എന്തൊക്കെ ഭക്ഷണങ്ങൾ കഴിച്ചിട്ടും ശരീരഭാരം കൂടാത്തതിൻ്റെ കാരണങ്ങൾ… എന്തൊക്കെയാണ് ഇതിൻറെ പരിഹാരമാർഗ്ഗങ്ങൾ… വിശദമായി അറിയുക..

ഇന്നു നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ചില ആളുകൾക്ക് മനസ്സിൽ തോന്നുന്ന ഒരു കാര്യമാണ് ഞാൻ എന്തൊക്കെ ഭക്ഷണം കഴിച്ചാലും ഏതൊക്കെ രീതിയിൽ പ്രോട്ടീൻ പൗഡറുകൾ കഴിച്ചാലും എന്തൊക്കെ ട്രീറ്റ്മെൻറ് എടുത്താലും എനിക്ക് വണ്ണം വെക്കുന്നില്ല.. അതായത് ശരീരഭാരം കൂടുന്നില്ല എന്നുള്ള ഒരു പ്രശ്നം ഒത്തിരിയേറെ ആളുകൾ പറയുന്നുണ്ട്.. അപ്പോൾ ഇതിൻറെ യഥാർത്ഥ കാരണങ്ങൾ എന്തൊക്കെയാണ്… നമ്മൾ ഇതിനായി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് ഫോളോ ചെയ്യേണ്ടതും എന്നൊക്കെയാണ് ഈ വീഡിയോയിൽ പറയുന്നത്..

നമ്മൾ ആദ്യം ഇതിന് ടിപ്സ് പറയുന്നതിനുമുമ്പ് ഇതിൻറെ കാരണങ്ങൾ മനസ്സിലാക്കിയിരിക്കണം.. എൻറെ ശരീരഭാരം കൂടാത്തത് കാരണങ്ങളെന്തൊക്കെയാണ്.. ആദ്യത്തെ കാരണമെന്നു പറയുന്നത് നമ്മുടെ പാരമ്പര്യമാണ്.. പാരമ്പര്യം എന്ന് പറയുമ്പോൾ നമുക്കറിയാം ഒന്നില്ലെങ്കിൽ നമ്മുടെ മാതാപിതാക്കൾക്ക് അല്ലെങ്കിൽ അവരുടെ അച്ഛനമ്മമാർക്ക് അ കുടുംബത്തിൽ ഒക്കെ ശരീര ഭാരം കുറവുള്ള ആളുകൾ ആണെങ്കിൽ അവർക്കും ആ ഒരു ശരീരപ്രകൃതമാണ് വരുന്നത്.. അപ്പോൾ നമ്മൾ ഉൾക്കൊള്ളേണ്ട ഒരു കാര്യം എന്താണെന്ന് വെച്ചാൽ ഇന്ന് നമ്മുടെ കയ്യിൽ ഇല്ലാത്ത കാര്യമാണ്..

കാരണം പാരമ്പര്യത്തിലും നമ്മുടെ ജീൻലും അങ്ങനെ ആയതു കൊണ്ടാണ് നമുക്ക് അങ്ങനെ സംഭവിക്കുന്നത്.. പിന്നെ ഉള്ള ഒരു കാര്യം എന്ന് പറയുന്നത് എക്സസൈസ് ആണ്.. നമ്മുടെ പൊതുവെയുള്ള ധാരണ എന്താണെന്ന് വെച്ചാൽ കുറച്ച് നടന്നാലോ അല്ലെങ്കിൽ ജിമ്മിൽ പോയാലോ എക്സസൈസ് ചെയ്തതുകൊണ്ട് ശരീരഭാരം വീണ്ടും കുറഞ്ഞാലോ എന്നുള്ള തെറ്റിദ്ധാരണകൾ ഉണ്ട്.. നമ്മൾ കൂടുതൽ എക്സസൈസ് ചെയ്യുമ്പോൾ നമ്മുടെ മസിൽ ഡെവലപ് ആവുകയും അതിൻറെ കൂടെ ഫാറ്റ് ഡെപ്പോസിറ്റ് ആവുകയും ചെയ്യുമ്പോൾ നമുക്ക് ശരീരഭാരം വർദ്ധിക്കും.. അതുകൊണ്ട് എക്സസൈസ് എന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്..

നമുക്ക് അളവിൽ കൂടുതൽ ഉള്ള സ്ഡ്രസ്സ് താങ്ങാൻ പറ്റുന്നില്ല എന്നുണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട് നമുക്ക് ശരീരഭാരം കുറയുന്നത് ആയിരിക്കും.. അപ്പോൾ നമുക്ക് ടെൻഷൻ കുറയ്ക്കാനുള്ള മാർഗ്ഗങ്ങൾ കണ്ടുപിടിക്കാം.. കൗൺസിലിംഗ് ആയിരിക്കാം അല്ലെങ്കിൽ നമുക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുക ആയിരിക്കാം.. പാട്ട് കേൾക്കുന്നത് ആയിരിക്കാം അത് എന്തുമായിക്കോട്ടെ പക്ഷേ അത് മാനേജ് ചെയ്യാൻ നമ്മൾ അറിഞ്ഞിരിക്കണം.. പിന്നെ പ്രധാനപ്പെട്ട ഒരു കാര്യം എന്നുപറയുന്നത് ഉറക്കമാണ്..