പ്രമേഹരോഗം വരാതിരിക്കുവാനും അത് പൂർണ്ണമായും മാറ്റിയെടുക്കാനും നമ്മൾ ജീവിതത്തിൽ ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ.. ഇതിനായി ഫോളോ ചെയ്യേണ്ട ഭക്ഷണ രീതികൾ.. വിശദമായി അറിയുക..

കഴിഞ്ഞ രണ്ടു മാസങ്ങളിൽ വൃക്കരോഗങ്ങളെ പറ്റിയും.. വൃക്ക രോഗങ്ങൾ വരാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും.. ഭക്ഷണ കാര്യങ്ങളെക്കുറിച്ചും സംസാരിച്ചത് നിങ്ങൾ ഒരുപക്ഷേ കേട്ടിട്ടുണ്ട് ആയിരിക്കും.. ഇന്ന് നിങ്ങളോട് വളരെ പ്രധാനപ്പെട്ട ഒരു കാര്യം സംസാരിക്കാൻ ആണ് പോകുന്നത്.. നമുക്കറിയാം ലോകത്തിലെ മൂന്നിൽ ഒരു ശതമാനം ജനതകളെ കാർന്നുതിന്നുന്ന നിശബ്ദമായി കൊല്ലുന്ന ഒരു രോഗമാണ് പ്രമേഹം.. അതെ ഏകദേശം 1500 bc മുതൽ അറിയപ്പെടുന്ന ഒരു രോഗമാണ്.. പത്തൊമ്പതാം നൂറ്റാണ്ടിൽ മധ്യത്തിലാണ് അതിൻറെ വരുംവരായ്കകളെക്കുറിച്ച് ഡോക്ടർമാർ അറിഞ്ഞു തുടങ്ങിയത്..

1921 ന് ശേഷമാണ് അതിനു ഇൻസുലിൻ ചികിത്സ ആയിട്ട് വന്നത്.. നമ്മൾ അറിയുന്ന കാലഘട്ടത്തിലാണ് ഇത് ഉണ്ടായത്.. ഇതൊക്കെ ആണെങ്കിലും ഇത്രയും വർഷമായി ഈ രോഗത്തെക്കുറിച്ച് അറിഞ്ഞിട്ടും ഒരുപാട് ചികിത്സകൾ ലഭിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ 40 വർഷമായി ഇട്ട് ആണ് ആളുകൾ അതിനെ കാര്യബോധമുള്ള ഒരു രോഗമായി കണക്കാക്കുന്നത്.. എന്നാൽ ഈ കാലഘട്ടത്തിൽ അതായത് കഴിഞ്ഞ ഒരു പത്ത് വർഷമായിട്ട് ഈ രോഗത്തെ വളരെ നിസ്സാരമായി കരുതുന്ന ആളുകളെയാണ് നമ്മൾ കാണുന്നത്..

ഹോസ്പിറ്റലുകളിൽ എന്തെങ്കിലും അസുഖങ്ങൾ ആയി വരുന്ന രോഗികൾ 40 മുതൽ 50 ശതമാനം വരെ രോഗികൾക്കും പ്രമേഹ സാധ്യത കാണുന്നുണ്ട്.. അതുപോലെ ഹാർട്ട് നോക്കുന്ന വിഭാഗങ്ങളിൽ അല്ലെങ്കിൽ വൃക്കരോഗങ്ങൾ നോക്കുന്ന ഓ പി കളിൽ അവിടെ 50 ശതമാനം അധികം രോഗികൾക്കും അവർ ഒരുപക്ഷേ മറ്റുകാരണങ്ങൾ കൊണ്ടായിരിക്കും ഹോസ്പിറ്റലിൽ വരുന്നത് എങ്കിലും അവർക്കും പ്രമേഹം അന്തർലീനമായി ഉണ്ട് എന്നാണ് കണക്ക്.. അതായത് നമ്മൾ അറിയാതെ തന്നെ നമ്മുടെ ശരീരത്തിൽ പ്രമേഹം വരുന്നു.. അത് നമ്മളറിയാതെ പോകുന്നു.. 50 ശതമാനം രോഗികളും അവർക്ക് പ്രമേഹ രോഗം ഉള്ളതായി അറിയുന്നതേയില്ല..

മറ്റ് അസുഖങ്ങൾക്ക് വേണ്ടി ആശുപത്രികളിൽ വരുമ്പോൾ അവർക്ക് പ്രമേഹം ഉണ്ടെന്ന് കണ്ടുപിടിക്കുന്നു.. ഇത് നേരത്തെ നമ്മുടെ ഉള്ളിൽ ഉള്ളതാണ് പക്ഷേ പരിശോധിച്ചപ്പോഴാണ് മനസ്സിലാവുന്നത്.. അതുപോലെ പ്രമേഹരോഗികൾ മരുന്നു കഴിക്കുന്നുണ്ട് എന്ന് പറയുന്ന പക്ഷേ മരുന്നു കഴിച്ചാലും 70 ശതമാനത്തിലധികം രോഗികൾക്കും പ്രമേഹം കൺട്രോൾ ചെയ്യപ്പെടുന്നില്ല എന്നതാണ് വാസ്തവം.. അതായത് ഈ പ്രമേഹരോഗം കൊണ്ട് ദിവസം പ്രതി ശരീരം കേടായി കേടായി കൊണ്ടിരിക്കുകയാണ്..