സ്കിൻ നല്ല സോഫ്റ്റ് ആയി സ്മൂത്തായി ഇരിക്കുവാനും അതുപോലെതന്നെ നല്ല നിറം വയ്ക്കുവാനും സഹായിക്കുന്ന ഒരു കിടിലൻ നാച്ചുറൽ സ്കിൻ പോളിഷിംഗ് പാക്ക്… ഉപയോഗിച്ചു നോക്കൂ മാറ്റം കണ്ടറിയാം…

സ്കിൻ വളരെ വരണ്ടിരിക്കുന്നു ഒട്ടും സ്മൂത്ത് അല്ല.. കറുത്തിരിക്കുന്നു.. ദേഹത്താകെ പാടുകൾ വരുന്നു എന്ന് എങ്ങനെ ഒരുപാട് പരാതികൾ ഉള്ളവരാണ് മിക്ക ആളുകളും.. ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് സ്കിൻ നല്ല സ്മൂത്ത് ആയി സോഫ്റ്റായി ഇരിക്കുവാനും അതുപോലെതന്നെ സ്കിന്നിന് നല്ല നിറം ലഭിക്കുവാനും എല്ലാം സഹായിക്കുന്ന ഒരു അടിപൊളി സ്കിൻ പോളിഷ് ആണ് എന്ന് നമ്മൾ തയ്യാറാക്കാൻ പോകുന്നത്.. ഇത് തയ്യാറാക്കാനായി നമുക്ക് ആദ്യം വേണ്ടത് ഒരു അര ബൗൾ അരിപ്പൊടി ആണ്.. ഈ അരിപ്പൊടി നമ്മുടെ സ്കിൻ നല്ലപോലെ ബ്രൈറ്റ് ആവുന്നതിനു സഹായിക്കും.. ഇനി ഇതിലേക്ക് ഒരു നാല് ടീസ്പൂൺ വൈറ്റമിൻ സി പൗഡർ ഇതിലേക്ക് ചേർത്തുകൊടുക്കാം..

പിന്നെ ഒരു കാര്യം പറയാനുള്ളത് നിങ്ങളുടെ അടുത്ത് വൈറ്റമിൻ സി പൗഡർ ഇല്ലെങ്കിൽ അതിനു പകരമായി ഓറഞ്ച് തൊലി ഉണക്കിപൊടിച്ചത് ഇതിലേക്ക് ചേർത്തുകൊടുക്കാം.. ഇത് രണ്ടിൽ ഏതെങ്കിലും ഒന്ന് ഉപയോഗിച്ചാൽ മതി.. ഇനി ഇതിലേക്ക് 5 ടീസ്പൂൺ ചെറുപയർ പൊടിച്ചത് കൂടി ചേർത്ത് കൊടുക്കണം.. ഇത് നമ്മുടെ സ്കിൻ സോഫ്റ്റ് ആയി സ്മൂത്തായി ഇരിക്കുന്നതിന് സഹായിക്കും.. ഇനി ഇതിലേക്ക് 2 ടീസ്പൂൺ മഞ്ഞൾപ്പൊടി കൂടി ചേർത്തു കൊടുക്കാം.. ഇത് നല്ലൊരു ആൻറി സെപ്റ്റിക് ആണ്.. ഇത് സ്കിന്നിൽ ഉണ്ടാകുന്ന ഇൻഫെക്ഷനുകൾ മാറുന്നതിനു സഹായിക്കും.. ഇനി ഇതിലേക്ക് ഒരു മൂന്ന് ടീസ്പൂൺ സ്വീറ്റ് ആൽമണ്ട് ഓയിൽ ചേർത്ത് കൊടുക്കണം..

ഇത് ഇനി നിങ്ങളുടെ കയ്യിൽ ഇല്ലെങ്കിൽ ഇതിനുപകരം ഒലിവ് ഓയിൽ അല്ലെങ്കിൽ വെളിച്ചെണ്ണ ചേർത്തു കൊടുക്കാം.. ഇനി ഇത് നല്ലതുപോലെ മിക്സ് ചെയ്യുക.. ഇനി ഇത് ഒരു ബോക്സിൽ ആക്കി വെക്കാം.. ഇനി ഇത് ഉപയോഗിക്കേണ്ടത് എങ്ങനെയാണെന്ന് നമുക്ക് നോക്കാം.. ഒരു ബൗളിലേക്ക് രണ്ട് ടീസ്പൂൺ ഈ സ്കിൻ പോളിഷ് പൗഡർ എടുക്കുക.. അതിനുശേഷം ഇതിലേക്ക് ഇത് മിക്സ് ചെയ്യാൻ പാകത്തിന് തൈര് ചേർത്ത് കൊടുക്കുക.. ഇനി തൈരിനു പകരം നിങ്ങൾക്ക് ഇതിലേക്ക് പാൽ അല്ലെങ്കിൽ വെള്ളം അതുമല്ലെങ്കിൽ റോസ് വാട്ടർ ചേർത്തു കൊടുക്കാം.. അതിനുശേഷം ഇത് നല്ലപോലെ മിക്സ് ചെയ്യുക..