എത്രയൊക്കെ മരുന്നും ഇൻസുലിനും കഴിച്ചിട്ടും പ്രമേഹരോഗം നിയന്ത്രിക്കാനാവാത്ത അതിൻറെ യഥാർത്ഥ കാരണങ്ങൾ.. വിശദമായി അറിയുക..

ഒരുപാട് ആളുകൾ ചോദിക്കുന്ന ഒരു ചോദ്യമാണ് ഞാൻ രാവിലെയും ഉച്ചയ്ക്കും വൈകിട്ടും എല്ലാം പ്രമേഹത്തിന് ഗുളിക കഴിക്കുന്നുണ്ട്.. അതേപോലെ രാവിലെ എന്നും ഇൻസുലിൻ എടുക്കുന്നുണ്ട്.. ഇൻസുലിൻ രാവിലെ അറുപതും വൈകിട്ട് നാല്പതും ആണ് എടുക്കുന്നത്.. പക്ഷേ എൻറെ പ്രമേഹം എന്നു പറയുന്നത് ഫാസ്റ്റിംഗ് നോക്കുമ്പോൾ 250 നു മുകളിലാണ്.. ഞാൻ ഈ കാര്യം എപ്പോഴും ഡോക്ടറുടെ അടുത്തുപോയി പറഞ്ഞാൽ ഇൻസുലിൻ കൂട്ടാൻ പറയും.. അങ്ങനെ കൂട്ടിക്കൂട്ടി ഇപ്പോൾ എത്രയായി എന്ന് എനിക്ക് പോലും അറിയില്ല.. എനിക്ക് ഇതിൽ നിന്ന് ഒരു കാര്യം മനസ്സിലായി ഈ പറയുന്ന ഇൻസുലിൻ മരുന്നുകളൊന്നും എൻറെ ശരീരത്തിൽ ഗുണം ചെയ്യുന്നില്ല..

എനിക്ക് മനസ്സിലാകുന്നില്ല എന്തുകൊണ്ടാണ് ഞാൻ ഇത്രയേറെ മരുന്നുകൾ കഴിച്ചിട്ട് മനുഷ്യശരീരത്തിലെ പ്രമേഹം മാറാത്തത്.. കാരണം പല സാഹചര്യങ്ങളിൽ കാലിലെ മരവിപ്പ് ഉണ്ടാകുന്നു.. ഇപ്പോൾ കാൽ പിടിച്ചാൽ തന്നെ അറിയുന്നില്ല.. ചെരുപ്പ് ഇട്ടാൽ അറിയുന്നില്ല.. ഏത് വിരലിൽ തൊട്ടാലും മനസ്സിലാകുന്നില്ല.. കാൽ എപ്പോഴും പുകച്ചിൽ ആണ്.. എപ്പോഴും നമുക്ക് ഐസ് കൊണ്ടു വയ്ക്കണം എന്നുള്ള തോന്നൽ ആണ്.. കാറ്റടിച്ചാൽ പ്രശ്നമാണ്.. ചില സാഹചര്യങ്ങളിൽ തീക്കനലിൽ കാലു വയ്ക്കുന്നത് പോലെയാണ് തോന്നുന്നത്..

അതുപോലെ ശരീരത്തിൽ മൊത്തം ചൊറിച്ചിൽ ആണ്.. അതുപോലെ കൺഫ്യൂഷനാണ് രാവിലെ എഴുന്നേൽക്കാൻ ബുദ്ധിമുട്ട്.. എണീറ്റാൽ ഞാൻ എന്ത് തീരുമാനം എടുക്കണം എന്നുള്ള ബുദ്ധിമുട്ട്.. ഇനിയിപ്പോൾ എങ്ങോട്ട് വേണമെങ്കിലും പോകണമെങ്കിൽ എങ്ങോട്ട് പോണം എന്നുള്ള കൺഫ്യൂഷൻ വരുക.. ചിലപ്പോൾ ഓർമ്മയുണ്ടാവില്ല ഞാനെന്തിനാണ് ഇവിടെ വന്നത് എന്ന്.. ഇതെല്ലാം ന്യൂറോളജിക്കൽ പ്രശ്നമാണ്.. പിന്നെ അതുപോലെ ഫുൾടൈം ക്ഷീണമാണ്.. പണ്ടൊക്കെ എല്ലാ കാര്യങ്ങളും ഓടിനടന്ന് ചെയ്യുമായിരുന്നു ഇപ്പോൾ അതിനും പറ്റുന്നില്ല..