ഫ്രൂട്ട്സ് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ.. ഇക്കാര്യങ്ങൾ നിങ്ങൾ അറിയാതെ പോയാൽ നിങ്ങൾക്ക് ഗുണത്തെക്കാൾ ദോഷം ചെയ്യും.. വിശദമായി അറിയുക..

പഴങ്ങൾ ഇഷ്ടമല്ലാത്തവർ ആയി ആരും തന്നെ ഉണ്ടാവില്ല.. ശരിയല്ലേ പ്രകൃതി നമുക്ക് നൽകിയിട്ടുള്ള ഏറ്റവും ന്യൂട്രീഷൻ ആയിട്ടുള്ള ഏറ്റവും നല്ല ആഹാരസാധനമാണ് പഴങ്ങൾ എന്നു പറയുന്നത്.. എന്നാൽ പലപ്പോഴും നിങ്ങൾ പഴങ്ങൾ കഴിക്കുന്ന രീതിയിൽ വളരെ അബദ്ധങ്ങൾ ചെയ്യാൻ സാധ്യതയുണ്ട്.. ഇത് പറയാൻ കാരണം പല രോഗങ്ങളും വന്ന പറയാറുള്ളത് അമിത ഗ്യാസ് പ്രശ്നം അല്ലെങ്കിൽ പുളിച്ചുതികട്ടൽ എന്നൊക്കെ പറയുമ്പോൾ അവരോട് ചോദിക്കുമ്പോൾ പലരും പറയുന്നത് അവരുടെ ഭക്ഷണം കഴിക്കുന്ന രീതി അതുപോലെതന്നെ ഭക്ഷണം കഴിച്ചുകഴിഞ്ഞ് അതിനുശേഷം കഴിക്കുന്ന ചില ആഹാരങ്ങൾ പ്രധാനമായിട്ടും പഴങ്ങളാണ്..

അത് തെറ്റായ രീതിയിൽ കഴിക്കുമ്പോൾ നമുക്ക് കിട്ടേണ്ട ഗുണത്തേക്കാൾ ഏറെ അത് നമുക്ക് ദോഷം ചെയ്യാൻ സാധ്യത ഉണ്ട്.. നിങ്ങൾ ഫ്രൂട്ട്സ് തെറ്റായ രീതിയിൽ കഴിക്കാൻ സാധ്യതയുള്ള ആറ് കാര്യങ്ങൾ ഞാൻ പറയാം.. അതിൽ ഒന്നാമത്തെ പ്രധാനപ്പെട്ട കാര്യം ഭക്ഷണത്തിന് ശേഷം പഴങ്ങൾ കഴിക്കുന്നതാണ്.. ഫ്രൂട്ട്സ് കഴിക്കുന്നുണ്ടെങ്കിൽ നിങ്ങൾ ചെയ്യേണ്ടത് രാവിലെ ഒന്ന് രണ്ട് ഗ്ലാസ് വെള്ളം കുടിച്ചതിനുശേഷം ഒരു അരമണിക്കൂർ കഴിഞ്ഞ ശേഷം വെറും വയറ്റിൽ തന്നെ ഫ്രൂട്ട്സ് കഴിക്കുക.. അത് ഒരുപാട് കീടനാശിനികൾ ഉപയോഗിച്ചത് ആണെങ്കിൽ മാത്രം വയറിന് അസ്വസ്ഥതകൾ ഉണ്ടാകാം അല്ലെങ്കിൽ ഏറ്റവും നല്ലത് വെറും വയറ്റിൽ കഴിക്കുന്നത് തന്നെയാണ്..

അല്ലെങ്കിൽ മറ്റു ഭക്ഷണങ്ങൾ കഴിക്കുന്നതിനു മുൻപ് ഒന്ന് രണ്ടു മണിക്കൂർ ഇടവിട്ട് അവസരങ്ങളിൽ ഫ്രൂട്ട്സ് കഴിക്കാം.. ഭക്ഷണം കഴിച്ചു കഴിഞ്ഞോ ഒന്ന് രണ്ടു മണിക്കൂർ കഴിഞ്ഞതിനു ശേഷം മാത്രമേ കഴിക്കാവൂ.. ഇതാണ് ഒന്നാമത്തെ കാര്യം.. ഇനി രണ്ടാമത്തെ കാര്യം പലരും എളുപ്പത്തിനു വേണ്ടി ഫ്രൂട്സ് ജ്യൂസ് ആക്കി കുടിക്കാറുണ്ട്.. അല്ലെങ്കിൽ അതിലെ ടേസ്റ്റ് വർദ്ധിപ്പിക്കാൻ ആയിട്ട് പാല് അല്ലെങ്കിൽ പഞ്ചസാര ചേർത്ത് കുടിക്കാറുണ്ട്.. ഇങ്ങനെ കുടിക്കുന്നതുകൊണ്ട് നിങ്ങൾക്ക് അതിൽ നിന്നും യാതൊരു ഗുണവും ലഭിക്കില്ല എന്നതാണ് വാസ്തവം.. അതിൽ പഞ്ചസാര ചേർത്ത് കഴിഞ്ഞാൽ ഒരു ഗുണവും നിങ്ങൾക്ക് ലഭിക്കില്ല..