രക്ത കുറവ് മൂലം ഉണ്ടാകുന്ന പ്രധാന രോഗങ്ങൾ.. ഇത് പരിഹരിക്കാൻ നമുക്ക് ചെയ്യാൻ പറ്റുന്നത് എന്താണ്.. രക്തക്കുറവിന് കുറിച്ചുള്ള ഈ സത്യങ്ങൾ നിങ്ങൾ അറിയാതെ പോകരുത്..

ഇന്നു നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഭൂരിഭാഗം ആളുകൾക്കും ഉള്ള പ്രശ്നമാണ്.. പക്ഷേ ഇത് ഒരു പ്രശ്നമല്ല പല പ്രശ്നങ്ങൾ കൊണ്ടു വരുന്ന ഒരു പ്രശ്നമാണ്.. നമ്മൾ പലരും തെറ്റിദ്ധരിക്കപ്പെടുന്ന ചില കാര്യങ്ങളുണ്ട്.. ചിലപ്പോൾ നെഞ്ചിടിപ്പ് കൂടുന്നു.. അപ്പോൾ ഉടനെ ഹാർട്ടിന് എന്തോ പ്രശ്നമാണ്.. അതുപോലെ തലകറക്കം വരുമ്പോൾ നമുക്ക് എന്തോ ബാലൻസ് റിലേറ്റഡ് ആയിട്ടുള്ള പ്രശ്നമാണ്.. അല്ലെങ്കിൽ ബ്രെയിൻ എന്തെങ്കിലും പ്രശ്നം ഉണ്ടാവും.. അതുപോലെ ജോയിൻറ് പെയിൻ വരുമ്പോൾ വാത സംബന്ധമായ പ്രശ്നങ്ങളാണ്..

അതുപോലെ ശരീരം നല്ല ക്ഷീണം അനുഭവപ്പെടുമ്പോൾ തൈറോയ്ഡ് പ്രശ്നം ആണോ അല്ലെങ്കിൽ പ്രമേഹരോഗം ആയിരിക്കുമോ എന്നൊക്കെ നമ്മൾ പല പല കാരണങ്ങൾ ആലോചിച്ചു കൂട്ടുന്ന ഒരു കാര്യമാണ് പക്ഷേ ഇതിൻറെ ഭൂരിഭാഗം 80% കണ്ടീഷനിൽ വരുന്നത് രക്ത കുറവാണ്.. ചിലർ പറയാറുണ്ട് എനിക്ക് ആകെ ക്ഷീണമാണ്.. നല്ല മുടി കൊഴിച്ചിൽ ഉണ്ട്.. മുടികൊഴിച്ചിൽ ഉണ്ടാകുമ്പോൾ എന്തൊക്കെ ട്രീറ്റ്മെൻറ് ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്യാം പക്ഷേ രക്തക്കുറവ് ഉണ്ടോ ഇല്ലയോ എന്ന് നോക്കുന്നത് വളരെ കുറവ് ആളുകൾ ആയിരിക്കും..

പലരും വിളിച്ചു ചോദിക്കാറുണ്ട് അമിതമായി മുടി കൊഴിയുന്നു വല്ല എണ്ണയും ഉണ്ടോ എന്ന്.. അപ്പോൾ നമ്മൾ ആദ്യം ചോദിക്കുന്നത് നിങ്ങൾക്ക് രക്തക്കുറവ് ഉണ്ടോ എന്നാണ് പക്ഷേ അത് നോക്കിയിട്ട് ഉണ്ടാവില്ല.. നമ്മളെന്താണ് ചെയ്യേണ്ടത് എന്നുവെച്ചാൽ നമുക്ക് നൂറുകൂട്ടം പ്രശ്നങ്ങൾ പറയുമ്പോൾ ആലോചിക്കേണ്ടത് ഒന്നാമത്തെ കാര്യം ഡീഹൈഡ്രേഷൻ.. വെള്ളം കുടിക്കുന്നത് കുറയുമ്പോൾ തന്നെ ഒരുപാട് പ്രശ്നങ്ങൾ തുടങ്ങുന്നു.. രണ്ടാമത്തെ രക്ത കുറവ് ആണ്.. ഈ രക്തക്കുറവ് പ്രശ്നങ്ങളാണ് എന്ന് നമ്മൾ ഡിസ്കസ് ചെയ്യുന്നത്..