മുഖം ക്ലീൻ ചെയ്യാൻ ഇനി പാർലറിൽ പോകേണ്ട ആവശ്യമില്ല… ഇനി വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ നമുക്ക് മുഖം നല്ല ബ്രൈറ്റ് ആക്കി എടുക്കാം… ഉഗ്രൻ റിസൾട്ട് തരുന്ന ഒരു അടിപൊളി ടിപ്സ്..

സ്വന്തം മുഖം ക്ലീൻ ആയി ഇരിക്കാൻ ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല.. മുഖം clean ചെയ്യുന്നതിനുവേണ്ടി ബ്യൂട്ടിപാർലറിൽ പോയി പണം മുടക്കി ഫേഷ്യൽ ചെയ്യുന്നവർ ധാരാളം പേരുണ്ട്.. എന്നാൽ ബ്യൂട്ടിപാർലറിൽ പോകട്ടെ നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരുപാട് നല്ല ഫേഷ്യലുകൾ ഉണ്ട്.. അങ്ങനെ വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കി ചെയ്യാവുന്ന ഒരു അടിപൊളി ഫേഷ്യലാണ് ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത്.. ഈ ഫേഷ്യൽ നിങ്ങൾ ഒരിക്കൽ ചെയ്തു നോക്കിയാൽ ഇതിൻറെ റിസൾട്ട് കാണുമ്പോൾ പിന്നീട് നിങ്ങൾ ബ്യൂട്ടിപാർലറിൽ പോകുകയില്ല.. അപ്പോൾ പിന്നെ നമുക്ക് ഈ ഫേഷ്യൽ എങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്ന് നോക്കാം..

ആദ്യം ഫേഷ്യൽ ചെയ്യുന്നതിനു മുമ്പ് നമ്മുടെ മുഖം നല്ലപോലെ ക്ലീൻ ചെയ്യേണ്ടതുണ്ട്.. ഇതിനായി നമുക്ക് ഒരു ബൗളിലേക്ക് ഒരു ടീസ്പൂൺ കാപ്പിപ്പൊടി എടുക്കാം.. ഇനി ഈ കാപ്പിപ്പൊടി യിലേക്ക് ഒരു ടീസ്പൂൺ റോസ് വാട്ടർ ചേർത്തുകൊടുക്കാം.. അതിനുശേഷം ഇത് നല്ലപോലെ മിക്സ് ചെയ്യണം.. അപ്പോൾ നമ്മുടെ ക്ലെൻസർ റെഡിയായിട്ടുണ്ട്.. ഇനി ഈ തയ്യാറാക്കിയിരിക്കുന്ന ക്ലെൻസർ നമ്മുടെ മുഖത്ത് നല്ല പോലെ തേച്ചു പിടിപ്പിക്കണം.. നല്ലപോലെ മസാജ് ചെയ്യണം.. മിനിമം ഒരു 3 മിനിറ്റ് നേരത്തേക്ക് എങ്കിലും ചെയ്യണം..

ഇങ്ങനെ മസാജ് ചെയ്യുമ്പോൾ നമ്മുടെ മുഖത്തുള്ള അനാവശ്യമായ ചെളികളെല്ലാം ഇളകി വരും..ഇങ്ങനെ മൂന്നു മിനിറ്റ് മസാജ് ചെയ്ത ശേഷം ഒരു തുണികൊണ്ട് വൃത്തിയായി തുടച്ചു എടുക്കാം.. ഇനി നമുക്ക് ഉണ്ടാക്കേണ്ടത് ഒരു സ്ക്രബ് ആണ്.. സ്ക്രബ് ഉണ്ടാക്കുന്നതിനായി ഒരു ബൗളിലേക്ക് ഒരു ടീസ്പൂൺ കോഫി പൗഡർ എടുക്കുക.. അതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കുക.. അരമുറി നാരങ്ങാനീര് കൂടി ചേർത്തു കൊടുക്കാം.. അത് അതിനുശേഷം ഒരു ടീസ്പൂൺ തേൻ കൂടി ചേർത്തു കൊടുക്കാം..

ശേഷം ഇത് നല്ലപോലെ മിക്സ് ചെയ്യുക.. ഇനി ഇത് നമ്മുടെ മുഖത്ത് സർക്കുലർ രീതിയിലെ നല്ലപോലെ മസാജ് ചെയ്യുക.. ഇങ്ങനെ ചെയ്യുന്നത് കൊണ്ടുള്ള ഗുണം മുഖം നല്ലപോലെ ക്ലീൻ ആകും.. അതുപോലെ നമ്മുടെ മുഖത്ത് വരുന്ന പാടുകൾ എല്ലാം പോയി കിട്ടും.. ഇങ്ങനെ ഒരു മൂന്നു മിനിറ്റ് നേരത്തേക്ക് നല്ലപോലെ മുഖം സ്ക്രബ് ചെയ്യണം.. മൂന്നു മിനിറ്റ് കഴിഞ്ഞ് ശേഷം നിങ്ങൾക്ക് ശുദ്ധമായ വെള്ളത്തിൽ കഴുകി എടുക്കാം.. ഇനി മൂന്നാമത്തെ സ്റ്റെപ്പ്…