ഏത്തപ്പഴവും മലയാളികളും… ഏത്തപ്പഴത്തിൻറ ഗുണങ്ങളും ദോഷങ്ങളും… അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു ഭക്ഷണമാണ്.. പ്രത്യേകിച്ച് ഭൂരിഭാഗം ആളുകൾക്കും അതായത് ഷുഗർ രോഗമുള്ളവർ.. ചെറിയ കുട്ടികൾ അതുപോലെ സാധാരണ ജോലിയെടുക്കുന്ന ആളുകൾക്ക് എല്ലാം ഭയങ്കര ഇഷ്ടപ്പെട്ട ഒരു ഭക്ഷണമാണ് ഏത്തപ്പഴം എന്ന് പറയുന്നത്… ഈ ഏത്തപ്പഴം എന്ന് പറയുന്നത് നമ്മുടെ മലയാളികൾക്കും കേരളത്തിൽ ഉള്ള ആളുകളെല്ലാം ആണ് വലിയൊരു സംഭവം.. പുറത്തുള്ള ആളുകൾക്ക് എത്തപ്പഴം എന്ന് കേൾക്കുമ്പോൾ വലിയൊരു ഐഡിയ ഇല്ല..

ഇന്ത്യയിൽ തന്നെ ഏറ്റവും ആയുർദൈർഘ്യമുള്ള ഒരു സംസ്ഥാനമാണ് കേരളം.. കേരളത്തിൽ പല രീതിയിലുള്ള ഭക്ഷണങ്ങളിൽ ഒരുപാട് നല്ല നല്ല ഭക്ഷണങ്ങളുണ്ട്.. ഒരുപാട് ആളുകൾക്ക് പല രീതിയിലുള്ള അസുഖങ്ങൾ ഉണ്ടെങ്കിൽ പോലും ആയുർദൈർഘ്യം വളരെ കൂടുതലാണ്.. ഇതിൽ വെളിച്ചെണ്ണ എന്ന് പറയുന്നത് വളരെ നല്ലൊരു ഭക്ഷണമാണ്.. അതുപോലെ തന്നെ നമുക്ക് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് എത്തപ്പഴം..അപ്പോൾ ഏത്തപ്പഴം കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്..

നല്ലതാണ് ചില ഭക്ഷണങ്ങൾ എന്ന് കരുതി എല്ലാം നമുക്ക് കഴിക്കാൻ പറ്റില്ല കാരണം ചില ശരീരങ്ങൾക്ക് ചിലത് മാത്രമേ കഴിക്കാൻ പറ്റുള്ളു.. ഭക്ഷണം നല്ലതായാലും മോശമായാലും നമ്മുടെ ശരീരത്തിന് അത് പറ്റുമോ എന്ന് നോക്കണം.. കുറേ വർഷങ്ങളായി രാവിലെ മുതൽ വൈകീട്ട് വരെ മദ്യപിക്കുന്ന ആളുകളുണ്ട്.. പക്ഷേ അവർക്ക് യാതൊരുവിധ ശാരീരിക ബുദ്ധിമുട്ടുകളും ഇല്ല..

പക്ഷെ വല്ലപ്പോഴും മദ്യപിക്കുന്ന ഒരാൾക്ക് ആയിരിക്കും ഭൂരിഭാഗം പ്രശ്നങ്ങൾ.. മദ്യം നല്ലതാണോ ചീത്തയാണോ എന്ന് നോക്കുന്നതിനേക്കാൾ മദ്യം ആ ശരീരത്തിന് എത്രത്തോളം ദോഷമാണ് എന്നാണ് നോക്കേണ്ടത്.. ഏത്തപ്പഴം ആയാലും അരിഭക്ഷണം ആയാലും നമ്മുടെ ശരീരത്തിന് ഇത് പറ്റുമോ ഇല്ലയോ എന്ന് ആദ്യം നോക്കേണ്ടത്.. ചില ശരീരങ്ങളിൽ ഏത്തപ്പഴം കഴിക്കുമ്പോൾ നെഞ്ചിരിച്ചൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ ഉണ്ട്.. ചിലർക്ക് മലബന്ധം ഉണ്ടാക്കും..