ശരീരത്തിലെ ബ്ലഡ് പ്രഷർ എങ്ങനെ നിയന്ത്രിച്ചു നിർത്താം… ഇങ്ങനെ ചെയ്താൽ മാത്രം മതി എത്ര അടുത്ത ബിപിയും നോർമൽ ആകും… എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ..

ഇന്നു നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ബ്ലഡ് പ്രഷർ എന്ന വിഷയത്തെക്കുറിച്ച് ആണ്.. ഭൂരിഭാഗം ആളുകളും ബ്ലഡ് പ്രഷറിന് മരുന്ന് എടുക്കുമ്പോൾ ആദ്യം ഒരു ഗുളികയിൽ തുടങ്ങും.. അതുകഴിഞ്ഞ് അത് രണ്ട് നേരം ആകും.. പിന്നീട് അതിൻറെ കൂടെ വേറെ ഗുളികകൾ ആഡ് ചെയ്യും.. കഴിഞ്ഞ തവണ ഒരാൾ ബിപിക്ക് മരുന്ന് കഴിക്കുന്നുണ്ടോ എന്ന് പറഞ്ഞ് അവരുടെ ലിസ്റ്റ് കാണിച്ചു.. അഞ്ചു മരുന്നുകൾ മാത്രമാണ് ബിപിക്ക് കഴിക്കുന്നത്.. എന്നിട്ടും ബിപി കൂടിയ ലെവലിൽ ആണ് ഉള്ളത്.. അപ്പോൾ നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കൂ ഇത്രയും ഗുളിക കഴിച്ചിട്ടും ബിപി കുറയുന്നില്ല എന്നുണ്ടെങ്കിൽ ബിപിക്ക് ഗുളികകൾ മാത്രം കഴിച്ചത് കൊണ്ട് കാര്യമില്ല എന്നതല്ലേ അതിനർത്ഥം..

അതാണ് നമ്മൾ തിരിച്ചറിയേണ്ടത്.. നമ്മൾ സാധാരണ രീതിയിൽ എല്ലാം മരുന്നുകഴിച്ച് റെഡിയാക്കാം എന്ന് കരുതിയിരുന്ന അത് വെറുതെയാണ്.. ഒരു തൈറോയ്ഡ് മരുന്ന് കഴിക്കുന്ന അവരോട് ചോദിച്ചു നോക്കൂ അവർക്ക് എല്ലാ പ്രശ്നങ്ങളും ഉണ്ടാകും അത് മുടികൊഴിച്ചിൽ.. ശരീരഭാരം കൂടുന്നത്.. നീർക്കെട്ട് ഉണ്ടാകുന്നത്.. ജോയിൻറ് പെയിൻ ഉണ്ട്.. ക്ഷീണം തുടങ്ങിയ എല്ലാം ഉണ്ട്.. പക്ഷേ തൈറോയ്ഡ് മെഡിസിൻ കഴിക്കുന്നുണ്ടോ ഉണ്ട്.. ഇതേപോലെ തന്നെയാണ് പ്രമേഹത്തിന് കാര്യം ചോദിച്ചു നോക്കൂ..

പ്രമേഹത്തിന് മൂന്നും നാലും അഞ്ചും മരുന്നുകൾ എടുക്കുന്നവർ ആളുകളിലും 200നും മുകളിലാണ് ഷുഗർ ലെവൽ.. അവർക്ക് എല്ലാ പ്രശ്നങ്ങളും ഉണ്ട്.. മരവിപ്പ് ഉണ്ട് മസിൽ കയറ്റം ഉണ്ട്.. ധാരാളം യൂറിൻ പാസ് ആയി പോകുന്നുണ്ട്.. ഉറക്കം ശരിയാകുന്നില്ല.. ഭക്ഷണം കഴിച്ച് കഴിഞ്ഞാലും ഭയങ്കര ക്ഷീണം ഉണ്ടാവുന്നു.. പകൽ സമയങ്ങളിൽ ഉറക്കം തോന്നുന്നു ഇതൊക്കെയാണ് ഷുഗർ ഉള്ള ആളിനെ ലക്ഷണം.. പക്ഷെ ഷുഗർ ഗുളിക കഴിക്കുന്നുണ്ട്.. ഇൻസുലിനും എടുക്കുന്നുണ്ട് പക്ഷേ എന്തുകൊണ്ടാണ് അവർക്ക് പ്രശ്നം മാറാത്തത്… ഇതേ അവസ്ഥ തന്നെയാണ് ബി പി യുടെ കാര്യത്തിൽ..