കൊളസ്ട്രോൾ ഉള്ളവർ അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട ഇൻഫർമേഷൻ.. കൊളസ്ട്രോൾ കുറയ്ക്കാനുള്ള ചില എളുപ്പവഴികൾ.. വിശദമായി അറിയുക..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് കൊളസ്ട്രോൾ എന്ന് പറയുന്ന രോഗത്തെക്കുറിച്ച് ഒരുപാട് തെറ്റിദ്ധാരണകൾ ഉണ്ട്.. കൊളസ്ട്രോൾ ഉണ്ടെങ്കിൽ നമ്മൾ എണ്ണപ്പലഹാരങ്ങൾ മാറ്റിവയ്ക്കണം.. കൊളസ്ട്രോൾ ഉണ്ടെങ്കിൽ മുട്ടയുടെ മഞ്ഞ കഴിക്കാൻ പാടില്ല.. അതേപോലെ ബീഫ് നല്ലതല്ല.. അതുപോലെ കുറെ കാര്യങ്ങളുണ്ട്.. പക്ഷേ ഇന്ന് പറയാൻ പോകുന്നത് ഈ വിഷയവുമായി ബന്ധപ്പെട്ട് അല്ല.. ഇത്രയും നാളുകളായി നമ്മൾ ഒരുപാട് പേർ കൊളസ്ട്രോളും ആയി ബന്ധപ്പെട്ട മരുന്നുകൾ കഴിക്കുന്നവർ ഉണ്ട്..

മരുന്ന് കഴിക്കാൻ ആയിട്ട് നമ്മളെ കൊണ്ടെത്തിക്കുന്ന ഒരു ടെസ്റ്റ് ഉണ്ട് ലിക്വിഡ് പ്രൊഫൈൽ ടെസ്റ്റ്.. അതായത് അത് ടോട്ടൽ കൊളസ്ട്രോൾ ഉണ്ട്.. ട്രൈഗ്ലിസറൈഡ് ഉണ്ട്.. എൽഡിഎൽ പിന്നെ അതിൻറെ റേഷ്യോ ആയിട്ട് വരുന്ന ഒരു പ്രൊഫൈൽ ആണ്.. അതായത് നമ്മുടെ ശരീരത്തിൽ കൊഴുപ്പ് ഏതൊക്കെ അളവിൽ ഏതൊക്കെ രീതിയിൽ ഉണ്ട് എന്നുള്ളത്..

അപ്പോൾ നമുക്ക് പൊതുവേയുള്ള ഒരു അറിവ് എന്താണ്.. എൽഡിഎൽ എന്ന് പറയുന്നത് ബാഡ് കൊളസ്ട്രോൾ.. എച്ച് ഡി എൽ എന്ന് പറയുന്നത് നല്ല കൊളസ്ട്രോൾ.. സത്യം പറഞ്ഞാൽ ഒരു പരിധി വരെ അത് ശരിയാണ്.. പക്ഷെ ശരിക്കും നമ്മുടെ ശരീരത്തിൽ ചീത്ത കൊഴുപ്പ് നല്ല കൊഴുപ്പ്.. എന്നൊക്കെ പറയുന്നത് ഉണ്ടോ.. ചീത്ത കൊഴുപ്പ് ശരീരത്തിൽ എങ്ങനെയാണ് സംഭവിക്കുന്നത്.. നമ്മൾ സാധാരണ ചെയ്യുന്ന ഈ ടെസ്റ്റ് നോക്കിയിട്ടല്ല ഒരാൾക്ക് കൊളസ്ട്രോൾ ഉണ്ടോയെന്ന് സാധ്യത തീരുമാനിക്കുന്നത്.. ഇതൊക്കെ പണ്ടത്തെ ടെസ്റ്റ് ആണ്.. വിദേശരാജ്യങ്ങളിൽ എല്ലാം ഈ ടെസ്റ്റ് മാറിയിട്ട് ഒരുപാട് കാലമായി..