ശരീരത്തിൽ വിറ്റാമിൻ ബി 12 കുറഞ്ഞാൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ.. ഇക്കാര്യങ്ങൾ നിങ്ങൾ അറിയാതെ പോയാൽ നിങ്ങൾ ഒരു രോഗിയാക്കും.. എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

ഇന്ന് ഞങ്ങൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് കഴിഞ്ഞതവണ ഒരു പ്ലസ്ടു പഠിക്കുന്ന ഒരു കുട്ടിയും ആയിട്ട് മാതാപിതാക്കൾ കാണാൻ വന്നിരുന്നു.. അതൊരു പെൺകുട്ടിയായിരുന്നു.. ആ പെൺകുട്ടിക്ക് കോൺസെൻട്രേഷൻ ഇല്ല. അതായിരുന്നു പ്രശ്നം.. പഠിക്കണം എന്ന് ഒരുപാട് ആഗ്രഹമുണ്ട് പക്ഷേ ബുക്ക് തുറന്നു ഇരിക്കുമ്പോൾ തന്നെ കോൺസെൻട്രേഷൻ ചെയ്യാൻ പറ്റുന്നില്ല.. ഉറക്കം വരുന്നു ക്ഷീണമുണ്ടായിരുന്നു.. ഇങ്ങനെയുള്ള കുറച്ച് ബുദ്ധിമുട്ടുകൾ ആയിരുന്നു പറഞ്ഞുകൊണ്ടിരുന്നത്.. പിന്നെ നോക്കുമ്പോൾ ജോയിൻറ് പെയിൻ ഉണ്ട്.. പുറത്തു നടന്നു വന്നു കഴിഞ്ഞാൽ കാല് കഴക്കുന്നു പ്രശ്നങ്ങൾ ഉണ്ടായിരുന്നു.. ഏറ്റവും പ്രധാന പ്രശ്നം എന്ന് പറയുന്നത് കോൺസെൻട്രേഷൻ ചെയ്യാൻ പറ്റുന്നില്ല..

അപ്പോൾ അവർക്ക് ആയിട്ട് രണ്ട് ടെസ്റ്റുകളും എന്ന് പറഞ്ഞിരുന്നത്.. ഒരു വൈറ്റമിൻ ടെസ്റ്റ് അതുപോലെ ഒരു തൈറോയ്ഡ് ടെസ്റ്റ്.. വൈറ്റമിൻ ടെസ്റ്റിലെ രണ്ട് പ്രധാനപ്പെട്ട ടെസ്റ്റുകളാണ് ചെയ്യിപ്പിച്ചത്.. അതായത് ഒന്നാമത്തെ വൈറ്റമിൻ ഡിയും രണ്ടാമത്തെ വൈറ്റമിൻ ബി ട്വൽവ്.. തൈറോയ്ഡ് നോർമൽ ആയിരുന്നു പക്ഷേ ഈ വൈറ്റമിൻ ടെസ്റ്റ് വളരെ കുറവായിരുന്നു.. അപ്പോൾ ഓർത്തിരിക്കേണ്ട ഒരു കാര്യം എന്താണെന്ന് വെച്ചാൽ നമ്മൾ വലിയ കാര്യങ്ങളാണ് എന്ന് വിചാരിക്കുന്ന ചില കാര്യങ്ങൾ എല്ലാം വളരെ നിസ്സാരമായിരിക്കും..

പ്രമേഹരോഗികളിൽ കാണാറുണ്ട് കൈയും കാലും എല്ലാം മരവിച്ചു വരും..പ്രമേഹരോഗികളുടെ കാലിൽ പിടിച്ചു കഴിഞ്ഞാൽ ഏതു വിരലിലാണ് പിടിച്ചത് എന്ന് പോലും അറിയാൻ പറ്റില്ല.. ചിലർക്ക് കാൽ ഭയങ്കര പുകച്ചിൽ ആയിരിക്കും.. അല്ലെങ്കിൽ ശരീരം മൊത്തം പുകച്ചിൽ ആയിരിക്കും.. ചിലസമയങ്ങളിൽ നടക്കുമ്പോൾ ചെരുപ്പ് തെന്നി പോയാൽ പോലും അറിയില്ല അതുപോലെ ഏതു ഭാഗത്തിലൂടെയാണ് നടക്കുന്നത് എന്നും അറിയണം സാധിക്കില്ല.. ഇത്തരമൊരു അവസ്ഥയിലേക്ക് വരുന്നു.. അപ്പോൾ ഇത്തരമൊരു അവസ്ഥയിലും ഏറ്റവും കൂടുതൽ പ്രശ്നമുണ്ടാകുന്നത് വൈറ്റമിൻ ബി 12 ഡെഫിഷ്യൻസി ആണ്..