നടുവേദന വരാനുള്ള ചില പ്രധാനപ്പെട്ട നാല് കാരണങ്ങൾ.. ഇത് നമുക്ക് എങ്ങനെ പരിഹരിക്കാം.. വിശദമായി അറിയുക..

ജീവിതത്തിലൊരിക്കലെങ്കിലും നടുവേദന അനുഭവിക്കാത്തവർ വളരെ കുറവാണ്.. നടുവേദന ഉള്ള ആളുകളെ പ്രധാനപ്പെട്ട സംശയം എന്താണ് എൻറെ നടു വേദനക്ക് കാരണം എന്നുള്ളതാണ്.. ഇന്ന് ചർച്ച ചെയ്യാൻ പോകുന്നത് ഈ വിഷയത്തെക്കുറിച്ചാണ്.. നടുവേദനയുടെ പ്രധാനപ്പെട്ട കാരണങ്ങൾ എന്തൊക്കെയാണ്.. അതെങ്ങനെ നമുക്ക് പരിഹരിക്കാം.. നടുവേദനയെ പ്രധാനമായും രണ്ടു രീതിയിൽ നമുക്ക് തരംതിരിക്കാം.. ഒന്നാമത്തേത് നടുവിന് മാത്രം വേദന ഉണ്ടാകുന്നതും.. രണ്ടാമത്തെ നടുവിൽ നിന്ന് ഇറങ്ങി അത് കാലിലേക്ക് ഇറങ്ങിപ്പോകുന്നത്.. കൂടുതലായി പലർക്കും വേദന ഉണ്ടാകുന്നത് കാലിൽ ആയിരിക്കും.. അപ്പോൾ ഈ രണ്ടു വിഭാഗങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിനു മുൻപായി ഏതെല്ലാം സ്ട്രക്ച്ചർ ആണ് നടുവിന് വേദന ഉണ്ടാക്കുന്നത് എന്ന് നമുക്ക് പരിചയപ്പെടാം..

നടുവിന് ഭാഗത്ത് കുറെ കശേരുക്കൾ ഉണ്ട്.. ഈ കശേരുക്കൾക്ക് ഇടയിലെ ചെറിയ ചെറിയ ഡിസ്കുകൾ ഉണ്ട്.. ഈ ഡിസ്കിന് പുറകിലാണ് കാലിലേക്ക് വരുന്ന ഞരമ്പുകൾ അതായത് നാഡികൾ ഉള്ളത്.. അതിൻറെ പുറകിലായി ഓരോ കശേരുക്കൾക്ക് ഇടയിലും ചെറിയ ചെറിയ സന്ധികൾ കാണാം.. അതിനു താഴെയായി 2 സൈഡിലുള്ള ഇടുപ്പ് എല്ലുകളും.. നട്ടെല്ലും തമ്മിൽ ചെറിയ സന്ധികൾ കാണാം.. ഇതിനെല്ലാം കവർ ചെയ്തു കൊണ്ട് പുറത്തെ പേശികൾ ഉണ്ടാകും.. ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും നമുക്ക് വേദന ഉണ്ടാകാൻ സാധ്യത ഉള്ളതാണ്..

അപ്പോൾ നടുവേദന മാത്രം ഉണ്ടാവുന്നത് ഏതെല്ലാം കാരണങ്ങൾ കൊണ്ടാണ് വരുന്നത് എന്ന് നമുക്ക് ആദ്യം ചർച്ച ചെയ്യാം.. ഇത് നടുവിൽ ആയിരിക്കും പ്രധാനമായും വേദന ഉണ്ടാവുക കാലിൽ ഉണ്ടായിരിക്കില്ല.. അത്തരത്തിലുള്ള കാര്യങ്ങളിൽ ഏറ്റവും പ്രധാനമായിട്ടുള്ളത് ഡിസ്ക് ആണ്.. ഈ കശേരുക്കൾക്ക് ഇടയിലുള്ള ഡിസ്ക്.. ഈ ഡിസ്ക് പ്രത്യേകത ഡിസ്ക് രണ്ട് രീതിയിൽ വേദന ഉണ്ടാകും.. ഒന്നാമത്തെ ഡിസ്ക് തന്നെ ഭയങ്കര വേദനയും മാറും.. ഇതിനെ ഡിസ്ക്ക് തെയ്മാനം എന്ന് പറയും..