കിഡ്നിക്ക് തകരാറ് സംഭവിക്കുമ്പോൾ അത് ശരീരം മുൻപേ കാണിച്ചുതരുന്ന 10 ലക്ഷണങ്ങൾ.. ഈ ലക്ഷണങ്ങൾ കണ്ടാൽ ആരും അവഗണിക്കരുത്.. വിശദമായി അറിയുക..

നമ്മൾ ദിവസേന കഴിക്കുന്ന ഭക്ഷണം മായം കലർന്നതാണ് അതുപോലെ കുടിക്കുന്ന വെള്ളം പലപ്പോഴും മലിനമാണ്.. ശ്വസിക്കുന്ന വായു കൂടെ മലിനമാണ്.. ഇതാണ് ഇപ്പോഴത്തെ നോർമൽ ലൈഫിനെ ചിത്രം.. നിരന്തരമായി ബാഹ്യമായും ഭാഗികമായും ആന്തരികമായും നമ്മുടെ ശരീരം ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടുകൊണ്ടിരിക്കുകയാണ്..

ഈയൊരു ഒരു സ്ഡ്രസ്സ് നിർവീര്യമാക്കാൻ വേണ്ടി ശരീരം നിരന്തരം ശ്രമിക്കുന്നു.. അതിൽ ഏറ്റവും പ്രധാനമായ രണ്ട് അവയവങ്ങളാണ് ഒന്നാമത്തേത് നമ്മുടെ ലിവർ രണ്ടാമത്തേത് കിഡ്നി.. നമ്മുടെ വൃക്കകൾക്ക് എന്തെങ്കിലും പ്രവർത്തന വൈകല്യങ്ങൾ സംഭവിക്കുകയാണെങ്കിൽ അത് കുറച്ചു നേരത്തെ തന്നെ തിരിച്ചറിയാൻ സഹായിക്കുന്ന 10 പ്രധാനപ്പെട്ട ലക്ഷണങ്ങളാണ് ഇന്ന് പറയാൻ പോകുന്നത്..

അതിൽ ഒന്നാമത്തേത് നിങ്ങൾക്ക് എപ്പോഴും അമിതമായ ക്ഷീണം അനുഭവപ്പെടുക അല്ലെങ്കിൽ എപ്പോഴും കിടക്കണം എന്നു തോന്നുക.. അതുപോലെ തളർച്ച.. ഇതിൽ കാരണം നമ്മുടെ ചുവന്ന രക്താണുക്കളെ ഉത്പാദിപ്പിക്കുന്ന ഒരു ഹോർമോൺ ഉൽപാദിപ്പിക്കുന്നത് പ്രധാനമായും കിഡ്നിയിൽ വച്ചാണ്.. സ്വാഭാവികമായും കിഡ്നിക്ക് എന്തെങ്കിലും പ്രവർത്തന ഇന്ന് വ്യതിയാനങ്ങൾ വരുമ്പോൾ ഈ ഹോർമോണിനെ പ്രൊഡക്ഷൻ കുറയുന്നു..