അമിതവണ്ണം ഉണ്ടാകുന്നതിനു പുറകിലുള്ള യഥാർത്ഥ കാരണങ്ങൾ.. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ശരീരത്തിലെ കൊഴുപ്പ് ഉരുകി സ്ലിം ആവാൻ സാധിക്കും..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്ന വിഷയം നമ്മുടെ വണ്ണം അല്ലെങ്കിൽ ഒബീസിറ്റി.. പൊണ്ണത്തടി എന്നൊക്കെ പല രീതിയിൽ അതിനെ വ്യാഖ്യാനിക്കാം. ഒരു പ്രശ്നത്തിന് പുറകിൽ ഉള്ള പ്രശ്നങ്ങൾ എന്തൊക്കെയാണ് എന്നും.. എന്തുകൊണ്ടാണ് ഇങ്ങനെയൊരു സാഹചര്യം പലപ്പോഴും നിലനിൽക്കുന്നത് എന്നും.. ഇത് ചികിത്സിക്കേണ്ട ആവശ്യം അപ്പോഴാണ്.. ചികിത്സിക്കേണ്ട സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ എന്തുതരം ചികിത്സകളാണ് നമുക്ക് ഇതിനെ ചെയ്യാൻ പറ്റുന്നത്.. ഇതിൽ ഡയറ്റ് ചെയ്യുന്നതിൻറെ പ്രാധാന്യം എന്തെല്ലാമാണ് എന്ന്.. ഇത്തരം കാര്യങ്ങൾ നമുക്ക് ഇന്ന് ചർച്ച ചെയ്യാം.. അതുപോലെതന്നെ എക്സൈസിനെ പ്രാധാന്യം എന്താണെന്ന് നമുക്ക് ചർച്ച ചെയ്യാം..

നമുക്കെല്ലാവർക്കും അറിയാം പൊതുവെ ഇന്ത്യയിൽ അതുപോലെതന്നെ കേരളത്തിൽ അമിതവണ്ണം കൂടിവരുന്നു.. കൂടുതൽ ആൾക്കാരെ അത് ബാധിക്കുന്നു.. അതുപോലെ ചെറിയ കുട്ടികളിൽ തന്നെ അമിതവണ്ണം കാരണമുള്ള മെഡിക്കൽ പ്രശ്നങ്ങൾ കാരണം അവർ പീഡിയാട്രീഷൻ അതുപോലെ മറ്റു ഡോക്ടർമാരെല്ലാം സമീപിക്കുന്ന സാഹചര്യങ്ങൾ കാണുന്നുണ്ട്.. അമിതവണ്ണം എന്താണ് എന്ന് നമുക്ക് ആദ്യം മനസ്സിലാക്കാം.. ഇത് നമ്മൾ മേശർ ചെയ്യുന്നത് നമ്മുടെ ഹൈറ്റ് എത്രയാണ് അതിന് അനുസൃതമായ രീതിയിൽ ഉള്ള ഒരു വെയിറ്റ് എത്രയാണ് എന്നുള്ള ഒരു കാൽക്കുലേഷൻ നോക്കിയാണ് മനസ്സിലാക്കുന്നത്.. നമ്മൾ ബിഎംഐ എന്നാണ് പറയുന്നത്..

സാധാരണ ബിഎംഐ ഒരു 25 നു മുകളിൽ പോകുമ്പോൾ നമ്മൾ അത് ഓവർ വെയിറ്റ് എന്നും.. 30 നു മുകളിൽ പോകുമ്പോൾ അത് അമിതവണ്ണം ആണെന്നും അല്ലെങ്കിൽ ഒബിസിറ്റി എന്നത് പറയുന്നു.. അമിതവണ്ണം വരുന്നതുകൊണ്ട് എന്താണ് ബുദ്ധിമുട്ടുകൾ എന്ന് നമുക്ക് മനസ്സിലാക്കുക.. ബി എ മൈ ഗൂഗിൾ ചെയ്തു കഴിഞ്ഞാൽ അതിൻറെ കാൽക്കുലേറ്റർ ലഭ്യമാകും.. അതിനകത്ത് ഹൈറ്റ് എത്രയാണ് എന്നും വെയിറ്റ് എത്രയാണെന്ന് അതിനെതിരെ ഇൻപുട്ട് ചെയ്തു കഴിഞ്ഞാൽ ബി എം ഐ എത്രയാണ് എന്ന് നിങ്ങൾക്ക് തന്നെ കാൽക്കുലേറ്റ് ചെയ്തു നോക്കാം.. അതിനായി ഒരു ഡോക്ടറെ സമീപിക്കേണ്ട ആവശ്യമില്ല..