നടുവേദന ഉള്ളവർ അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ.. നടുവേദന ഉള്ളവർക്ക് കാലു വേദനയും ഉണ്ടെങ്കിൽ സൂക്ഷിക്കുക.. ആരും ഈ വീഡിയോ കാണാതെ പോകരുത്..

കഴിഞ്ഞ വീഡിയോയിൽ നടുവിന് മാത്രം കുറച്ച് വേദനയുണ്ടാക്കുന്ന കാരണങ്ങളാണ് നമ്മൾ ഡിസ്കസ് ചെയ്തിരുന്നത്.. ഇന്ന് ചർച്ച ചെയ്യാൻ പോകുന്നത് നടുവിൽ നിന്നും കാലിലേക്ക് വേദന ഉണ്ടാകുന്ന അസുഖങ്ങൾ കുറിച്ചു ആണ്.. പല പേരുകളിൽ അറിയപ്പെടുന്ന ഈ നടുവിൽ നിന്നും കാലിലേക്ക് വേദന വരുന്ന പല അസുഖങ്ങളും ഉണ്ട് അതിനെക്കുറിച്ചാണ് ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത്.. നടുവിൽ നിന്ന് കാലിലേക്ക് വേദന ഉണ്ടാകുന്നത് ഏറ്റവും പ്രധാനമായി ഹേർണെട്ടെഡ് ഡിസ്ക് അതായത് ഡിസ്ക് തെറ്റുന്നത് കാരണമാണ് നമ്മുടെ നടുവിൽ നിന്നും കാലിലേക്ക് വേദന ഉണ്ടാകുന്നത്..

ഡിസ്ക് തേയ്മാനം ഞാൻ നേരത്തെ പറഞ്ഞു നടുവിന് മാത്രമാണ് വേദന ഉണ്ടാക്കുന്നതെങ്കിൽ ഡിസ്ക് പുറകോട്ട് തള്ളി കഴിഞ്ഞാൽ ഓരോ ഡിസ്കിന് പുറകിലും ഓരോന്ന് നാഡികൾ ഉണ്ടാവും.. അത് രണ്ടുവശത്തും ഉണ്ടാവും അപ്പോൾ ഏതു വശത്തേക്കാണ് ഡിസ്ക് തള്ളുന്നത് ഇപ്പോൾ ഇടതുവശത്താണ് ഡിസ്ക് തള്ളുന്നത് എങ്കിൽ ആ ഭാഗത്തേക്കുള്ള നാഡികൾ കാലിലേക്ക് വേദന ഉണ്ടാകും.. ഇതൊരു ലൈൻ പോലെ നടുവിൽനിന്നു തുടങ്ങിയ കാൽ വരെ വേദന ഉണ്ടാകും.. ചിലപ്പോൾ നടുവിനു വേദന ഉണ്ടായിക്കൊള്ളണമെന്നില്ല നിർബന്ധമില്ല..

തുടക്കത്തിൽ നടുവിനു വേദന ഉണ്ടായിട്ടുണ്ടെങ്കിലും പിന്നീട് കാലിലേക്ക് വേദന വരുമ്പോൾ നടുവിനു വേദന ഉണ്ടാവണം എന്ന് നിർബന്ധമില്ല.. പലപ്പോഴും നമുക്ക് സംശയം ഉണ്ടാവും കാരണം കാലിന് മാത്രമാണ് വേദന ഇപ്പോൾ എനിക്ക് നടുവിന് പ്രശ്നമില്ലല്ലോ.. നമ്മൾ നടുവിലേക്ക് നോക്കുമ്പോൾ ഇവർ പറയും എനിക്ക് നടുവിന് പ്രശ്നമില്ല കാലിലാണ് പ്രശ്നമെന്ന്.. ഈ നർവ് വിന് പ്രശ്നം ഉണ്ടാകുമ്പോൾ നമുക്ക് അതുമാത്രം ആയിട്ടാണ് അറിയുന്നത്.. ചിലപ്പോൾ ഏതെങ്കിലും nerwin ഭാഗത്ത് മാത്രമായിരിക്കും വേദന അനുഭവപ്പെടുന്നു.. നടുവിലൂടെ തുടങ്ങി അത് കാലിലേക്ക് പോയി കാലിൻറെ പുറം ഭാഗത്തേക്ക് വേദന അനുഭവപ്പെടാം..

Leave a Reply

Your email address will not be published. Required fields are marked *