പാചകം ചെയ്യുമ്പോൾ ഏത് എണ്ണയാണ് ആണ് ഉപയോഗിക്കുന്നത്.. ഏതാണ് ആരോഗ്യത്തിന് കൂടുതൽ നല്ലത്… വെളിച്ചെണ്ണ ഉപയോഗിക്കുന്നതുമൂലം കൊളസ്ട്രോൾ കൂടുമോ… വിശദമായി അറിയുക..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് പാചകം ചെയ്യുമ്പോൾ ഏത് എണ്ണയാണ് നല്ലത് എന്നുള്ളതാണ് കാരണം ഒത്തിരിയേറെ ആളുകൾക്കുള്ള സംശയമാണ് വെളിച്ചെണ്ണയാണ് നല്ലത്.. അല്ലെങ്കിൽ സൺഫ്ലവർ ആണോ നല്ലത്.. അല്ലെങ്കിൽ എള്ള് എണ്ണ അതുപോലെ കടുകെണ്ണ.. ഇങ്ങനെ പല തരത്തിലുള്ള ഓയിലുകൾ ഉണ്ട്.. ചിലർ പറയാറുണ്ട് ഒലിവ് ഓയിൽ ഉപയോഗിച്ച് മാത്രമേ ഫുഡ് ഉണ്ടാകാറുള്ളൂ എന്നൊക്കെ.. അപ്പോൾ ഇതിൽ ഏതാണ് ഏറ്റവും കൂടുതൽ നല്ലത്.. ഏതാണ് നമ്മൾ കൂടുതൽ ഉപയോഗിക്കേണ്ടത് ഏതാണ് ഉപയോഗിക്കാതെ ഇരിക്കേണ്ടത്..

ഇത്തരം കാര്യങ്ങൾ ആണ് എന്ന് നമ്മൾ ഡിസ്കസ് ചെയ്യുന്നത്… എന്തിനാണ് ഇത്തരം ഒരു ടോപ്പിക്ക് സംസാരിക്കുന്നത് എന്ന് വെച്ചാൽ കഴിഞ്ഞദിവസം ഒരു വ്യക്തി അവരുടെ റിപ്പോർട്ട് കൊണ്ട് വന്നു.. അദ്ദേഹത്തിൻറെ കൊളസ്ട്രോൾ ലെവൽ 280 ഉണ്ട്.. ഞാൻ കുറേ നാളുകളായി വെളിച്ചെണ്ണ ഉപയോഗിച്ചു കൊണ്ടിരിക്കുകയാണ്.. അതുകൊണ്ട് ഈ എണ്ണയുടെ പ്രശ്നമാണ് കൊളസ്ട്രോൾ കൂടാൻ കാരണം.. വെളിച്ചെണ്ണയും കൊളസ്ട്രോളും തമ്മിൽ ബന്ധമുണ്ട് പക്ഷേ ഒരു പത്ത് ശതമാനം മാത്രമേ ബന്ധമുള്ളൂ..

ബാക്കി 90 ശതമാനവും കാർബോഹൈഡ്രേറ്റ് കോളസ്ട്രോൾ ആയിട്ടാണ്.. പരിഹാരങ്ങളും കിഴങ്ങുവർഗങ്ങളും മധുരപലഹാരങ്ങളും കുറയ്ക്കാതെ കൊളസ്ട്രോൾ കുറയില്ല.. അതുകൊണ്ട് വെറുതെ ചീത്തപ്പേര് വെളിച്ചെണ്ണയ്ക്ക് കൊടുത്തിട്ട് യാതൊരു കാര്യവുമില്ല.. ഇനി ഏത് എണ്ണയാണ് നല്ലത്.. നമ്മൾ ആദ്യം വെളിച്ചെണ്ണ ആണ് എടുക്കുന്നതെങ്കിൽ.. വെളിച്ചെണ്ണയിൽ പലരീതിയിലുള്ള എണ്ണകൾ ഉണ്ട്.. അതായത് എക്സ്ട്രാ വെർജിൻ കോക്കനട്ട് ഓയിൽ ഉണ്ട് വെറും കോക്കനട്ട് ഓയിൽ ഉണ്ട്..

അതുപോലെ നോർമൽ ആയിട്ടുള്ള ഹീറ്റ് ചെയ്തിട്ടുള്ള കോക്കനട്ട് ഓയിൽ ഉണ്ട്.. ഈ പാക്കറ്റ് വെളിച്ചെണ്ണയും ഒറിജിനൽ വെളിച്ചെണ്ണയുമായി യാതൊരു ബന്ധവുമില്ല.. ഇപ്പോൾ പല രീതിയിലുള്ള പാക്കറ്റ് വെളിച്ചെണ്ണകൾ വരുന്നുണ്ട്.. ഇതിൽ ഒറിജിനൽ ആണ് എന്ന് എങ്ങനെ മനസ്സിലാക്കും എന്ന് വച്ചാൽ നമുക്ക് ഒരു ഐഡിയയും ഇല്ല.. ഒന്നാമത്തേത് അതിൻറെ കളർ വേറെ ആയിരിക്കും.. സാധാരണ വെളിച്ചെണ്ണകൾ പാക്കറ്റ് വെളിച്ചെണ്ണയ്ക്ക് മണം കൂടുതലായിരിക്കും.. ഇനി സാധാരണ വെളിച്ചെണ്ണകൾ ഇല്ലെങ്കിൽ അതിനു പകരം ഉപയോഗിക്കാവുന്ന നല്ല വെളിച്ചെണ്ണ എന്ന് പറയുന്നത് വെർജിൻ കോക്കനട്ട് ഓയിൽ ആണ്..