വെറും 20 മിനിറ്റ് കൊണ്ട് കക്ഷത്തിലെ കറുപ്പ് നിറം മാറ്റിയെടുക്കാം… യാതൊരു സൈഡ് ഇഫക്ടുകളും ഇല്ലാത്ത ഉഗ്രൻ റിസൾട്ട് തരുന്ന അടിപൊളി ടിപ്സ്… ട്രൈ ചെയ്തു നോക്കൂ..

നമ്മൾ കഴിഞ്ഞ ദിവസം കഴുത്തിലെ കറുപ്പ് നിറം എങ്ങനെ മാറ്റാം എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്തിരുന്നു.. ഒരുപാട് പേർ അത് ട്രൈ ചെയ്തു നോക്കി എന്ന് അറിഞ്ഞതിലും അത് ഉപയോഗിച്ച് നല്ല റിസൾട്ട് ലഭിച്ചു എന്നതിലും വളരെയധികം സന്തോഷമുണ്ട്.. അന്ന് ഈ വീഡിയോ ഇട്ടപ്പോൾ ഒരുപാട് ആളുകൾ ചോദിച്ച ഒരു ചോദ്യം ആണ് കക്ഷത്തിലെ കറുപ്പ് നിറം കളയാനുള്ള മാർഗം പറഞ്ഞു തരണം എന്നുള്ളത്.. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത് കക്ഷത്തിലെ കറുപ്പ് നിറം മാറ്റുന്നതിനും..

കക്ഷത്തിലെ രോമവളർച്ച കുറയ്ക്കുന്നതിനും.. അതോടൊപ്പം തന്നെ ഭക്ഷണത്തിൽ നിന്ന് ഉണ്ടാകുന്ന സ്മൽ കളയാനും സഹായിക്കുന്ന രണ്ട് ഹോം റെമഡി കൾ ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്.. നിങ്ങൾ ഇത് രണ്ടും ചെയ്യേണ്ട കാര്യമില്ല ഏതെങ്കിലും ഒന്ന് ട്രൈ ചെയ്തു നോക്കിയാൽ മതി.. ഞാനെന്തായാലും രെണ്ട് ടിപ്സ് പരിചയപ്പെടുത്തുന്നുണ്ട്.. അപ്പോൾ നമുക്ക് ഒട്ടും സമയം കളയാതെ ഈ ഹോം റെമഡി കൾ എന്തൊക്കെയാണ് എന്ന്.. ഇതെങ്ങനെ തയ്യാറാക്കി ഉപയോഗിക്കണം എന്ന് നമുക്ക് നോക്കാം..

ഈ രമടി തയ്യാറാക്കുന്നതിനും ഉപയോഗിക്കുന്നതിനും രണ്ട് സ്റ്റെപ്പ് ഉണ്ട്.. അപ്പോൾ നമുക്ക് ആദ്യത്തെ സ്റ്റെപ്പ് എന്താണെന്ന് നോക്കാം.. അതിനായി ഒരു ബൗളിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ എടുക്കുക.. ഇതിന് ഏറ്റവും നല്ലത് വെർജിൻ കോക്കനട്ട് ഓയിൽ ആണ്.. ഞാനിവിടെ ഉപയോഗിക്കുന്ന സാധനങ്ങളുടെ എല്ലാം ഓൺലൈനായി വാങ്ങിക്കാനുള്ള ലിങ്ക് താഴെ കൊടുക്കാം.. നിങ്ങൾക്ക് കിട്ടാത്ത സാധനങ്ങൾ ആവശ്യമെങ്കിൽ അതിൽ നിന്നും വാങ്ങിക്കാം.. അടുത്തതായി ഇതിലേക്ക് ഒരു അരമുറി നാരങ്ങ പിഴിഞ്ഞ് ചേർക്കുക.. നാരങ്ങ പിഴിഞ്ഞ് അതിനുശേഷം ഇതിൻറെ തൊലി കളയരുത്.. ഇത് നമുക്ക് പിന്നീട് ആവശ്യമുണ്ട്.. ഇനി ഇത് നല്ലതുപോലെ മിക്സ് ചെയ്യുക..

വെളിച്ചെണ്ണയുടെ ഉള്ളിൽ വൈറ്റമിൻ ഇ ഉണ്ട്.. ഇത് നമ്മുടെ സ്കിന്നിലെ ഡാർക്നെസ്സ് മാറുന്നതിനു സഹായിക്കും.. ഇനി ഇത് നല്ലപോലെ മിക്സ് ചെയ്ത ശേഷം നമ്മുടെ കക്ഷത്തിലെ കറുത്തപാടുകൾ ഭാഗങ്ങളിൽ നല്ലപോലെ തേച്ചുപിടിപ്പിക്കുക.. ഒരു 15 മിനിറ്റ് നേരത്തേക്ക് അങ്ങനെ തന്നെ വെക്കണം.. പതിനഞ്ച് മിനിറ്റുകൾക്ക് ശേഷം ഒരു തുണി ഉപയോഗിച്ച് അത് തുടച്ചു എടുക്കാം..

അതിനുശേഷം ഒരു വലിയ ഉള്ളി വെള്ളം ചേർക്കാതെ ഗ്രേറ്റ് ചെയ്തെടുക്കാം.. അതിനുശേഷം ഒരു ബൗളിലേക്ക് ഇതിൻറെ നീര് നല്ലപോലെ പിഴിഞ്ഞെടുക്കണം.. ഏകദേശം രണ്ട് ടീസ്പൂൺ ഉള്ളി നീര് എടുക്കുക.. ഇതിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡാ കൂടി ചേർത്തു കൊടുക്കാം.. അതുപോലെ ഒരു ടീ സ്പൂൺ തൈര് ചേർത്ത് കൊടുക്കണം..അതുകഴിഞ്ഞ് ഒരു ടീസ്പൂൺ നാരങ്ങാനീര് കൂടി ചേർത്ത് കൊടുക്കണം…