ജീവിതശൈലി രോഗങ്ങളെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില പ്രധാന ഇൻഫർമേഷനൂകൾ.. ഇക്കാര്യങ്ങൾ മനസ്സിലാക്കിയാൽ ആരോഗ്യത്തോടെ ജീവിക്കാം..

ഇന്ന് സംസാരിക്കാൻ പോകുന്നത് ജീവിതശൈലി രോഗങ്ങളുമായി ബന്ധപ്പെട്ടാണ്.. നമ്മുടെ പിതാക്കന്മാരുടെ കാലങ്ങളിൽ നമുക്ക് കൂടുതലും ബാധിച്ചിരുന്ന രോഗങ്ങൾ ജീവിതശൈലി രോഗങ്ങൾ ആയിരുന്നില്ല മറിച്ച് പകർച്ചവ്യാധി പോലുള്ള രോഗങ്ങൾ ആയിരുന്നു.. നമ്മളെ അലട്ടിയത് മരണത്തിലേക്ക് കൊണ്ടുപോയതും.. എന്നാൽ പുതിയ നൂറ്റാണ്ടിൻറെ ഒരു രോഗമായി അല്ലെങ്കിൽ സമ്മാനമായി നമ്മുടെ തലമുറക്ക് ലഭിച്ചിട്ടുള്ളത് ജീവിതശൈലിയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളാണ്.. ജീവിതശൈലിയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് പറയുമ്പോൾ സമൂഹത്തിൽ അതിനെക്കുറിച്ചുള്ള ഒരുപാട് അവയർനെസ് ഉണ്ട് എന്ന് പറയാം..

എന്നാൽ ഒന്ന് രണ്ട് കാര്യങ്ങൾ കൂടി സ്പെസിഫിക് ആയിട്ട് നിങ്ങളോട് ഷെയർ ചെയ്യണം എന്ന് ആഗ്രഹിക്കുന്നു.. എപ്പോഴാണ് ജീവിതശൈലി രോഗങ്ങൾക്കെതിരെ ആയ പ്രതിരോധം നമ്മൾ തുടങ്ങേണ്ടത്.. ഒരു കുഞ്ഞ് അമ്മയുടെ വയറ്റിൽ ആയിരിക്കുമ്പോൾ തന്നെ ജീവിതശൈലി രോഗങ്ങൾ ആ കുഞ്ഞിനെ ആരംഭിച്ചു കഴിഞ്ഞു എന്ന് പറയാം വേണം പറയാൻ.. അതായത് ഒരു പെൺകുട്ടി അമ്മയാകാൻ തുടങ്ങുന്നതിനു മുൻപ് തന്നെ ഭാവിതലമുറയെ ജീവിതശൈലി രോഗങ്ങൾ ഇല്ലാതെ വാർത്തെടുക്കുവാൻ ഉള്ള തയ്യാറെടുപ്പുകൾ മുൻകൂട്ടി തന്നെ അമ്മയിൽനിന്ന് തുടങ്ങേണ്ടതാണ്.. ഇന്ന് നമ്മുടെ ആഹാരരീതികൾ വളരെയധികം മാറിക്കൊണ്ടിരിക്കുന്നു..

ഒരുപാട് ഫാസ്റ്റഫുഡ് അതുപോലെ ജോലിയുമായി ബന്ധപ്പെട്ട് ടെൻഷൻ സ്ഡ്രസ്സ് പോലുള്ളവ.. മനുഷ്യൻറെ ജീവിതത്തിൽ അനവധി മാറ്റങ്ങളുണ്ടാക്കി കഴിഞ്ഞിരിക്കുന്നു.. ഇതെല്ലാം തന്നെ നമ്മളെ ജീവിതശൈലി രോഗങ്ങളിലേക്ക് കൊണ്ടുപോകുന്നു.. എന്തൊക്കെയാണ് ജീവിതശൈലി രോഗങ്ങൾ പ്രധാനമായും ഉള്ളത്.. എല്ലാവർക്കും അറിയാവുന്നതുപോലെ പ്രമേഹം അഥവാ ഡയബറ്റീസ്.. രണ്ടാമതായി ഹൈപ്പർ ടെൻഷൻ.. മൂന്നാമതായി കൊളസ്ട്രോളും ആയി ബന്ധപ്പെട്ട രോഗങ്ങൾ..

നാലാമതായി ഉണ്ടാകുന്നതാണ് അമിതവണ്ണം അഥവാ ഒബൈസിറ്റി.. ഈ നാല് രോഗങ്ങളാണ് പ്രധാനമായും ജീവിതശൈലി രോഗങ്ങളിൽ ഉൾപ്പെട്ടിരിക്കുന്നത്.. അതുകൊണ്ടുതന്നെ നമ്മുടെ ജീവിതത്തിൽ ഇതിനെതിരെ നല്ല മാറ്റങ്ങൾ കൊണ്ടുവന്നാൽ ഇതിനെതിരെ പ്രതികരിക്കുവാൻ അതുപോലെ രോഗങ്ങളെ ഒഴിവാക്കാനും സാധിക്കും.. ആഹാരം പണ്ട് കഴിക്കുന്നതിനേക്കാൾ വ്യത്യസ്തമായി ഇന്ന് കഴിക്കുന്നു.. ഒരുപാട് ഫാസ്റ്റ് ഫുഡുകൾ ഉൾപ്പെടുന്നു അതുപോലെതന്നെ കളർ കെമിക്കൽസ് ഉണ്ടാവുന്നു.. ഇതിനേക്കാളുപരി നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ കാലറി വളരെയധികം കൂടിക്കൊണ്ടിരിക്കുന്നു..

https://youtu.be/VUwImzc8Pos