ഹോസ്പിറ്റലിൽ പോകാതെ തന്നെ നമ്മുടെ ബ്ലഡ് പ്രഷർ ലെവൽ എങ്ങനെ മനസ്സിലാക്കാം… ഡോക്ടർ പറയുന്ന ഇൻഫർമേഷൻ ശ്രദ്ധിക്കൂ…

ഇന്ന് പറയാൻ പോകുന്നത് ഹൈ ബ്ലഡ് പ്രഷർ നെ കുറിച്ചുള്ള ചില പ്രധാനപ്പെട്ട കാര്യങ്ങൾ ആണ്.. ഒന്നാമതായി ഈ കാലഘട്ടത്തിൽ എല്ലാവരും വിളിച്ചു ചോദിക്കുന്ന ഒരു സംശയം എന്താണെന്ന് വെച്ചാൽ.. ഡോക്ടർ ഞങ്ങൾക്ക് ഹോസ്പിറ്റലിൽ വരാൻ പറ്റുന്നില്ല.. ഇവിടെ കൊറോണ കാരണം പുറത്തിറങ്ങാൻ പറ്റുന്നില്ല.. അതുകൊണ്ട് എനിക്ക് ബ്ലഡ് പ്രഷർ കണ്ട്രോൾ ആണോ ഇല്ലയോ എന്ന് അറിയാൻ സാധിക്കുന്നില്ല.. ഇതിന് എന്താണ് ചെയ്യേണ്ടത്.. ഇത് വളരെ കോമൺ ആയി വരുന്ന ഒരു കോൾ ആണ്..

അപ്പോൾ ഇതിന് ഒരു പരിഹാരം ആയി നമുക്ക് വീട്ടിൽ തന്നെ നമ്മുടെ ബ്ലഡ് പ്രഷർ ചെക്ക് ചെയ്യാൻ സൗകര്യങ്ങൾ ഒരുക്കാൻ.. ഇപ്പോൾ അതിനുള്ള സൗകര്യങ്ങൾ എല്ലാ സ്ഥലത്തും ലഭ്യമാണ്.. പലതരം ബിപി ചെക്ക് ചെയ്യുന്നത് ഉണ്ട് അതിൽ ഏറ്റവും സിമ്പിൾ ആയിട്ടുള്ളത് ഇലക്ട്രോണിക്സ് ആണ്.. പക്ഷേ സാധാരണയായി എടുക്കുന്ന രണ്ടു തരം ബിപി അപ്രേറ്റ്‌സ് ഉണ്ട്.. അത് ഞാൻ ഇപ്പോൾ കാണിച്ചുതരാം എങ്ങനെയാണ് ബിപി നോക്കുക എന്ന്.. അതിനുമുൻപ് ബിപി എടുക്കുന്നതിനു മുൻപ് ശ്രദ്ധിക്കേണ്ട രണ്ടു മൂന്നു കാര്യങ്ങൾ ഉണ്ട്..

ഒന്നാമത്തേത് നമ്മൾ ബ്ലഡ് പ്രഷർ എടുക്കുന്നതിനു മുൻപ് ഒരു 10 മിനിറ്റ് നമ്മൾ എവിടെയെങ്കിലും നല്ലപോലെ വിശ്രമിക്കണം.. ഓടിനടന്ന് വന്നിട്ട് ഉടനെ ബ്ലഡ് പ്രഷർ എടുക്കാൻ പറ്റില്ല.. അല്ലെങ്കിൽ വളരെ ദേഷ്യത്തോടെ കൂടി.. ഒരുപാട് സന്തോഷത്തോടെ ഇരിക്കുമ്പോഴും പാടില്ല.. കുറച്ച് റിലാക്സ് ചെയ്തു 10 മിനിറ്റ് എവിടെയെങ്കിലും ഇരുന്ന് കഴിഞ്ഞാണ് ബ്ലഡ് പ്രഷർ എടുക്കേണ്ടത്.. രണ്ടാമത്തേത് ബ്ലഡ് പ്രഷർ എടുക്കുന്നതിന് അരമണിക്കൂർ മുൻപ് വരെ കാപ്പി ഒന്നും കുടിക്കരുത്..

ചായ അതുപോലെ പുകവലിക്കാൻ പാടില്ല.. അതിനർത്ഥം അരമണിക്കൂറിനു മുമ്പ് പുകവലിക്കാൻ എന്നല്ല.. പുകവലിക്കാൻ പാടില്ല.. ഈ രണ്ടു കാര്യങ്ങൾ വളരെ ചിട്ടയോടും കൂടി നമ്മൾ ശ്രദ്ധിക്കണം.. എവിടെയെങ്കിലും ഇരുന്നിട്ട് നമ്മുടെ കൈ ശ്രദ്ധയോടുകൂടി ഒരു ടേബിളിൽ വച്ചിട്ടുണ്ട് ബ്ലഡ് പ്രഷർ എടുക്കണം.. അത് എങ്ങനെയാണ് എടുക്കേണ്ടത് എന്ന് പറഞ്ഞു തരാം..