ജ്യൂസിലെ സത്യാവസ്ഥ… സത്യത്തിൽ ജ്യൂസ് കുടിക്കുന്നത് ശരീരത്തിന് ദോഷകരമാണോ… എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വളരെ വൈറലായി പ്രചരിക്കുന്ന ഒരു വീഡിയോയെ കുറിച്ചാണ്.. ജ്യൂസ് നെ കുറിച്ചുള്ള ഒരു വീഡിയോ ആണ് അത്.. ആ ഒരു വീഡിയോയിൽ ചില കാര്യങ്ങൾ ശരിയാണ് എന്നാൽ ചിലത് ശരിയല്ല.. ആ വീഡിയോയിൽ വന്നിട്ടുള്ള കുറച്ച് ശാസ്ത്രീയമായ കാര്യങ്ങൾ മാത്രമാണ് ഇന്ന് നമ്മൾ ഇവിടെ ചർച്ച ചെയ്യുന്നത്.. ഇന്ന് ആ വീഡിയോയിൽ മോശമായി കാണിക്കാനും സപ്പോർട്ട് ചെയ്യാൻ വേണ്ടിയല്ല ഇത്.. ആ ജ്യൂസ് നെ കുറിച്ചുള്ള ശാസ്ത്രീയമായ കുറച്ചു കാര്യങ്ങൾ ആണ് വിവരിക്കുന്നത്.. ആദ്യത്തെ കാര്യം എന്ന് പറയുന്നത് ജ്യൂസ് എന്ന് പറയുന്നത് യൂറോപ്പിലാണ് അത് മെയിൻ ആയിട്ട് ഉണ്ടായത്..

പതിനാറാം നൂറ്റാണ്ടിലാണ് നമ്മുടെ നാരങ്ങ വെള്ളം ആദ്യമായിട്ട് ജ്യൂസ് രൂപത്തിൽ ഉണ്ടായത് പക്ഷേ ബിസി എട്ടായിരം വർഷങ്ങൾക്കു മുൻപ് തന്നെ ഈ പഴച്ചാറുകൾ വളരെ മുൻപ് ഉണ്ടായിരുന്നു.. അപ്പോൾ പതിനാറാം നൂറ്റാണ്ടിലാണ് ഈ നാരങ്ങാ വെള്ളം വരുന്നത്.. അത് കഴിഞ്ഞ് ഇപ്പോൾ ഒരുപാട് വ്യത്യസ്തതരം ആയിട്ട് ജ്യൂസുകൾ വരുന്നുണ്ട്.. അപ്പോൾ ഇതിൽ എന്തൊക്കെയാണ് ശാസ്ത്രീയത.. ശരിക്കും പറഞ്ഞാൽ ജ്യൂസ് നമ്മുടെ ആരോഗ്യത്തിനും പ്രശ്നമുണ്ടാക്കുന്ന ഒന്ന് ആണോ…

സത്യം പറഞ്ഞാൽ അല്ല പക്ഷേ ചില ശരീരത്തിന് ചില ജ്യൂസുകൾ പറ്റില്ല.. പഴങ്ങൾ ആയിട്ട് കഴിക്കുന്നതാണോ നല്ലത് അതോ ജ്യൂസ് ആയിട്ട് കഴിക്കുന്നതാണോ നല്ലത് എന്ന് ചോദിച്ചാൽ നൂറ് ശതമാനവും പഴങ്ങൾ ആയി കഴിക്കുന്നതാണ് നല്ലത്.. ജ്യൂസ് ആയി കഴിക്കുമ്പോൾ വരുന്ന പ്രശ്നങ്ങൾ എന്ന് പറയുന്നത് ജ്യൂസിൽ നമുക്ക് ഫ്രൂട്ട് ഫൈബർ ലഭിക്കില്ല.. നമ്മൾ മിക്സിയിൽ ഇട്ട നല്ലപോലെ അരച്ച് ജ്യൂസ് ആകുമ്പോൾ നമ്മൾ അതിനെ അരിച്ച് ആണ് അതിൻറെ ജ്യൂസ് എടുക്കുന്നത്.. അപ്പോൾ ഇങ്ങനെ അരിയ്ക്കുമ്പോൾ അതിനകത്തുള്ള ഫൈബർ നഷ്ടപ്പെടും..

ഈ ഫൈബർ നമ്മുടെ ശരീരത്തിലെ ഏറ്റവും ഗുണം ചെയ്യുന്നതാണ്.. പഴം നമ്മൾ കഴിക്കുമ്പോൾ ഫൈബർ നമ്മുടെ ശരീരത്തിന് ലഭിക്കും.. അതായത് മലബന്ധം പോലുള്ള പ്രശ്നങ്ങൾ കൂടൽ പ്രശ്നങ്ങൾക്ക്.. എല്ലാം നല്ലതാണ്.. അങ്ങനെ നോക്കുമ്പോൾ ഫൈബർ നമ്മുടെ ശരീരത്തിൽ ദഹിക്കില്ല.. എന്നിരുന്നാലും അത് ഒരുപാട് ഗുണങ്ങൾ നമ്മുടെ ശരീരത്തിൽ ഉണ്ടാക്കും.. പ്രമേഹരോഗികൾ എല്ലാം മധുരം ചേർക്കാത്ത ജ്യൂസ് കഴിക്കാ.. ഫൈബർ ഇല്ലാത്ത ജ്യൂസ് കഴിക്കുമ്പോൾ പെട്ടെന്ന് ഇന്ന് ഷുഗർ ലെവൽ കൂടും…