ശരീരത്തിലെ സന്ധിവേദനയും അതുപോലെ ജോയിൻറ് പെയിൻ.. ക്ഷീണം ഇവയൊക്കെ തോന്നാനുള്ള ചില പ്രധാനപ്പെട്ട കാരണങ്ങൾ.. എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്ന ഒരു വിഷയം ചില ആളുകൾ പറയാറുണ്ട്.. എനിക്ക് ഏതുസമയത്തും വേദനയാണ് അതായത് ശരീരത്തെ എവിടെ തൊട്ടാലും എനിക്ക് വല്ലാത്ത വേദന ആണ്.. കുട്ടികൾ മെല്ലെ പിടിച്ചു വലിച്ചാൽ പോലും എനിക്ക് കൈ പറഞ്ഞു വരുന്ന തരത്തിൽ വേദന ആണ്.. അതുപോലെ ചിലർ പറയാറുണ്ട് എനിക്ക് ഫുൾടൈം കഴുത്ത് വേദന ആണ് കിടന്ന് ഒന്ന് തിരിഞ്ഞു കിടന്നാലും വേദനയാണ്.. അതുപോലെ തിരിഞ്ഞും മറിഞ്ഞു കിടന്നാൽ തന്നെ നടുവിന് ഭാഗത്ത് മിന്നൽ വരുന്ന ഒരു വേദന ആയിരിക്കും..

അതുപോലെ മസ്സിൽ എപ്പോഴും ഉരുണ്ട് കയറും.. അതുപോലെ കാൽവിരലുകൾ കോച്ച് പിടിക്കുന്ന രീതി ഉണ്ട്.. അതുപോലെ ചില ആളുകളുടെ ജോയിൻറ് വളഞ്ഞ വരുന്ന രീതി ഉണ്ട്.. അതുപോലെ ചില ആളുകൾ പറയാറുണ്ട് അവർക്ക് എപ്പോഴും തലവേദന ആണ് എന്ന്.. ആഴ്ചയിൽ ഒരു ദിവസം മാത്രം ആയിരിക്കും നോർമൽ ആയി ഇരിക്കുന്നത് ബാക്കി പല ദിവസങ്ങളിലായി തല വേദന അനുഭവപ്പെടാറുണ്ട്.. എനിക്കാണെങ്കിൽ ബെഡിൽ നിന്ന് എണീക്കാൻ തന്നെ താല്പര്യമില്ല.. കഴിഞ്ഞതവണ ഓൺലൈൻ കൺസൾട്ടേഷൻ നടത്തിയപ്പോൾ ഒരു വ്യക്തി പറഞ്ഞത്..

ഡോക്ടർ എനിക്ക് ഒരു 10 മിനിറ്റ് തരണം എൻറെ പ്രശ്നങ്ങളെല്ലാം പറയാൻ എന്നാണ്.. അദ്ദേഹത്തിന് എപ്പോഴും വേദനകളാണ് മുടിയിൽ ഒന്ന് പിടിച്ചാൽ തന്നെ വേദനയാണ്.. അങ്ങനെ ഓരോ ചെറിയ വേദനകൾ പോലും അദ്ദേഹത്തിന് വലിയ ബുദ്ധിമുട്ടുകൾ.. സത്യം പറഞ്ഞാൽ ഇതിനെ നാലഞ്ചു കാരണങ്ങൾ മാത്രമേയുള്ളൂ അത് ഞങ്ങൾ തിരിച്ചറിഞ്ഞാൽ മാത്രം മതി.. എന്തുകൊണ്ടാണ് എനിക്ക് വെറുതെ മുട്ട് വേദന ഉണ്ടാകുന്നത് എന്ന് ആലോചിച്ചാൽ മാത്രം മതി..