കാലുകൾ സോഫ്റ്റ് ആയി മൃദുവായി ഇരിക്കുവാൻ ഉള്ള ഒരു അടിപൊളി ടിപ്സ്… ചെയ്തു നോക്കൂ 100% റിസൾട്ട് ലഭിക്കും…

ഒരുപാട് പേർ പറയുന്ന ഒരു പരാതിയാണ് കാലുകൾ ആകെ വരണ്ടുണങ്ങി ഇരിക്കുന്നു.. ഒട്ടും സോഫ്റ്റ് അല്ല.. കാലിൻറെ വിരലിൽ അടിയിൽ സ്മെൽ ഉണ്ടാകുന്നു.. എന്നാൽ വളരെ എളുപ്പത്തിൽ മിനിറ്റുകൾകൊണ്ട് ഈ പ്രശ്നം നമുക്ക് പരിഹരിക്കാൻ സാധിക്കും.. ഇതിന് പ്രധാനമായും മൂന്ന് കാര്യങ്ങളാണ് നിങ്ങൾ ചെയ്യേണ്ടത്.. മൂന്നു കാര്യങ്ങളും അതുപോലെ കൃത്യമായി ചെയ്താൽ മാത്രമേ നല്ല റിസൾട്ട് ലഭിക്കുള്ളു.. ഇതിനായി ആദ്യത്തെ സ്റ്റെപ്പ് കാൽ നല്ലപോലെ ക്ലീൻ ചെയ്യുക എന്നതാണ്.. അതിനായി ഒരു പാത്രത്തിലേക്ക് കുറച്ചു ചൂടുവെള്ളം എടുക്കുക.. ഇത് കാൽ മുക്കി വയ്ക്കുമ്പോൾ പൊള്ളില്ല എന്ന് ഉറപ്പുള്ള ചൂടു വേണം.. ഈ വെള്ളത്തിലേക്ക് ഏതെങ്കിലും കുറച്ചു ഷാംപൂ ചേർത്തു കൊടുക്കുക..

അതിനു ശേഷം നല്ലപോലെ ഇളക്കുക.. ഇനി നിങ്ങളുടെ കാൽ അതിലേക്ക് മുക്കി വയ്ക്കണം.. ഇങ്ങനെ ചെയ്യുമ്പോൾ കാലിലുള്ള അഴുക്കുകൾ എല്ലാം പെട്ടെന്ന് ഇളകി വരും.. കാൽ നല്ലപോലെ ക്ലീൻ ആകും.. പത്തുമിനിറ്റ് ഇതുപോലെ വച്ചശേഷം ഒരു കാല് ഉരക്കുന്ന ഉപയോഗിച്ച് നിങ്ങളുടെ കാലിൽ നല്ലപോലെ ഉരയ്ക്കുക.. ഒരുപാട് കടുപ്പിച്ച് ഉരക്കരുത്.. അതിനുശേഷം ഒരു ക്ലീൻ ടവൽ ഉപയോഗിച്ച് നിങ്ങളുടെ കാൽ നല്ലപോലെ ക്ലീൻ ചെയ്യുക.. ഇനി നമുക്ക് രണ്ടാമത്തെ സ്റ്റെപ്പ് എന്താണെന്ന് നോക്കാം..

ഇനി കാലുകൾ സോക്ക് ചെയ്യുക എന്നതാണ്.. ഇതിന് ആദ്യമേ ചെയ്തത് പോലെ തന്നെ ഒരു പാത്രത്തിലേക്ക് കുറച്ചു ചൂടുവെള്ളം എടുക്കുക.. ഈ വെള്ളത്തിലേക്ക് ഒരു ടീസ്പൂൺ ഉപ്പ് ചേർക്കുക.. മൂന്ന് ടീസ്പൂൺ ആപ്പിൾ വിനഗർ ചേർക്കുക.. അതിനുശേഷം നല്ലതുപോലെ ഇളക്കുക.. അതിനുശേഷം നിങ്ങളുടെ കാൽ ഇതിലേക്ക് മുക്കിവയ്ക്കുക.. ഇങ്ങനെ ചെയ്യുമ്പോൾ കാലുകളിൽ ഉണ്ടാകുന്ന ദുർഗന്ധം മാറിക്കിട്ടും.. വളംകടി പോലുള്ള പ്രശ്നങ്ങൾ പൂർണമായും മാറിക്കിട്ടും…

https://youtu.be/SmrXoXxH7HI