ഒബീസിറ്റി ഉണ്ടാകുന്നതിനുള്ള പ്രധാനപ്പെട്ട കാരണങ്ങളും ആളും അതിനുള്ള പരിഹാര മാർഗങ്ങളും.. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ പെട്ടെന്ന് തടി കുറയ്ക്കാൻ സാധിക്കും.. വിശദമായി അറിയുക..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒബീസിറ്റി അല്ലെങ്കിൽ പൊണ്ണത്തടി.. ഇന്ന് നമ്മുടെ സമൂഹത്തിൽ ഒരുപാട് പേരെ അലട്ടുന്ന ഒരു പ്രശ്നമാണ് അമിതവണ്ണം അഥവാ ഒബിസിറ്റി എന്ന് പറയുന്നത്.. അമിതവണ്ണം എന്നുപറയുന്നത് അനാരോഗ്യത്തിന് ലക്ഷണമാണ്.. ഇതൊരു ലൈഫ് സ്റ്റൈൽ ഡിസോഡർ ആണ് എന്ന് പറയാം.. കാരണം ഭൂരിഭാഗം ആളുകളിലും അമിതവണ്ണം ഉണ്ടാക്കുന്നത് കൃത്യമല്ലാത്ത ജീവിത രീതികൾ കൊണ്ടും അതുപോലെ വ്യായാമം കുറവുകൾ കൊണ്ടും.. അമിത മായിട്ടുള്ള ആഹാര രീതികൾ കൊണ്ടും തന്നെയാണ്.. അമിതവണ്ണത്തിന് പ്രധാനപ്പെട്ട കാരണങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കുമ്പോൾ.. ആദ്യം പറയാൻ പോകുന്നത് ജനറ്റിക് ഫാക്ടർസ് ആണ്..

അതായത് മാതാപിതാക്കൾക്ക് തടി ഉള്ളതുകൊണ്ട് തന്നെ പാരമ്പര്യമായി കുട്ടികൾക്കും അമിതവണ്ണം ഉണ്ടാകാറുണ്ട്.. അതുപോലെതന്നെ രണ്ടാമത്തെ കാര്യം നമ്മുടെ ലൈഫ് സ്റ്റൈൽ ചേഞ്ച് കൊണ്ടും വരുന്ന അമിതവണ്ണം.. അതായത് ഒരുപാട് സമയം ഫോൺ അല്ലെങ്കിൽ സിസ്റ്റം ഉപയോഗിച്ച് കൊണ്ടിരിക്കുക.. അതുപോലെ വർക്കൗട്ട് ചെയ്യാതിരിക്കുക.. അതുപോലെ അമിതമായ ഫാസ്റ്റ് ഫുഡ് കഴിക്കുന്നത്.. ഇതൊക്കെയാണ് നമ്മുടെ രണ്ടാമത്തെ രീതിയിൽ പറയാനുള്ളത്.. മൂന്നാമത്തെ കാരണമായി നമുക്ക് പറയാനുള്ളത് മറ്റ് അസുഖങ്ങളുടെ ഫലമായി പ്രത്യേകിച്ചും ഒരു ഹോർമോണിൽ ഡിസോഡർ..

അതായത് തൈറോയ്ഡ്.. പിസിഒഡി മുതലായ ഹോർമോണൽ ഡിസോർഡേഴ്സ് കോംപ്ലിക്കേഷൻ അല്ലെങ്കിൽ അതിന് ബുദ്ധിമുട്ടുകൾ കൊണ്ട് ഉണ്ടാക്കുന്ന അമിതവണ്ണങ്ങൾ.. അതുപോലെ ഉറക്കക്കുറവ്.. വിഷാദരോഗം ഇതിനെല്ലാം ഭാഗമായി അമിതവണ്ണം കണ്ടുവരാറുണ്ട്.. എങ്ങനെയാണ് നമ്മുക്ക് അ ഒബെസിറ്റി കണക്കാക്കുന്നത് അല്ലെങ്കിൽ ഒരാൾക്ക് എങ്ങനെ അമിതവണ്ണം ഉണ്ട് എന്ന് അറിയാൻ സാധിക്കും.. അതിനാണ് നമ്മൾ ബിഎംഐ ചെക്ക് ചെയ്യുന്നത്.. ഇത് ചെക്ക് ചെയ്യുന്നത് വഴി ഒരാൾക്ക് ഒബിസി ആണോ.. അല്ലെങ്കിൽ അയാളുടെ വെയിറ്റ് നോർമൽ ആണ് എന്നുള്ള കാര്യങ്ങൾ എല്ലാം അറിയാൻ സാധിക്കും..