ഉദ്ധാരണപ്രശ്നങ്ങൾ ഉണ്ടാകുന്നതിനുള്ള പ്രധാനപ്പെട്ട കാരണങ്ങൾ.. ഇത് എങ്ങനെ പരിഹരിക്കാം.. ദമ്പതിമാർ അറിഞ്ഞിരിക്കേണ്ട ഒരു ഇൻഫർമേഷൻ..

ഈ അടുത്ത് ക്ലിനിക്കിലേക്ക് ഒരു ദമ്പതിമാർ വളരെ ചെറുപ്പക്കാരായ ഒരു ഭാര്യയും ഭർത്താവും വരികയുണ്ടായി.. അവരുടെ പ്രയാസങ്ങൾ പറയുവാൻ ആയിട്ട് അവർക്ക് ഒരു മണിക്കൂർ സമയം എടുത്താണ് അവർ എന്നോട് പറയുകയുണ്ടായി.. ഒരു വർഷത്തിലധികമായി അവരുടെ കല്യാണം കഴിഞ്ഞിട്ട്.. ഈയൊരു വർഷമായിട്ട് അവരുടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുവാൻ അവർക്ക് കഴിഞ്ഞിട്ടില്ല.. ഇതായിരുന്നു അവരുടെ പ്രശ്നം.. എന്താണ് യഥാർത്ഥ കാരണം എന്ന് വച്ചാൽ ഭർത്താവിന് ഉദാരണത്തിൽ ചെറിയൊരു പ്രശ്നം ആയിരുന്നു..

അവർക്ക് കൃത്യമായ ഉദ്ധരണം നടത്തുന്നില്ല.. തുടക്ക സമയത്ത് ഉദ്ധരണം നടക്കുകയും എന്നാൽ ലൈംഗിക ബന്ധത്തിലേർപ്പെടുന്ന സമയത്ത് ഉദ്ധരണം അവിടെ നഷ്ടപ്പെടുകയും സ്റ്റ്റെങ്ത് കുറയുകയും ചെയ്യുന്നു.. അങ്ങനെ കൃത്യമായ സമയത്ത് വജൈനയിൽ ഇൻസർട്ട് ചെയ്യപ്പെടാൻ കഴിയാത്ത ഒരു അവസ്ഥ ആണ് അവർ അഭിമുഖീകരിക്കുന്നത്.. ഒരു വർഷമായിട്ട് കുട്ടികൾ ഒന്നും ആയിട്ടില്ല എന്ന് വീട്ടിൽ നിന്നും സമൂഹത്തിൽ നിന്നും കുടുംബങ്ങളിൽ നിന്നും ഉള്ള ചോദ്യങ്ങൾ ആയിരുന്നു അവരുടെ മെയിൻ പ്രശ്നം..

ഇത് ഉദ്ധാരണ പ്രശ്നം ആണ്.. ഇതിൽ പ്രധാനമായും ഉണ്ടാകുന്നത് ലൈംഗിക അസംതൃപ്തി ആണ്.. ലൈംഗികമായി നമ്മുടെ പങ്കാളിയെ തൃപ്തിപ്പെടുത്താൻ കഴിയില്ല.. നമുക്ക് ലൈംഗികപരമായ തൃപ്തി ലഭിക്കുന്നില്ല.. അതുപോലെതന്നെ ഒന്നാണ് ഇൻഫെർട്ടിലിറ്റി അതായത് കുട്ടികളുണ്ടാകാനുള്ള സാധ്യത കുറവ്.. ഇതൊക്കെയാണ് ഈ ഉദ്ധാരണപ്രശ്നങ്ങൾ കൊണ്ട് സാധാരണയായി കണ്ടുവരുന്നത്.. ഈ ഉദ്ധാരണ പ്രശ്നങ്ങൾക്കുള്ള ഏറ്റവും പ്രധാനമായ കാരണങ്ങൾ എന്ന് പറയുന്നത്.. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് നമ്മുടെ ചെറിയ രക്തക്കുഴലുകൾ ഉണ്ടാകുന്ന ബ്ലോക്ക് ആണ്..