ശരീരമാസകലം വേദന.. അതുപോലെ പോലെ ക്ഷീണം തളർച്ച ഇവയെല്ലാം ഉണ്ടോ എങ്കിൽ ശ്രദ്ധിക്കുക… എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ..

ഒത്തിരിയേറെ ആളുകൾക്കുള്ള ഒരു ബുദ്ധിമുട്ടാണ് വേദന എന്ന് പറയുന്നത്.. ചിലർ വന്നിട്ട് പറയാറുണ്ട് എൻറെ ശരീരത്തിൽ വേദന ഇല്ലാത്ത ഒരു അവയവം പോലും ഇല്ല എന്ന്.. എൻറെ മുടിയിൽ പിടിച്ചാൽ പോലും എനിക്ക് വേദനയാണ്.. ചെറിയ കുട്ടികളാണെങ്കിൽ പോലും കയ്യിൽ ഒന്നു തൊട്ടാൽ പോലും എനിക്ക് വേദനയാണ്.. ചില സമയങ്ങളിൽ സ്പീഡ് ആയി നടന്നു കഴിഞ്ഞാൽ എനിക്ക് മുട്ടിന് വേദന അനുഭവപ്പെടുന്നു.. ചില സമയങ്ങളിൽ രാവിലെ എഴുന്നേറ്റ് കാൽ താഴേക്ക് വയ്ക്കുമ്പോൾ ഉപ്പൂറ്റി വേദന അതികഠിനം ആയിരിക്കും..

കുറച്ചു നടന്നു കഴിയുമ്പോൾ അത് ശരിയാവും എങ്കിലും അത് വലിയ ഒരു വേദനയാണ്.. ചിലർ പറയാറുണ്ട് എനിക്ക് ഉറങ്ങാൻ പറ്റുന്നില്ല കാരണം ഉറക്കം വരുന്നുണ്ട് പക്ഷേ ക്ഷീണവും ഉണ്ട് പക്ഷേ ശരീരവേദനകൾ കാരണം എനിക്ക് ഉറങ്ങാൻ പറ്റുന്നില്ല.. ചിലർ പറയാറുണ്ട് കഴുത്ത് വേദന അത് കൈകളിലേക്ക് പോയി അത് മരവിപ്പ് പോലുള്ള പ്രശ്നങ്ങളുണ്ടാക്കും.. കുറച്ചുനേരം കമ്പ്യൂട്ടർ നോക്കാൻ പോലും പറ്റാത്ത അവസ്ഥ ആണ്.. അപ്പോൾ പല രീതിയിലുള്ള വേദനകളാണ് ഭൂരിഭാഗം ആളുകളും പറയുന്നുണ്ട്..

അപ്പോൾ ഇതിനായി നമ്മൾ പലവിധ കഷായങ്ങളും വേദനസംഹാരികളും എല്ലാം കഴിക്കാറുണ്ട്.. പല കാര്യങ്ങൾ ചെയ്തിട്ടും ഒരു ദിവസം നമുക്ക് മരുന്നു കഴിച്ചില്ല എന്നുണ്ടെങ്കിൽ പിന്നീട് എല്ലാ ബുദ്ധിമുട്ടുകളും തിരിച്ചുവരും.. ചിലർക്ക് മരുന്ന് കഴിച്ചാലും ഇത്തരം ബുദ്ധിമുട്ടുകൾ എല്ലാം അതേപോലെ തന്നെ ഉണ്ട്..അപ്പോൾ എന്താണ് നമ്മൾ ഇതിനായി പ്രധാനമായും ശ്രദ്ധിക്കേണ്ടത്.. ബാക്കി എല്ലാം സഹിക്കാം പക്ഷേ ഓരോ മിനിറ്റും വേദനകൾ വരുന്നത് നമ്മുടെ ജീവിതത്തെ തന്നെ അത് സാരമായി ബാധിക്കും..

നമ്മുടെ ജോലി അത് ബാധിക്കും അതുപോലെ വീട്ടിലെ കാര്യങ്ങൾ ബാധിക്കും.. കഴിഞ്ഞദിവസം ഒരു ഭാര്യയും ഭർത്താവും വന്നപ്പോൾ പറഞ്ഞതാണ് കഴിഞ്ഞ ആറ് കൊല്ലമായിട്ട് അവർ ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെട്ടിട്ടില്ല കാരണം എന്താണെന്നുവെച്ചാൽ ശരീര മടങ്ങുമ്പോൾ വേദനയില്ല.. നമ്മൾ എന്തെങ്കിലും ജോലി ചെയ്തു കഴിഞ്ഞാൽ നീർക്കെട്ട് വന്ന പിന്നീട് ആ ദിവസം മുഴുവൻ നമുക്ക് ഒന്നും ചെയ്യാൻ പറ്റാത്ത ഒരു അവസ്ഥ ഉണ്ടാകും.. ഇങ്ങനെ ഒരുപാട് പേർ ഇത്തരമൊരു അവസ്ഥയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്..