ശരീരം കാണിച്ചു തരുന്ന ഈ ലക്ഷണങ്ങൾ ആരും അവഗണിക്കരുത്… ചിലപ്പോൾ വൻകുടലിലെ കാൻസർ സാധ്യത ആവാം… അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

ഇന്ന് സംസാരിക്കാൻ പോകുന്നത് വൻകുടൽ ബാധിക്കുന്ന അർബുദത്തെ കുറിച്ചാണ്.. ഇന്ന് വൻകുടലിലെ ക്യാൻസർ വർദ്ധിച്ചു വരുന്ന ഒരു അവസ്ഥയാണ് കാണുന്നത്.. എന്താണ് ഇതിൻറെ കാരണങ്ങൾ എന്ന് നമുക്ക് പരിശോധിക്കാം.. ഇന്നത്തെ മാറിവരുന്ന ജീവിത രീതികൾ തന്നെയാണ് ഒരു പ്രധാന കാരണമായി പറയുന്നത്.. ആഹാരത്തിലെ കൊഴുപ്പ് അളവ് കൂടുക.. കൂടുതലായി മാംസങ്ങൾ ഉപയോഗം കൂട്ടുക.. ആഹാരത്തിൽ ഫൈബർ ഇൻറെ അളവ് കുറയുക.. ഫൈബർ എന്നാൽ പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുക.. അതുപോലെ വ്യായാമം കുറയുക.. ശരീരഭാരം കൂടുക.. ഇതുപോലെ ഒരുപാട് കാരണങ്ങൾ കൊണ്ട് വൻകുടലിലെ ക്യാൻസർ കൂടുന്നതായാണ് പഠനങ്ങൾ തെളിയിക്കുന്നത്..

അക്ഷയ വൻകുടലിലെ ക്യാൻസർ ബഹുഭൂരിപക്ഷവും ഈ കാരണങ്ങൾ കൊണ്ട് മാത്രമല്ല വരുന്നത്.. ജനിതകമായ മാറ്റങ്ങൾ വരുന്നതുമൂലം ആണ് ഭൂരിഭാഗം കാൻസർ വരുന്നത്.. ജനിതക മാറ്റങ്ങൾ എന്ന് പറയുമ്പോൾ പാരമ്പര്യം ആയിട്ടുള്ളത് ആവാം.. അല്ലെങ്കിൽ പുതിയതായി ജനിതകമാറ്റം വരുന്നതുകൊണ്ട് സംഭവിക്കാം.. അതിൻറെ കൂടെ ഈ പറയുന്ന കാരണങ്ങൾ കൂടി ചേരുമ്പോഴാണ് ഇത് ക്യാൻസർ ആയി മാറാനുള്ള സാധ്യത കൂടുന്നത്.. എന്തൊക്കെയാണ് ഇതിൻറെ രോഗലക്ഷണങ്ങൾ എന്ന് നമുക്ക് പരിശോധിക്കാം…

ഏറ്റവും പ്രധാനമായ രോഗലക്ഷണം ബ്ലീഡിങ് തന്നെയാണ്.. അതായത് മലത്തിലൂടെ രക്തം പോവുക.. ഒരുപാട് കാരണങ്ങൾ കൊണ്ട് അത് പോകാം.. മലത്തിൽ രക്തം പോകുന്നതു കൊണ്ട് എല്ലാവർക്കും വൻ കുടലിലെ ക്യാൻസർ ആയിരിക്കണമെന്നില്ല.. പൈൽസ് കാരണം പോകാം.. ഫിഷർ അതുപോലെ ഫിസ്റ്റുല അതുപോലെ വൻകുടലിൽ ചില ദശകൾ ഉണ്ടായിട്ട് വരാം.. അല്ലെങ്കിൽ അൾസർ മൂലം വരാം.. അങ്ങനെ ഒരുപാട് കാരണങ്ങൾ കൊണ്ട് ബ്ലീഡിങ് വരാൻ പക്ഷേ മലത്തിലൂടെ രക്തം പോകുന്നുണ്ടെങ്കിൽ നിർബന്ധമായും ഡോക്ടറെ കണ്ട് പരിശോധിക്കണം..

ഇത് എന്തുകൊണ്ടാണ് പോകുന്നത് എന്ന് ഉറപ്പായും മനസ്സിലാക്കണം. മറ്റു കാരണങ്ങളെന്തൊക്കെയാണ് എന്നുവച്ചാൽ ഈ വൻകുടൽ തന്നെ ആറു ഭാഗങ്ങൾ ആയിട്ടുണ്ട്.. ഓരോ ഭാഗത്തു നിന്നും ബ്ലഡ് പോകുമ്പോഴും ബ്ലഡിൽ കളർ വ്യത്യാസം വരാം.. ചില ഭാഗങ്ങളിൽ ബ്ലഡ് പോകുന്നത് നമ്മൾ അറിയുകപോലുമില്ല. ഒരുപാട് കാലങ്ങളായി രക്തം പോവുകയാണെങ്കിൽ ബ്ലഡ് കുറഞ്ഞിട്ടു അണീമിക് ആയിട്ടും വരാൻ സാധ്യതയുണ്ട്.. ചിലപ്പോൾ വേദനകളും ഉണ്ടാക്കാം..

https://youtu.be/6vRdTsBSJlk