കുട്ടികളിലെ വളർച്ചയ്ക്ക് ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ…മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ…

പീഡിയാട്രിക്സ് മൂന്ന് പ്രധാനപ്പെട്ട കാര്യങ്ങൾ എന്നുപറഞ്ഞാൽ വാക്സിനേഷൻ.. ഗ്രോത്ത് ആൻഡ് ഡെവലപ്മെൻറ്.. ന്യൂട്രീഷൻ.. അപ്പോൾ കുട്ടികളിൽ നമ്മൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട 3 കാര്യങ്ങൾ അവരുടെ ആരോഗ്യത്തിൽ ശ്രദ്ധിക്കേണ്ട ബേസിക് ആയിട്ടുള്ള കാര്യം പോഷകാഹാരം വളരെ പ്രധാനപ്പെട്ട കാര്യമാണ്.. അതുപോലെ ഇമ്മ്യൂണൈസേഷൻ.. കൃത്യമായിട്ട് എല്ലാ കുത്തിവെപ്പുകളും കൊടുക്കുക.. പിന്നെ ഗ്രോത്ത് ആൻഡ് ഡെവലപ്മെൻറ്.. കുഞ്ഞ് കൃത്യമായി വളരുന്നുണ്ടോ എന്നുള്ള കാര്യം..

അപ്പോൾ നമ്മൾ സാധാരണ ഹോസ്പിറ്റലിൽ ഡോക്ടറുടെ അടുത്തേക്ക് പോകുമ്പോ സാധാരണ പനിയും ചുമയും ഉള്ളപ്പോൾ പോകണം പക്ഷേ ഒരു കുഞ്ഞിനെ മൂന്നുമാസം അല്ലെങ്കിൽ ആറുമാസം കൂടുമ്പോൾ എങ്കിലും ഒരു പീഡിയാട്രീഷൻ കാണിക്കണം.. കാരണം കുഞ്ഞിൻറെ പല വളർച്ചയുടെ നാഴികക്കല്ലുകൾ വളരെ ഇംപോർട്ട് ആണ്.. പലപ്പോഴും പോഷകാഹാരക്കുറവുമൂലം വളർച്ച മുരടിച്ച്.. ഉയരം വയ്ക്കാതെ ഗ്രഹണി പിടിച്ച പോലെ അതുപോലെ പൊണ്ണത്തടി ആയിട്ടുള്ള കുട്ടികൾ..

ശരിക്കും പറഞ്ഞാൽ ഹെൽത്തി ആയിട്ടുള്ള കുട്ടികളെയാണ് നമ്മൾ വാർത്ത എടുക്കേണ്ടത്.. അപ്പോൾ ഈ ഗ്രോത്ത് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട കാര്യം ഹൈറ്റ് ഒപ്പംതന്നെ വെയിറ്റ്.. വെയിറ്റ് വെക്കാൻ കൃത്യമായി പോഷകാഹാരങ്ങൾ കൊടുത്തു കഴിഞ്ഞാൽ അവർ വെയിറ്റ് വെക്കും.. പക്ഷേ ഹൈറ്റ് ചില അസുഖങ്ങളിൽ ചില ഘട്ടങ്ങളിൽ ഹൈറ്റ് വളർച്ച കിട്ടാതെ ഇരിക്കാം.. അപ്പോൾ അവിടെ ശ്രദ്ധിക്കേണ്ട കാര്യം ഒരു കുഞ്ഞിൻറെ ഹൈറ്റ് ജനിച്ചപ്പോൾ ഉണ്ടായ കുഞ്ഞിൻറെ ഹൈറ്റ് നാലിരട്ടി കൂടുന്നത് രണ്ടു വയസ്സാകുമ്പോഴാണ്.. അതുപോലെ ഒരു വർഷത്തിൽ 7 സെൻറീമീറ്റർ നീളം കൂടണം എന്നാണ് പറയാറുള്ളത്..