ശരീരഭാഗങ്ങളിൽ കറുപ്പ് നിറം വരുന്നത് എന്തുകൊണ്ടാണ്… എന്താണിതിന് പരിഹാരമാർഗ്ഗങ്ങൾ… ഡോക്ടർ പറയുന്ന ഇൻഫർമേഷൻ ശ്രദ്ധിക്കൂ…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് കഴിഞ്ഞദിവസം ഒരു ഫോൺ കോൾ വന്നിരുന്നു.. എൻറെ കണ്ണിനു താഴെ കറുപ്പ് നിറം വന്നതുകൊണ്ട് എന്തൊക്കെയോ വെജിറ്റബിൾസ് കൊണ്ട് ഒരു കൂട്ട് പറഞ്ഞു.. അത് അരച്ച് കണ്ണിൻറെ താഴെ പുരട്ടി.. അതു കഴിഞ്ഞ് രാത്രി ഇത് തേച്ചിട്ട് രാവിലെയാണ് എഴുന്നേറ്റത്.. അവിടെ മൊത്തം രാവിലെ എണീറ്റ് നോക്കുമ്പോൾ പാണ്ട രീതിയിൽ പൊള്ളിയ പോലെ അവസ്ഥയിലേക്ക് എത്തി.. ആ ഒരാൾ ഭയങ്കര ബ്യൂട്ടി കോൺഷ്യസ് ആണ്.. ആൾ ഇതും കൂടി ചെയ്തപ്പോൾ അത് അവർക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കി..

അവർ ഫോട്ടോയും അയച്ചുതന്നു അപ്പോൾ എനിക്ക് മനസ്സിലായി ഒരു കാര്യം നമ്മൾ എന്ത് പരീക്ഷിക്കുമ്പോൾ സ്കിൻ അലർജി ഉണ്ടാകുമോ എന്ന് നോക്കണം.. അത് നോക്കിയിട്ടില്ല രണ്ടാമത്തെ കാര്യം കൂടുതൽ നേരം വെച്ചതുകൊണ്ട് സ്കിന്നിന് ഡാമേജ് ഉണ്ടായി.. അപ്പോൾ നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത് ശരീരത്തിന് ഒരു ബ്ലാക്ക് മാർക്ക് നിറം വരുന്നത് എന്തുകൊണ്ടാണ്.. അല്ലെങ്കിൽ ശരീരഭാഗങ്ങളിൽ ഇരുണ്ട വരുന്നത് എന്തുകൊണ്ടാണ്.. ചിലർക്ക് കക്ഷത്തിന് ഭാഗമായിരിക്കാം.. ചിലർക്ക് നമ്മുടെ പ്രൈവറ്റ് പാർട്ടികളിൽ ആയിരിക്കാം..

ടൈറ്റ് ഡ്രസ്സ് ഇടുന്ന ആളുകളിൽ ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്.. അതുപോലെ മുഖങ്ങൾ മുഖത്തിൽ പലഭാഗങ്ങളിലായി ഇതുപോലെ ഉണ്ടാവാറുണ്ട്.. അതുപോലെതന്നെ വരുന്ന ഒരു കാര്യമാണ് ചുണ്ട് കറുക്കുന്നു അത്.. ശരീരത്തിന് കളർ ചേഞ്ച് വരുന്നത് എന്തുകൊണ്ടാണ് എന്ന് മനസ്സിലാകാതെ നമ്മൾ എളുപ്പവഴികൾ ആയി കുറേ കാര്യങ്ങൾ ചെയ്യുന്നുണ്ട്..

നമ്മുടെ ആളുകൾ ഏറ്റവും കോമൺ ആയിട്ടുള്ള ഒരു കാര്യമാണ് സോഡാപ്പൊടി.. ഇതൊരു ബ്ലീച്ചിംഗ് ഏജൻറ് ആണ് എന്നതുകൊണ്ട് ഉദ്ദേശിച്ചാണ് ഇത് ചെയ്യുന്നത്.. അതുപോലെ തൈര് പുരട്ടുന്ന വർ ഉണ്ട്.. അതുപോലെ തക്കാളി അരച്ച് തേക്കുന്നത് വരെ ഉണ്ട്.. ഇങ്ങനെ പല രീതിയിലുള്ള ഹോം റെമഡി കൾ ചെയ്യുന്ന ആളുകൾ ഉണ്ട്.. ഇത് ചെയ്യുന്നതിനുമുൻപ് നിങ്ങൾ മനസ്സിലാക്കിയിരിക്കേണ്ട ഒരു കാര്യം എന്ത് കാരണം കൊണ്ടാണ് ഇത്തരത്തിൽ നമ്മുടെ ശരീരത്തിൽ വരുന്നത് എന്ന് ആദ്യം മനസ്സിലാക്കിയിട്ട് വേണം നമ്മൾ എന്ത് ടിപ്സും ചെയ്യാനായിട്ട്..