ശരീരത്തിൽ കാൽസ്യം കുറവ് അനുഭവപ്പെടുമ്പോൾ ശരീരം മുൻകൂട്ടി കാണിച്ചു തരുന്ന ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ… കാൽസ്യം കുറയുന്നതിന് കാരണങ്ങളും പരിഹാരമാർഗങ്ങളും.. വിശദമായി അറിയുക..

നമുക്ക് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യം ആണ് നമ്മുടെ എല്ലുകളുടെയും പല്ലുകളുടെയും ശരിയായ ആരോഗ്യത്തിന് വേണ്ടി നമ്മുടെ ശരീരത്തിൽ ശരിയായ അളവിൽ കാൽസ്യം ഉണ്ടായിരിക്കണം എന്നുള്ളതു.. ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ ഇവിടെ പരിശോധിക്കാൻ പോകുന്നത് നമ്മുടെ ശരീരത്തിൽ കാൽസ്യം കുറയുന്നതിനുള്ള കാരണങ്ങൾ എന്തൊക്കെയാണ് എന്നും.. കാൽസ്യം കുറഞ്ഞാൽ നമ്മുടെ ശരീരത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള ആരോഗ്യ പ്രശ്നങ്ങൾ എന്തൊക്കെയാണ് എന്ന്.. കാൽസ്യം കുറയുമ്പോൾ നമ്മുടെ ശരീരം മുൻകൂട്ടി കാണിച്ചു തരുന്ന ലക്ഷണങ്ങളും എന്തൊക്കെയാണ് എന്നും.. നമ്മുടെ ശരീരത്തിൽ ശരിയായ അളവിൽ കാൽസ്യം ഉണ്ടാകുന്നതിന് വേണ്ടി പ്രകൃതിദത്തമായ രീതിയിൽ നമുക്ക് എന്തെല്ലാം ചെയ്യാൻ കഴിയും എന്നുമാണ്..

ചെറുപ്പമായ അതുപോലെ വയസ്സായ ആളുകളിലും ഒരു പോലെ ഉണ്ടായിരിക്കേണ്ട വളരെ അത്യാവശ്യം ആയിട്ടുള്ള ഒരു കാര്യമാണ് കാൽസ്യം.. കാൽസ്യമാണ് ശരീരത്തിൽ എല്ലുകൾക്കും അതുപോലെ പല്ലുകൾക്കും ഉറപ്പു നൽകുന്നത്.. ചെറുപ്പകാലത്ത് നമ്മുടെ അസ്ഥികൾക്ക് ബലം ഉണ്ടാകുന്നതിന് സഹായിക്കുന്ന എന്നതാണ് കാൽസ്യ ത്തിൻറെ ധർമ്മം.. എന്നാൽ വാർദ്ധക്യകാലത്ത് നമ്മുടെ അസ്ഥികൾക്ക് പ്രായമാകുന്തോറും നമ്മുടെ അസ്ഥികൾക്ക് തേയ്മാനം സംഭവിക്കാൻ സാധ്യതയുണ്ട്..

എങ്ങനെ തേയ്മാനം സംഭവിക്കുന്നത് തടയുക എന്നതാണ് വാർദ്ധക്യകാലത്ത് കാൽസ്യ ത്തിൻറെ ധർമ്മം.. ഇനി നമുക്ക് ഏതൊക്കെ വിഭാഗത്തിൽപ്പെട്ട ആളുകളിലാണ് പ്രധാനമായും കാൽസ്യം കുറവ് കണ്ടു വരുന്നത് എന്ന് നമുക്ക് നോക്കാം.. പ്രധാനമായും മൂന്നു വിഭാഗത്തിൽപ്പെട്ട ആളുകളിലാണ് കാൽസ്യ ത്തിൻറെ അളവ് കുറയുന്നതായി കണ്ടു വരുന്നത്.. സ്ത്രീകളിൽ ആർത്തവവിരാമം വന്ന ആളുകളിൽ.. ആർത്തവം ശരിയായ രീതിയിൽ ശരിയായ സമയത്ത് സംഭവിക്കാത്ത ആളുകൾ.. അസ്ഥി സാന്ദ്രത കുറയുന്നവർ.. ഭക്ഷണം കഴിക്കുമ്പോൾ എന്തെങ്കിലും ബുദ്ധിമുട്ടുള്ളവർ.. എന്നിവരിലാണ് കൂടുതലായും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നത്..