വയറ്റിലുണ്ടാകുന്ന ഏതു പ്രശ്നവും ഗ്യാസ് പ്രോബ്ലം ആയി കണക്കാക്കരുത്… ഗ്യാസ് പ്രശ്നം എങ്ങനെ നിയന്ത്രിച്ചു നിർത്താം… അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ…

വയറ് സംബന്ധമായ ഒരുപാട് ബുദ്ധിമുട്ടുകൾ ആളുകൾ പറയാറുണ്ടെങ്കിലും അതിൽ ഏറ്റവും കൂടുതൽ കേൾക്കുന്ന ഒരു കാര്യം ഗ്യാസ് പ്രോബ്ലംസ് ആണ്.. നമ്മുടെ സമൂഹത്തിൽ തന്നെ ഏകദേശം ഇരുപത് മുതൽ മുപ്പത് ശതമാനം ആൾക്കാർക്ക് ഒരു പ്രയാസം ദീർഘ മായും മാസങ്ങളായി അല്ലെങ്കിൽ വർഷങ്ങളായി അനുഭവിക്കുന്ന ആളുകളാണ്.. ഇതിൻറെ പേരിൽ ഒരുപാട് തെറ്റിദ്ധാരണകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട്.. വയറിൻറെ ഏത് പ്രയാസവും ഗ്യാസ് പ്രശ്നം ആയി കണക്കാക്കുകയും.. വയറു മായി ബന്ധമില്ലാത്ത പലരോഗങ്ങളും ഗ്യാസുമായി തെറ്റിദ്ധരിച്ച് പല ആപത്തുകളും വരുത്തിവയ്ക്കുന്നു.. എന്നാൽ ഇന്ന് യഥാർത്ഥത്തിൽ ഗ്യാസ് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ എന്തൊക്കെയാണ്..

ഏതൊക്കെ രോഗങ്ങളാണ് ഇതിനു പിന്നിലുള്ളത്.. ഏതെല്ലാം ലക്ഷണങ്ങൾ നിങ്ങളെ ഉണ്ടെങ്കിൽ ശ്രദ്ധിക്കണമെന്നും.. അവസാനമായി ഈ പ്രയാസങ്ങൾ അനുഭവിക്കുന്ന ആളുകൾ പാലിക്കേണ്ട ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണ്.. എന്തൊക്കെ ഭക്ഷണങ്ങൾ കഴിക്കാൻ പാടില്ല എന്നതിനെക്കുറിച്ചുള്ള കുറച്ച് ഇൻഫർമേഷൻ ആണ് ഇന്ന് ഷെയർ ചെയ്യുന്നത്.. ആദ്യം തന്നെ ഗ്യാസ് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് നമുക്ക് ചർച്ച ചെയ്യാം.. നാല് പ്രയാസങ്ങൾ ആണ് യഥാർത്ഥത്തിൽ ഗ്യാസ് എന്ന് പറയുന്നത്.. ഒന്നാമതായി വയറിൻറെ മുകൾഭാഗത്ത് ഉണ്ടാകുന്ന എരിച്ചിൽ.. രണ്ടാമത് ആയിട്ട് വയറിൻറെ മുകൾഭാഗത്ത് ഉണ്ടാകുന്ന വേദന..

മൂന്നാമത് വയർ വീർത്തു വരുന്ന ഒരു അവസ്ഥ.. വെള്ളം പോലും കുടിച്ചുകഴിഞ്ഞാൽ വയറു വീർത്തു വരുന്ന ഒരു അവസ്ഥ..നാലാമതായി ഭക്ഷണം മുൻപ് കഴിച്ചത് ഇപ്പോൾ കഴിക്കാൻ പറ്റാത്ത ഒരു അവസ്ഥ.. കുറച്ചു ഭക്ഷണം കഴിക്കുമ്പോൾ തന്നെ വയറു നിറയുന്നത് ഒരു അവസ്ഥ.. അതായത് അവരുടെ പ്രായത്തിനും വെയിറ്റ് അനുസരിച്ച് ഭക്ഷണം കഴിക്കാൻ പറ്റുന്നില്ല..

ഈ നാല് കാര്യങ്ങൾ ആണ് സാധാരണ ആളുകൾ ഗ്യാസ് പ്രശ്നം എന്ന് പറയുന്നത്.. ഇത് ഒന്നോ ഒന്നിലധികമോ ആളുകളിൽ ഉണ്ടാക്കാം.. ഇതിൻറെ കൂടെ തന്നെ ചില ആളുകൾ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് നെഞ്ചരിച്ചൽ.. ശർദ്ദി.. ഓക്കാനം..തുടങ്ങിയ കാര്യങ്ങൾ.. എന്തെല്ലാം കാര്യങ്ങളാണ് ഈ പറയുന്ന രോഗങ്ങൾ ഉണ്ടാക്കുന്നത് എന്ന് നമുക്ക് നോക്കാം.. ഇതിൽ ആദ്യമായി അറിയേണ്ടത് വയറ്റിലുള്ള പുണ്ണ്കളാണ്….