തക്കാളി കൊണ്ട് ഒരു അടിപൊളി ഫേഷ്യൽ… യാതൊരു സൈഡ് ഇഫക്ടുകളും ഇല്ലാത്ത ഉഗ്രൻ റിസൾട്ട് തരുന്ന ഒരു നാച്ചുറൽ ടിപ്സ്…

നമ്മൾ നമ്മുടെ ഈ ചാനൽ വഴി പല തരത്തിലുള്ള ഫേഷ്യലുകൾ ഉം ഫേസ് പാക്കുകൾ പരിചയപ്പെടുത്തിയിട്ടുണ്ട്.. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് ഒരു വ്യത്യസ്തമായ ഫേഷ്യലാണ്.. അതായത് നമ്മുടെ വീട്ടിലുള്ള തക്കാളി ഉപയോഗിച്ചുകൊണ്ട് നമ്മൾ പാർലറിൽ പോയി ഫേഷ്യൽ ചെയ്താൽ കിട്ടുന്ന അതേ ഗുണങ്ങളൊക്കെ ലഭിക്കുന്ന രീതിയിൽ ഒരു ഫേഷ്യൽ എങ്ങനെ ചെയ്യാം എന്നാണ് ഇന്നു നമ്മൾ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത്.. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്ന് എങ്ങനെ ഉപയോഗിക്കണമെന്നും നോക്കാം..

ഇതൊരു ഫേഷ്യൽ ആയതുകൊണ്ടുതന്നെ ഇതിൻറെ ഓരോ സ്റ്റെപ്പുകളും വളരെ കൃത്യമായി ചെയ്യുമ്പോൾ മാത്രമേ നമ്മൾ ഉദ്ദേശിക്കുന്ന ഫലം ലഭിക്കുകയുള്ളൂ.. അതുകൊണ്ട് നിങ്ങൾ വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. ആദ്യം നമുക്ക് ചെയ്യേണ്ടത് ഒരു തക്കാളി എടുത്ത് ഇത് നല്ലപോലെ ഗ്രേറ്റ് ചെയ്തു എടുക്കുക.. അതിനുശേഷം തക്കാളിയുടെ പൾപ്പ് ഒരു ബൗളിലേക്ക് എടുത്തുവയ്ക്കുക..ഇനി നമുക്ക് ഫേഷ്യൽ ആദ്യ സ്റ്റെപ്പ് ആയ ക്ലെൻസിങ് ചെയ്യാം.. ഇതിനായി ഒരു ബൗളിലേക്ക് ഒരു ടീസ്പൂൺ തക്കാളി നീര് എടുക്കുക.. അതിനുശേഷം ഇതിലേക്ക് 2 ടീസ്പൂൺ തിളപ്പിക്കാത്ത പാലിൽ ചേർത്ത് കൊടുക്കുക.. ഇനി ഇത് നല്ലതുപോലെ മിക്സ് ചെയ്യുക..

ഇനി ഇതിലേക്ക് ഒരു കോട്ടൺ പഞ്ഞി മുക്കിയ ശേഷം ഇത് ഉപയോഗിച്ചുകൊണ്ട് നമ്മുടെ മുഖത്തും കഴുത്തിലും എല്ലാം നല്ലപോലെ മസാജ് ചെയ്യുക.. ഇവ രണ്ടും ഉപയോഗിച്ച് ഞമ്മൾ മുഖം മസാജ് ചെയ്യുമ്പോൾ നമ്മുടെ മുഖത്തുള്ള അഴുക്ക്കളെല്ലാം ഇളകി വരും.. മുഖം നല്ല ക്ലീൻ ആവുകയും ചെയ്യുന്നു.. ഒരു അഞ്ചു മിനിറ്റ് നേരത്തേക്ക് മുഖം നന്നായി ക്ലീൻ ചെയ്ത ശേഷം മുഖം നല്ലപോലെ കഴുകി കളയുക.. അതിനുശേഷം നമുക്ക് രണ്ടാമത്തെ സ്റ്റെപ്പ് ചെയ്യാം.. അടുത്ത സ്റ്റെപ്പ് സ്ക്രബിങ് ചെയ്യുക എന്നതാണ്.. ഇന്ന് സ്ക്രബിങ് നമ്മൾ അല്പം വ്യത്യസ്തമായാണ് ചെയ്യുന്നത്.. ഇതിനായി ഒരു ബൗളിലേക്ക് രണ്ട് ടീസ്പൂൺ തക്കാളി പൾപ്പ് എടുക്കുക…