴിച്ചാൽ മതി..

അങ്ങനെ മരുന്നു കഴിക്കുന്നു ആ പ്രശ്നം കുറയുന്നു പക്ഷേ വീണ്ടും ആ പ്രശ്നം വരുന്നു.. ചില ആളുകളിൽ വർഷങ്ങളായി ആ മരുന്നുകൾ കഴിച്ചാലും ആ അസുഖം മാറുന്നില്ല.. അപ്പോൾ വേറെ ഡോക്ടർമാരെ കാണുന്നു വേറെ അസുഖമാണ് എന്ന് പറയുന്നു അതിനുള്ള മരുന്ന് കഴിക്കുന്നു.. യഥാർത്ഥത്തിൽ എന്താണ് നമ്മുടെ പ്രശ്നം.. അതുകൊണ്ടാണ് പറയുന്നത് നമ്മുടെ ഉത്തരവാദിത്വമാണ് നമ്മുടെ ആരോഗ്യം സംരക്ഷിക്കുക എന്നത്.. നമ്മുടെ യഥാർത്ഥ അസുഖം എന്താണെന്ന് നമ്മൾ തന്നെ കണ്ടെത്തണം..