ഫാറ്റിലിവർ പ്രശ്നങ്ങളുള്ളവർ അത് നിസ്സാരമായി തള്ളിക്കളയരുത്.. പല രോഗങ്ങളുടെയും മൂലകാരണം അതാണ്.. എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് പല ആളുകളും പറയുന്ന ഒരു കാര്യമാണ് ഞാൻ അൾട്രാസൗണ്ട് സ്കാൻ ചെയ്തപ്പോൾ എനിക്ക് ഫാറ്റിലിവർ ഉണ്ട് എന്ന് കണ്ടു.. ഞാനത് ഡോക്ടറെ കാണിച്ചപ്പോൾ ഡോക്ടർ പറഞ്ഞു അതൊന്നും കുഴപ്പമില്ല അത് സാധാരണ കാര്യമല്ലെ ന്ന് പറഞ്ഞു.. പക്ഷെ ഡോക്ടറുടെ വീഡിയോയിൽ ഫാറ്റിലിവർ ഉണ്ടെങ്കിൽ ശ്രദ്ധിക്കണമെന്ന് പറയുന്നുണ്ടല്ലോ.. അപ്പോൾ എന്താണ് അതിനു കാരണം എന്നുള്ള രീതിയിൽ അവർ ചോദിക്കുമ്പോൾ ഞാൻ അവരോട് പറയുന്ന കാരണം തന്നെയാണ് ഞാൻ ഇവിടെയും പറയുന്നത്..

സത്യം പറഞ്ഞാൽ ലേറ്റസ്റ്റ് ആയിട്ടുള്ള റിസർച്ചുകൾ പറയുന്ന രീതികളാണ് ഞാൻ ഏറ്റവും കൂടുതൽ ഫോക്കസ് ചെയ്യുന്നത്.. ഈ ലേറ്റസ്റ്റ് റിസർച്ചുകൾ ഏറ്റവും കൂടുതലായിട്ട് വരുന്നത് ഈ ഫാറ്റിലിവർ ആണ് ഭൂരിഭാഗം ജീവിതശൈലി രോഗങ്ങൾക്ക് ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം എന്ന് പറയുന്നത്.. നമ്മുടെ ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് കളാണ് ഇത് കൂടുതലും ഉണ്ടാക്കുന്നത്.. ഇൻസുലിൻ പ്രൊഡക്ഷൻ ശരീരത്തിൽ കൂടുന്നത് അനുസരിച്ച് നമ്മുടെ ശരീരത്തിൽ ഫാറ്റ് ഡെപ്പോസിറ്റ് ഷൻ കൂടും..

ഇത് കൂടുന്നത് നമ്മൾ രണ്ടു ദോശ കഴിയുമ്പോൾ തന്നെ നമ്മുടെ ശരീരത്തിന് ആവശ്യത്തിനുള്ള ഊർജ്ജം കിട്ടുന്നുണ്ട്.. അതിനുശേഷം നമ്മൾ മൂന്നാമത് ഒരു ദോശ കഴിച്ചു കഴിഞ്ഞാൽ അതിനെ അത് ഫാറ്റ് ആയിട്ട് മാറ്റും.. ഇത് നമ്മുടെ മസിലുകളിൽ സ്റ്റോർ ചെയ്തു വെക്കും അതുപോലെ ലിവറിൽ സ്റ്റോർ ചെയ്തു വെക്കും.. അങ്ങനെ ഫൈബ്രോയ്ഡുകൾ ഉണ്ടാകും.. ഇതാണ് യഥാർത്ഥ കാരണം.. ഈ കാര്യം പറയുന്നത് ഒന്ന് ശ്രദ്ധിക്കണേ ഫാറ്റിലിവർ ഉള്ള ആളുകൾക്ക് ആയിരിക്കും ഫൈബ്രോയ്ഡ് ഉണ്ടാവുന്നത്.. ഫൈബ്രോയ്ഡ് ഉണ്ടെങ്കിൽ ഫാറ്റിലിവർ കാണും.. ഇനി ഫാറ്റിലിവർ പ്രശ്നം ഉണ്ടെങ്കിൽ അവർക്ക് തൈറോയ്ഡ് പ്രശ്നങ്ങൾ ഉണ്ടാവും..

https://youtu.be/9YxpklodZIw