പ്രമേഹ രോഗികൾ അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട ഇൻഫർമേഷൻസ്… ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കരുത് പ്രമേഹരോഗ സാധ്യത ആവാം..

ഇന്ന് നമ്മൾ പ്രമേഹത്തെക്കുറിച്ച് സംസാരിക്കാനാണ് പോകുന്നത്.. നമ്മൾ എന്തിനാണ് പ്രമേഹത്തിന് ചികിത്സ തേടുന്നത്.. പ്രമേഹത്തിന് എല്ലാവരും ഷുഗർ മരുന്ന് കഴിക്കുന്നു.. മാസം മാസം ഷുഗർ ചെക്ക് ചെയ്യുന്നു.. പക്ഷേ എന്താണ് ഈ ചികിത്സയുടെ യഥാർത്ഥ ഉദ്ദേശം.. നമ്മൾ ഈ ചികിത്സ തേടുന്നത് പ്രമേഹം എന്ന രോഗത്തിൻറെ കാലക്രമേണ നമ്മുടെ അവയവങ്ങൾക്ക് ഹാർട്ട് കിഡ്നി ഞരമ്പുകൾ.. ഒക്കെ ഇത് ബാധിക്കും.. ഈ പറയുന്ന കോംപ്ലിക്കേഷൻ ഉകൾ വരാതിരിക്കുവാൻ ആയിട്ട് വേണം നമ്മുടെ പ്രമേഹത്തിന് ചികിത്സാരീതികൾ അല്ലാതെ മാസം മാസം ഷുഗർ ചെക്ക് ചെയ്യുന്നത് മാത്രമല്ല പ്രമേഹം.. അപ്പോൾ നമ്മൾ അതിനെക്കുറിച്ചാണ് ഇന്ന് സംസാരിക്കാൻ പോകുന്നത്..

മിക്ക ആളുകളുടെയും ഷുഗർ നെ കുറിച്ചുള്ള ആദ്യത്തെ തെറ്റിദ്ധാരണ ഷുഗർ ചെക്ക് ചെയ്യുമ്പോൾ മിക്കവാറും വെറും വയറ്റിൽ ചെക്ക് ചെയ്യുക.. അതല്ലേ എല്ലാവരും നോക്കുന്നത് എന്നാണ് പറയാറുള്ളത് പക്ഷേ അത് തെറ്റല്ല എങ്കിലും ഭക്ഷണം കഴിഞ്ഞിട്ടും നോക്കണം.. ഭക്ഷണം കഴിച്ചിട്ട് രണ്ടു മണിക്കൂർ കഴിഞ്ഞിട്ട് വീണ്ടും ചെക്ക് ചെയ്യണം..

ഷുഗർ എപ്പോ നോക്കിയാലും 180 മുകളിൽ ഉണ്ടെങ്കിൽ ഒരു പത്ത് വർഷം കഴിയുമ്പോൾ കാലക്രമേണ ഇത് നമ്മുടെ കിഡ്നിയെയും ഞരമ്പുകളെയും എല്ലാം ബാധിക്കും.. അതുകൊണ്ട് ഭക്ഷണം കഴിച്ചിട്ടുള്ള ഷുഗർ ആയിരിക്കണം നിങ്ങൾ കൂടുതൽ ശ്രദ്ധിക്കേണ്ടത്.. അതുപോലെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് നമ്മൾ മാസം മാസം ഷുഗർ ചെക്ക് ചെയ്യുന്നത് മാത്രം പോരാ.. ഒരു മൂന്നുമാസം കൂടുമ്പോൾ ഷുഗർ ആവറേജ് ടെസ്റ്റ് ഉണ്ട്.. അതു നോക്കിയാൽ മാത്രമേ നമുക്ക് കൃത്യമായ ഒരു ധാരണ ലഭിക്കുകയുള്ളൂ…