മസ്തിഷ്ക ആഘാതത്തെ പ്രധാന ലക്ഷണങ്ങൾ… ശരീരം കാണിച്ചു തരുന്ന ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഒരിക്കലും അവഗണിക്കരുത്… എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ..

പെട്ടെന്ന് ഒരു അപകടം ഉണ്ടായിക്കഴിഞ്ഞാൽ അപകടത്തിൽ പെട്ട ആളെ നമ്മൾ ആംബുലൻസിൽ കയറ്റി ആശുപത്രിയിലെത്തിക്കു.. അല്ലെങ്കിൽ പെട്ടെന്ന് നെഞ്ചുവേദന അറ്റാക്ക് ഉണ്ടായിക്കഴിഞ്ഞാൽ അവരെ എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കാനുള്ള ഒരു സാഹചര്യം എല്ലാ സ്ഥലങ്ങളിലും ഉണ്ട്. ജനങ്ങൾക്ക് അതിനെ കുറിച്ച് അറിയാം പക്ഷേ പെട്ടെന്ന് ഒരു പക്ഷാഘാതം ഉണ്ടായിക്കഴിഞ്ഞാൽ നമ്മളെന്താണ് ചെയ്യേണ്ടത്.. ഈ പറയുന്ന രോഗിക്ക് എന്തെങ്കിലും ഫസ്റ്റ് എയ്ഡ് കൊടുക്കാൻ പറ്റുമോ..

ഇതിൻറെ ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് പലപ്പോഴും നമുക്ക് ആർക്കും അറിയില്ല.. ഇതിനെക്കുറിച്ച് ഡോക്ടറുടെ അഭിപ്രായം എന്താണ് അതായത് ഒരു സ്ട്രോക്ക് ഉണ്ടായി കഴിഞ്ഞാൽ.. അല്ലെങ്കിൽ ഒരു സ്ട്രോക്ക് ഉണ്ടാകും എന്ന് എങ്ങനെ അറിയാൻ സാധിക്കും.. അല്ലെങ്കിൽ സ്ട്രോക്ക് ഉണ്ടായി കഴിഞ്ഞാൽ ഏതു ഹോസ്പിറ്റലിൽ എപ്പോൾ എത്തിക്കണം.. മസ്തിഷ്ക ആഘാതം അഥവാ സ്ട്രോക്ക്.. ബ്രെയിൻ അറ്റാക്ക് ഇതെല്ലാം തിരിച്ചറിയുവാൻ സാധിക്കുന്നതിന് വളരെ എളുപ്പമുള്ള ഒരു മാർഗമുണ്ട്..

ഫാസ്റ്റ്.. ലോകമെമ്പാടും മസ്തിഷ്ക ആഘാതത്തെ കുറിച്ച് ബോധവൽക്കരണം ഉണ്ടാക്കുന്നതിനുവേണ്ടി ഉപയോഗിക്കുന്ന രീതിയാണ് ഈ ഫാസ്റ്റ്.. ഫാസ്റ്റ് എന്നാൽ എഫ് ഫോർ ഫേസ്.. മുഖം ഒരു വശത്തേക്ക് കോടി പോകുക.. അതായത് സംസാരിക്കുമ്പോൾ ഒരു വശത്തേക്ക് മുഖം കോടി പോകുന്ന ഒരു അവസ്ഥ അതിനെയാണ് നമ്മൾ എഫ് എന്ന് പറയുന്നത്.. രണ്ടാമത്തെ എ കൈ പിടിക്കുമ്പോൾ കൈ പൊക്കി പിടിക്കാൻ പറ്റാത്ത അവസ്ഥ.. കയ്യും അതുപോലെതന്നെ ആ ഭാഗത്തെ കാലും തളർന്നുപോയ അവസ്ഥ..

എസ് എന്നുപറയുന്നത് സ്പീച്ച്.. കൃത്യമായി സംസാരിക്കുമ്പോൾ നമ്മൾ മദ്യപിച്ചത് പോലെയോ അല്ലെങ്കിൽ വ്യക്തമാകാത്ത രീതിയിൽ കുഴഞ്ഞു പോകുന്ന സംസാരരീതി.. അല്ലെങ്കിൽ പറയുന്ന വാക്കുകൾ വ്യക്തമാക്കാതെ അല്ലെങ്കിൽ കൃത്യമായി വാക്കുകൾ ലഭിക്കാതെ.. അല്ലെങ്കിൽ പറയുന്ന കാര്യങ്ങൾ അദ്ദേഹത്തിന് മനസ്സിലാക്കാതെ വരുക.. ഈ മൂന്നു ലക്ഷണങ്ങൾ കണ്ടാൽ തീർച്ചയായും മനസ്സിലാക്കണം..