കഴുത്തിലെ കറുപ്പുനിറം ഇനി നമുക്ക് എളുപ്പത്തിൽ മാറ്റി എടുക്കാം.. യാതൊരു സൈഡ് ഇഫക്ടുകളും ഇല്ലാതെ വെറും 15 മിനിറ്റ് കൊണ്ട് നിങ്ങൾ ഉദ്ദേശിച്ച റിസൾട്ട് നിങ്ങൾക്ക് ലഭിക്കും..

ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത് കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം മിനിറ്റുകൾ കൊണ്ട് എങ്ങനെ പൂർണമായും മാറ്റിയെടുക്കാം എന്നതിനെക്കുറിച്ചാണ്.. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്ന് നോക്കാം.. കഴുത്തിലെ കറുപ്പു നിറം കളയുന്നതിനായി നമ്മൾ ആദ്യം മൂന്നു കാര്യങ്ങൾ ചെയ്യേണ്ടതായിട്ടുണ്ട്.. അതിൽ ഏറ്റവും ആദ്യത്തേത് സ്റ്റീം ചെയ്യുക എന്നതാണ്.. സ്റ്റീം ചെയ്യുന്നതിന് ഒരു ബൗളിൽ കുറച്ചു ചൂടുവെള്ളം എടുക്കുക.. അതിൽ ഒരു ടവ്വൽ മുക്കി കഴുത്തിനുചുറ്റും സ്റ്റീം ചെയ്യുക..

നമ്മളിങ്ങനെ സ്റ്റീം ചെയ്യുന്നത് കഴുത്തിലെ പോർസ് എല്ലാം ഓപ്പൺ ചെയ്യുന്നതിന് അഴുക്ക് ഇളകുന്നതിനു സഹായിക്കും.. ഒരു അഞ്ചു മിനിറ്റ് നേരത്തേക്ക് ഇങ്ങനെ ചെയ്യുക.. അതിനുശേഷം നമുക്ക് അടുത്ത സ്റ്റെപ്പ് ചെയ്യാം.. സ്ക്രബ് ചെയ്യുന്നതിനായി ഒരു ബൗളിൽ ഒരു ടീ സ്പൂൺ അരിപ്പൊടി എടുക്കുക.. ഇതിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ പൊടി ചേർത്ത് കൊടുക്കുക.. ഇതിലേക്ക് അര കഷ്ണം തക്കാളിയുടെ നീര് കൂടി ചേർത്ത് കൊടുക്കുക.. അതിനു ശേഷം നല്ലപോലെ മിക്സ് ചെയ്യുക.. ശേഷം ഇത് തക്കാളിയുടെ മുകളിൽ ഇതിൽ നല്ലപോലെ തേച്ച് ഇതുകൊണ്ട് കഴുത്തിനുചുറ്റും നല്ലപോലെ സ്ക്രബ് ചെയ്യുക..

നാലു മിനിറ്റ് വരെ നല്ലപോലെ സ്ക്രബ് ചെയ്യുക.. ഇങ്ങനെ സ്ക്രബ് ചെയ്യുന്നത് കഴുത്തിലെ മുഴുവൻ അഴുക്കുകളും ഇളകി പോകുന്നതിന് സഹായിക്കും.. അതിനുശേഷം കഴുത്ത് നല്ലപോലെ കഴുകുക.. ഇനി ചെയ്യുന്ന സ്റ്റെപ്പ് കഴുത്തിന് നിറം വെക്കുവാൻ സഹായിക്കുന്നതാണ്.. അതിനായി നമുക്ക് ഒരു സ്കിൻ വൈറ്റനിംഗ് പാക്ക് തയ്യാറാക്കാം.. ഇത് തയ്യാറാക്കുന്നതിനായി ഒരു ബൗളിൽ രണ്ട് ടീസ്പൂൺ ഉരുളക്കിഴങ്ങ് നീര് എടുക്കുക.. ഇതിലേക്ക് ഒരു ടീസ്പൂൺ കടലമാവ് ചേർത്തു കൊടുക്കുക.. അൽപം നാരങ്ങാനീരും ചേർത്ത് കൊടുക്കുക.. നല്ലത് പോലെ ഇനി ഇത് മിക്സ് ചെയ്യുക.. ഇനി ഇത് കഴുത്തിനു ചുറ്റും നല്ലപോലെ തേച്ചുപിടിപ്പിക്കുക..