ഫാറ്റി ലിവർ ശരിക്കും കുഴപ്പക്കാരനാണോ… ഇത് വരാതിരിക്കാനും വന്നാൽ പൂർണമായും മാറ്റിയെടുക്കാനുള്ള പ്രധാനപ്പെട്ട ചില ഇൻഫർമേഷൻ… വിശദമായി അറിയുക..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് നമ്മുടെ ജീവിതശൈലിയുടെ ഭാഗമായിട്ട് നമുക്കുണ്ടാവുന്ന ഒരു ആരോഗ്യപ്രശ്നമാണ് കരൾ വീക്കം അതായത് ഫാറ്റി ലിവർ.. ഫാറ്റി ലിവർ എന്ന പേര് നമുക്ക് ഒത്തിരി പേർക്കറിയാം.. സ്ഥിരമായി നമ്മൾ കേൾക്കുന്നതാണ്.. ഏതെങ്കിലുമൊരു അൾട്രാസൗണ്ട് സ്കാനിങ് ചെയ്യാൻ പോകുമ്പോൾ ഡോക്ടറുടെ അടുത്തേയ്ക്ക് പരിശോധനയ്ക്കായി പോകുമ്പോൾ നമുക്ക് കരൾവീക്കം ഉണ്ട് പക്ഷേ അതിൻറെ കൂടെ പറയുന്ന ഒരു കാര്യം കുഴപ്പമില്ല അത് പൊയ്ക്കോളും അതിപ്പോൾ എല്ലാവരിലും കാണുന്ന ഒരു സാധനമാണ് എന്നുള്ള ഒരു രീതിയിലാണ് ഭൂരിഭാഗം ആളുകളും പറയുന്നത് കേൾക്കുന്നത്.. പക്ഷേ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം കരൾവീക്കം എന്ന് പറയുന്നത് അത് അങ്ങനെ മാത്രം തള്ളിക്കളയേണ്ട ഒരു കാര്യമല്ല..

ഫാറ്റി ലിവർ ഗ്രേഡ് വൺ.. ഗ്രേഡ് ടു.. ഗ്രേഡ് ത്രീ അതായത് ഹെപ്പറ്റൈറ്റിസ്.. പിന്നെയുള്ളത് സിറോസിസ് അതുകഴിഞ്ഞ് ക്യാൻസർ ഇങ്ങനെയാണ് അതിൻറെ സ്റ്റേജുകൾ കിടക്കുന്നത്.. ഫാറ്റിലിവർ കുഴപ്പമില്ല എന്ന് പറഞ്ഞ് വിടുമ്പോൾ നമുക്ക് എങ്ങനെ കണ്ടു പിടിക്കാൻ സാധിക്കും.. ഇപ്പോൾ റോഡിലൂടെ നടന്നു പോകുന്ന ഒരു നൂറ് പേര് എടുക്കുക.. എന്നിട്ട് അവർക്ക് അൾട്രാസൗണ്ട് സ്കാനിങ് ചെയ്തു കഴിഞ്ഞാൽ കുറഞ്ഞത് 70 പേർക്ക് എങ്കിലും ഈ ഫാറ്റിലിവർ പ്രശ്നം കാണും.. എന്തുകൊണ്ടാണ് നമുക്ക് ഇങ്ങനെ ഒരു പ്രശ്നമുണ്ടാക്കുന്നത്..

പ്രത്യേകിച്ചും മലയാളികളും.. അതിനുള്ള കാരണങ്ങൾ പലതുമുണ്ട്..അതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത് നമ്മുടെ ഭക്ഷണ രീതി തന്നെയാണ്.. നമ്മുടെ സൗത്ത് ഇന്ത്യൻസ് ഏറ്റവും കൂടുതൽ കഴിക്കുന്നത് അരിയാഹാരം ആണ്.. അത് ഏറ്റവും കൂടുതൽ പ്രശ്നങ്ങളുണ്ടാക്കുന്നത് ദാന്യങ്ങൾ കിഴങ്ങുവർഗ്ഗങ്ങൾ.. മധുരം ഈ കാര്യങ്ങളാണ് ഇതിനകത്ത് മെയിൻ ആയിട്ട് കുഴപ്പമുണ്ടാക്കുന്നത്.. നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം എങ്ങനെയാണ് കൊഴുപ്പമുണ്ടാക്കുന്നത് എന്നാണ്..