മുടിയുടെ എല്ലാ ആരോഗ്യ പ്രശ്നങ്ങളും പരിഹരിച്ച് മുടി പനംകുല പോലെ വളരാൻ സഹായിക്കുന്ന ഒരു ഔഷധ എണ്ണ… ഉപയോഗിച്ചു നോക്കൂ 100% റിസൾട്ട് ഉറപ്പ്..

മുടികൊഴിച്ചിൽ.. മുടി വളർച്ച ഇല്ല.. മുടി പൊട്ടിപ്പോകുന്നു.. എന്നിങ്ങനെ പ്രശ്നങ്ങൾ അനുഭവിക്കുന്ന ഒരുപാട് ആളുകളുണ്ട്.. പലരും മുടി വളരാൻ ഉള്ള കാര്യങ്ങൾ പരീക്ഷിക്കുമ്പോൾ മറ്റുചിലർക്ക് മുടി കൊഴിഞ്ഞു പോകുന്ന കാര്യങ്ങളും പറയാറുണ്ട്.. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് മുടികൊഴിച്ചിൽ പൂർണ്ണമായും മാറ്റി മുടി നല്ലപോലെ വളരാൻ സഹായിക്കുന്ന മുടിയിലെ കായ യും താരൻ എല്ലാം മാറാൻ സഹായിക്കുന്ന ഒരു അടിപൊളി എണ്ണ എങ്ങനെ നമുക്ക് വീട്ടിൽ തയ്യാറാക്കി ഉപയോഗിക്കാമെന്നാണ്..

എന്നും വീട്ടിൽ എണ്ണ തയ്യാറാക്കുമ്പോൾ ഒരുപാട് ചേരുവകൾ നമുക്ക് ആവശ്യമാണ്.. എന്നാൽ ഈ എണ്ണ തയ്യാറാക്കുവാൻ വെറും 3 ചേരുവകൾ മാത്രം മതി.. അപ്പോൾ നമുക്ക് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്ന് നോക്കാം.. ഇതിനായി ആദ്യം ഒരു ഇരുമ്പ് ചട്ടി എടുക്കുക.. ഇത് അടുപ്പിൽ വച്ച് തീ കത്തിക്കുക.. അതിനുശേഷം ഇതിലേക്ക് ഒരു 200ml ശുദ്ധമായ വെളിച്ചെണ്ണ ഒഴിക്കുക.. പാക്കറ്റ് എണ്ണ ഉപയോഗിക്കരുത്.. എണ്ണ നല്ലപോലെ തിളച്ചു വരുമ്പോൾ അതിലേക്ക് രണ്ട് ടീസ്പൂൺ ഉലുവ ചേർത്ത് കൊടുക്കുക..

ഉലുവ നമ്മുടെ മുടിയിലെ താരൻ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്നു.. അതിനുശേഷം ഇതിലേക്ക് 30 ഗ്രാം കടുക്കത്തോട് ചേർത്ത് കൊടുക്കുക.. ഇത് ആയുർ വേദ കടകളിൽ ലഭ്യമാണ്.. ഇത് മുടിവളർച്ചയ്ക്കു സഹായിക്കുന്ന ഉത്തമ ഔഷധമാണ്.. ഇനി നല്ലപോലെ ഇത് ഒന്ന് തിളപ്പിക്കുക.. നല്ലപോലെ ഇളക്കുക.. കടുക്കത്തോട് നിങ്ങൾക്ക് വേണമെങ്കിൽ പൊടിച്ചും ചേർക്കാവുന്നതാണ്..

ഇനി ഇതിലേക്ക് 15 ഗ്രാം താന്നിക്ക കുരു ചേർത്ത് കൊടുക്കുക.. ഇതും അങ്ങാടി കടകളിൽ ലഭ്യമാണ്.. ഇത് മുടികൊഴിച്ചിൽ തടയുന്നതിനെ വളരെ സഹായകരമാണ്.. ഏകദേശം പതിനഞ്ച് മിനിറ്റ് ഇതുപോലെ നന്നായി തിളപ്പിക്കുക.. അതിനുശേഷം തീ ഓഫ് ചെയ്തു ഉടനെതന്നെ ആയിരിക്കരുത് ഒരുദിവസം അങ്ങനെ തന്നെ സൂക്ഷിക്കുക..