ഇനി പാർലറിൽ പോകാതെ തന്നെ ഒരു അടിപൊളി നാച്ചുറൽ ഗോൾഡൻ ഫേഷ്യൽ വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം… റിസൾട്ട് ഉഗ്രൻ…

നമ്മൾ പലരും പല ഫംഗ്ഷനും പോകുന്നതിനുമുമ്പ് ബ്യൂട്ടിപാർലറിൽ പോയി ഒരു ഗോൾഡൻ ഫേഷ്യൽ ഒക്കെ ചെയ്യുന്ന ആളുകൾ ആയിരിക്കും.. എന്നാൽ ഈ പാർലറിൽ പോയി നമ്മൾ ചെയ്യുന്ന ഈ ഫേഷ്യൽ തുല്യമായ അതേ ഗുണമുള്ള ഒരു നാച്ചുറൽ ഗോൾഡൻ ഫേഷ്യൽ നമുക്ക് വീട്ടിൽ തയ്യാറാക്കാം.. കാരണം എല്ലാവർക്കും ഒന്നും പാർലറിൽ പോയി ഫേഷ്യൽ ചെയ്യാനുള്ള സാമ്പത്തിക സ്ഥിതി ഉണ്ടാകില്ല.. അപ്പോൾ നമ്മൾ ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത് വളരെ സിമ്പിൾ ആയി നമ്മുടെ വീട്ടിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു ഗോൾഡൻ ഫേഷ്യൽ ആണ്..

തികച്ചും നാച്ചുറൽ ആയിട്ടുള്ള സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് കൊണ്ട് എങ്ങനെ ചെയ്ത് എടുക്കാം എന്ന് നോക്കാം.. അപ്പോൾ നമുക്ക് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നും എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം.. ഒരു ഫേഷ്യൽ ചെയ്യുന്നതിനുമുൻപ് ഏറ്റവും അത്യാവശ്യമായ കാര്യമാണ് ഫേഷ്യൽ ക്ലെൻസിങ് ചെയ്യുക എന്നത്..

ഫേഷ്യൽ ക്ലെൻസിങ് ചെയ്യുന്നതിലൂടെ മുഖത്തിനുള്ള അഴുക്കുകൾ എല്ലാം പോകുകയും അതുവഴി ഫേസ്പാക്കുകൾ അപ്ലൈ ചെയ്യുമ്പോൾ അത് നല്ലതുപോലെ മുഖത്ത് പിടിക്കുകയും നല്ല റിസൾട്ട് തരികയും ചെയ്യും.. അപ്പോൾ നമുക്ക് ആദ്യം ക്ലെൻസർ തയ്യാറാക്കാം.. ഇത് തയ്യാറാക്കാനായി ഒരു ബൗളിലേക്ക് 2 ടീ സ്പൂൺ പാൽ എടുക്കുക.. ഇനി ഇതിലേക്ക് ഒരു നുള്ള് കസ്തൂരിമഞ്ഞൾ ചേർക്കുക.. ഇനി ഇത് നല്ലത് പോലെ മിക്സ് ചെയ്യുക.. അതിനു ശേഷം ഒരു കോട്ടൺ പഞ്ഞി മുക്കി നല്ലതുപോലെ മുഖത്ത് അപ്ലൈ ചെയ്യുക..

മുഖത്തിന് എല്ലാ ഭാഗത്തും ഇതുപയോഗിച്ച് നല്ലതുപോലെ ക്ലീൻ ചെയ്യണം.. അഞ്ചു മിനിറ്റ് നേരം ഇതുപോലെ ക്ലീൻ ചെയ്ത ശേഷം മുഖം നല്ലപോലെ കഴുകിയെടുക്കുക.. ഇനി അടുത്ത സ്റ്റെപ്പ് സ്ക്രൈബിങ് ചെയ്യുക എന്നതാണ് ഇതിനായി നമുക്ക് ഒരു സ്ക്രബ്ബർ തയ്യാറാക്കാം.. ഇതിനായി നമുക്ക് ഒരു ബൗളിലേക്ക് രണ്ട് ടീസ്പൂൺ അരിപൊടി എടുക്കാം.. ഇനി ഇതിലേക്ക് 2 ടീസ്പൂൺ പാൽ കൂടി ചേർത്ത് കൊടുക്കുക.. ഒരു അര കഷ്ണം നാരങ്ങാനീര് കൂടി ചേർത്ത് കൊടുക്കുക.. ഇനി ഇതിലേക്ക് ഒരു നുള്ള് കസ്തൂരിമഞ്ഞൾ കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക…