ഫൈബ്രോമയാൾജിയ.. ഇതിൻറെ ലക്ഷണങ്ങളും ഇത് ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ.. എന്തൊക്കെയാണ് ഇതിൻറെ ചികിത്സാരീതികൾ.. വിശദമായ അറിയുക..

കഴിഞ്ഞ ദിവസം ഓപി യില് ശരീരമാസകലം വേദന ആയിട്ട് ഒരു വീട്ടമ്മ വന്നു.. അവർ ഒരു കെട്ട് ടെസ്റ്റുകളും ആയിട്ടാണ് വന്നത്.. എന്നിട്ട് അവർ പറഞ്ഞു ഡോക്ടർ എൻറെ അസുഖം എന്താണെന്ന് ടെസ്റ്റുകളിൽ ഒന്നും കണ്ടെത്താൻ സാധിക്കുന്നില്ല.. എനിക്ക് ആണെങ്കിൽ കുറേവർഷങ്ങളായി ശരീരമാസകലം വേദന ആണ്.. എന്തൊക്കെ മരുന്നുകൾ കഴിച്ചിട്ടും എൻറെ വേദന യാതൊരു മാറ്റവുമില്ല.. ഞാൻ എന്താണ് ചെയ്യുക.. ഇത് എൻറെ കുടുംബ ജീവിതത്തെ പോലും ബാധിക്കുന്നുണ്ട്.. നിങ്ങൾ ഇത്തരത്തിലുള്ള ആളുകളെ കുറിച്ച് കേട്ടിട്ടുണ്ടാവും.. ശരീരമാസകലം വേദനകൾ ഉണ്ടാക്കുന്ന ഒരു അസുഖത്തെ കുറിച്ചാണ് ഇന്നത്തെ ചർച്ച.. ഫൈബ്രോമയാള്ജിയ എന്താണ് ഈ അസുഖം..

എന്തൊക്കെയാണ് ഇതിനെ പ്രത്യേകതകൾ.. ഇതിൻറെ ചികിത്സ രീതികൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ചാണ് ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത്.. എന്താണ് യഥാർത്ഥത്തിൽ ഫൈബ്രോമയാൾജിയ.. ഇതിൻറെ ഏറ്റവും വലിയ പ്രത്യേകത ശരീരമാസകലം ഉള്ള വേദനയാണ്.. അത് കാൽ മുതൽ തല വരെ ശരീരത്തിന് എല്ലാ ഭാഗങ്ങളിലും വേദനകൾ അനുഭവപ്പെടും.. ഇത് സാധാരണയായി ശരീരത്തിൻറെ ഏതെങ്കിലും ഒരു ഭാഗത്ത് ചെറിയ വേദനകളിൽ നിന്ന് തുടങ്ങിയത് ആയിരിക്കും..

പിന്നീട് അത് മെല്ലെ മെല്ലെ ശരീരമാസകലം വ്യാപിച്ചു ശരീരം മൊത്തം വേദനകൾ ആയി മാറും.. ഇത് വർഷങ്ങളായി ഉണ്ടാകുന്നതാണ്.. ആദ്യം ചിലപ്പോൾ കഴുത്ത് വേദന ആയിരിക്കും അനുഭവപ്പെടുന്നത് പിന്നീട് അത് മൊത്തം വേദന ആയിരിക്കും.. ഇത്തരത്തിലാണ് ഈ അസുഖം ഉണ്ടാകുന്നത്.. ഫൈബ്രോമയാൾജിയ എന്ന സ്റ്റേജിൽ എത്തിക്കഴിഞ്ഞാൽ ഈ രോഗിക്ക് ശരീരമാസകലം വേദന ഉണ്ടാകും.. അതോടൊപ്പം തന്നെ ഒരുപാട് ബുദ്ധിമുട്ടുകൾ.. അതിൻറെ പകൽ സമയത്തും മറ്റെല്ലാ സമയത്തും ക്ഷീണം അനുഭവപ്പെടുക.. ഒന്നിനും ഒരു ഉത്സാഹം ഇല്ലായ്മയും ക്ഷീണം അനുഭവപ്പെടും.. രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ എണീക്കാൻ വയ്യാത്ത ഒരു അവസ്ഥ..