നവജാതശിശുക്കളെ എപ്പോഴാണ് കുളിപ്പിക്കേണ്ടത്… കുളിപ്പിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം… മാതാപിതാക്കൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

ഇന്ന് സംസാരിക്കാൻ വന്ന വിഷയം നവജാതശിശുവിന് ഉള്ള ചർമസംരക്ഷണത്തിൽ കുറിച്ചാണ്.. നമുക്കറിയാം ആദ്യമായി അച്ഛനുമമ്മയും ആകുമ്പോൾ ഒരു നവജാതശിശുവിനെ നമ്മുടെ കൈയിൽ തരുമ്പോൾ.. ആകെപ്പാടെ ഒരു ടെൻഷനാണ് കാരണം എന്ത് ചെയ്യണം എന്ത് ചെയ്താൽ ശരിയാവും ഇനി എന്തെങ്കിലും ചെയ്താൽ തെറ്റ് ആകുമോ.. ഇത്തരം കാര്യങ്ങൾ.. ഇതിനായി നമ്മൾ വീട്ടുകാരോട് ചോദിക്കും അവർ കുറച്ച് ഉപദേശങ്ങൾ നൽകും.. അടുത്ത വീട്ടിലെ ആളുകൾ വരുമ്പോൾ പറയും അങ്ങനെ ചെയ്യുന്നത് അല്ല ഇങ്ങനെ ചെയ്യുന്നതാണ് ശരി എന്ന് പറയും.. കുട്ടിനെ കുളിപ്പിക്കാൻ ഒരു കൂട്ടർ വരും.. ഇതൊന്നും ചെയ്യരുത് ഇങ്ങനെ ചെയ്യുന്നതാണ് ശരി..

ഇങ്ങനെ ഒരുപാട് ഉപദേശങ്ങൾ നമുക്ക് ലഭിക്കാറുണ്ട്.. ഇതെല്ലാം കിട്ടുമ്പോൾ തന്നെ നമ്മൾ എന്ത് ചെയ്യണം ഏത് രീതിയിൽ പ്രവർത്തിക്കണമെന്ന് നമുക്ക് ആകെ സംശയം ആയിരിക്കും.. അതുകൊണ്ടാണ് ഞാൻ ഇന്ന് കുറച്ച് ബേസിക്സ് പറഞ്ഞുതരുവാൻ പോകുന്നത്.. ബേസിക് ടിപ്സ് എന്ന് പറയുന്നത് ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്.. ചർമ്മ രോഗ വിദഗ്ധൻ ഉം തയ്യാറാക്കിയിട്ടുള്ള ഒരു ഗൈഡ് ലൈൻ ബേസ് ചെയ്ത് ഉള്ള ഒരു ടിപ്സ് ആണ് പറഞ്ഞത്.. ആദ്യമായി കുഞ്ഞിനെ കുളിപ്പിക്കുന്നതിന് കുറിച്ച്.. എപ്പോഴാണ് കുഞ്ഞിനെ ആദ്യമായി കുളിപ്പിക്കേണ്ടത്.. കുഞ്ഞ് ജനിച്ച ഉടനെ ലേബർ റൂമിൽ നിന്നും കുഞ്ഞ് വരുന്നതിനു മുൻപ് തന്നെ കുഞ്ഞിൻറെ കണ്ണിൻറെ ഭാഗത്തുള്ള അഴുക്കുകളും..

മൂക്കും വായും ക്ലീൻ ചെയ്തു ശരീരത്തിൽ ബ്ലഡ് അംശം കളഞ്ഞ ഒരു കോട്ടൺ തുണിയിൽ പൊതിഞ്ഞ് ആണ് കുഞ്ഞിനെ നിങ്ങളുടെ കൈയിൽ തരുന്നത്.. ആ സമയത്ത് നിങ്ങൾ നോക്കിയാൽ നിങ്ങൾക്ക് കാണാം.. ആ സമയത്ത് കുഞ്ഞിൻറെ ശരീരത്തിലെ ഒരു മെഴുകുപോലെ ഒരു വസ്തു കവർ ചെയ്തിട്ടുണ്ടാവും.. അത് കാണുമ്പോൾ നമുക്ക് ക്ലീൻ ചെയ്യാൻ തോന്നുന്നു.. അത് ക്ലീൻ ചെയ്യരുത്.. അത് കുഞ്ഞു ജനിച്ചു കഴിയുമ്പോൾ കുഞ്ഞിൻറെ ശരീരത്തിലെ ടെമ്പറേച്ചർ നിലനിർത്താൻ സഹായിക്കുന്ന എന്നാണ്.. അത് കഴുകി കളയാൻ പാടില്ല..