കല്യാണം കഴിഞ്ഞ് ഒരുപാട് വർഷങ്ങളായിട്ടും കുട്ടികൾ ഉണ്ടായിട്ടില്ലേ… എങ്കിൽ അതിനുള്ള യഥാർത്ഥ കാരണങ്ങൾ ഇതാണ്.. കുട്ടികൾ ഉണ്ടാവാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും അറിയേണ്ട ഇൻഫർമേഷൻ..

ഇന്നു നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒത്തിരി ആളുകൾ വന്നു പറയാറുണ്ട് ഞാൻ ആദ്യത്തെ കുട്ടി ഉണ്ടായതിനുശേഷം ഞാൻ രണ്ടാമത് ട്രൈ ചെയ്തിട്ട് എനിക്ക് ആകുന്നില്ല.. ഇപ്പോൾ എട്ട് വർഷം ഗ്യാപ്പ് വന്നു.. ചിലർ പറയാറുണ്ട് ഞങ്ങൾ കല്യാണം കഴിഞ്ഞിട്ട് 10 വർഷമായി.. ഞങ്ങൾക്ക് കുട്ടികൾ ഉണ്ടാകുന്നില്ല.. ഇൻഫെർട്ടിലിറ്റി ആണ് ഇവിടുത്തെ പ്രധാന പ്രശ്നം.. ഏത് രീതിയിലാണ് നമ്മൾ എങ്ങനെയൊക്കെ നോക്കിയിട്ടും കാര്യങ്ങൾ നടക്കുന്നില്ല.. പല രീതിയിലുള്ള ഹോർമോണൽ മെഡിസിൻസ് എടുത്തു..

കഷായങ്ങൾ കുടിച്ചു പലരീതിയിലുള്ള ട്രീറ്റ്മെൻറ് എടുത്തു പക്ഷെ നടക്കുന്നില്ല.. ഇങ്ങനെയെല്ലാം ഒരുപാട് ആളുകൾ വന്ന് പറയാറുണ്ട്.. സത്യത്തിൽ എന്താണ് യഥാർത്ഥ പ്രശ്നം.. യഥാർത്ഥത്തിൽ ഇതിൻറെ കാരണങ്ങൾ നമ്മൾ പരിശോധിക്കണം.. ചിലപ്പോൾ ഇവിടെ വരുന്ന ആളുകളെ പരിശോധിക്കുമ്പോൾ സ്ത്രീക്ക് ആയിരിക്കും പ്രശ്നം.. അല്ലെങ്കിൽ പുരുഷൻ ആയിരിക്കും പ്രശ്നം.. അതായത് ബീജോൽപാദനത്തിന് സ്പേം കുറവായിരിക്കും.. സ്ത്രീകൾക്കാണെങ്കിൽ പിസിഒഡി കണ്ടീഷൻ ഉണ്ടാവും..

ട്യൂബിൽ എന്തെങ്കിലും ബ്ലോക്ക് ഉണ്ടോ എന്ന് നോക്കണം.. പിരിയഡ്സ് റെഗുലർ ആണോ എന്ന് നോക്കണം.. അതുപോലെ ഹോർമോൺ ടെസ്റ്റ് ചെയ്തിട്ട് എത്ര അളവിൽ ഹോർമോൺ പ്രൊഡക്ഷൻ നടക്കുന്നുണ്ട് എന്ന് നോക്കണം.. ഇതെല്ലാം കാരണങ്ങളാണ്.. അതുപോലെ ഒന്നാണ് ഇൻസുലിൻ ഹോർമോൺ ചേഞ്ച് നമ്മൾ പലതും ടെസ്റ്റ് ചെയ്തു നോക്കൂ.. നമ്മൾ പല ടെസ്റ്റുകൾ ചെയ്താലും ഇൻസുലിൻ ടെസ്റ്റ് ചെയ്യുന്നത് വളരെ കുറവായിരിക്കും.. ഇൻസുലിൻ അളവ് കൂടുന്നത് അനുസരിച്ച് പ്രശ്നങ്ങൾ നാലിരട്ടി കൂടും.. പക്ഷേ നമ്മൾ അത് തിരിച്ചറിയുന്നില്ല…

Leave a Reply

Your email address will not be published. Required fields are marked *