കാർപ്പൽ ടണൽ സിൻഡ്രോം ലക്ഷണങ്ങൾ എന്തെല്ലാം… ഇതു വരാനുള്ള കാരണങ്ങളും പരിഹാരമാർഗങ്ങളും… എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ..

കൈകളിൽ ഉണ്ടാകുന്ന തരിപ്പ്.. പുകച്ചിൽ.. കടച്ചിൽ..അല്ലെങ്കിൽ വേദന.. ഇത്തരം ലക്ഷണങ്ങൾ ആയിട്ട് നിരവധി രോഗികൾ പരിശോധനയ്ക്കായി വരാറുണ്ട്.. ഇങ്ങനെ പല കാരണങ്ങൾ കൊണ്ട് സംഭവിക്കാറുണ്ട്.. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട അല്ലെങ്കിൽ വളരെ കോമൺ ആയി കാണുന്ന ഒരു അസുഖമാണ് കാർപ്പൽ സിൻഡ്രോം.. ഇന്ന് കാർപ്പൽ സിൻഡ്രോം ആണ് വളരെ ലഘുവായ ആയിട്ട് പറയാൻ പോകുന്നത്.. എന്താണ് കാർപ്പൽ സിൻഡ്രോം.. മനുഷ്യനെ മറ്റു ജീവികളിൽ നിന്നും വ്യത്യസ്തനാക്കുന്നത് നമ്മുടെ കൈകൾ ഉപയോഗിക്കാനുള്ള കഴിവ് ആണ്.. നമ്മുടെ കൈകളിലേക്ക് ഉള്ള പ്രധാനപ്പെട്ട മൂന്ന് നേർവുകളിൽ ഒന്നായ വീഡിയൻ നേർവ്.. അത് നമ്മുടെ കൈകളിലേക്ക് പ്രവേശിക്കുന്ന നരമ്പ് ആണ്..

അത് നമ്മുടെ കൈയുടെ റിസ്റ്റ് അവിടെ വച്ച് കാർപ്പൽ ടണൽ ഒരു ടണൽ പോലുള്ള ഭാഗത്ത് കൂടെയാണ് ഉളളിലേക്ക് കടക്കുന്നത്.. അവിടെയുള്ള കംപ്രഷൻ കാരണമാണ് കാർപ്പൽ സിൻഡ്രോം വരുന്നത്.. അതുകൊണ്ടുതന്നെ ഇത്തരത്തിൽ ഉള്ള രോഗികൾക്ക് അതികഠിനമായ വേദന.. അല്ലെങ്കിൽ തരിപ്പ് അല്ലെങ്കിൽ പുകച്ചിൽ.. മുളക് അരച്ചത് പോലെ ഉള്ള ഒരു ഫീലിംഗ്.. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ആയിട്ടാണ് സാധാരണ കാണാറുള്ളത്.. ആർക്കാണ് കാർപൽ ടണൽ സിൻഡ്രോം കൂടുതൽ കാണുന്നത്…

സാധാരണ നമ്മുടെ പോപ്പുലേഷൻ ഇൽ ഒന്നു മുതൽ അഞ്ച് ശതമാനം വരെ ഉള്ള ആളുകൾക്ക് കാർപ്പൽ ടണൽ സിൻഡ്രോം ഉള്ളതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.. കൂടുതലായും ഇത് സ്ത്രീകളിലാണ് കാണാറുള്ളത്.. അതുപോലെ പുരുഷന്മാരിലും കാണാറുണ്ട്.. ഒരു കൈ അല്ലെങ്കിൽ രണ്ട് കൈയിലും ഇത്തരം ഒരു ബുദ്ധിമുട്ടായി അനുഭവപ്പെടാറുണ്ട്.. കൂടുതലായും ജോലി സംബന്ധമായ കാര്യങ്ങളിൽ കൈകൾ കൂടുതൽ ഉപയോഗിക്കുന്ന ആളുകൾ മാനുവൽ തൊഴിലാളികൾ അതുപോലെ കമ്പ്യൂട്ടർ ഉപയോഗിക്കുന്ന ആളുകൾ.. അതുപോലെ വീട്ടമ്മമാർക്കും ഇത്തരമൊരു അസുഖം കാണാറുണ്ട്…