എത്ര കറുത്ത ചുണ്ടും ഇനി നിറം വക്കും… ഈയൊരു നാച്ചുറൽ ടിപ്സ് ട്രൈ ചെയ്തു നോക്കിയാൽ മാത്രം മതി…

ഒരുപാട് പേരെ അലട്ടുന്ന ഒരു പ്രശ്നമാണ് ചുണ്ടുകൾ കറുത്ത് ഇരിക്കുന്നു അല്ലെങ്കിൽ പണ്ട് രണ്ട് വലിച്ച സിഗരറ്റ് കറ ചുണ്ടിൽ ഇരിക്കുന്നു എന്നുള്ളതൊക്കെ.. ഇന്ന് നമ്മൾ പരിചയപ്പെടുത്തുന്നത് ഇതുപോലെ ചുണ്ടിൽ പിടിച്ചിരിക്കുന്ന കറയും കറുപ്പുനിറവും പൂർണമായി ഇല്ലാതാക്കി ചുണ്ട് അതിമനോഹരമായി ചുവന്ന ഇരിക്കുവാൻ സഹായിക്കുന്ന വീട്ടിൽ വളരെ എളുപ്പം ചെയ്തെടുക്കാവുന്ന ഒരു അടിപൊളി ടിപ്സ് ആണ് പരിചയപ്പെടുത്തുന്നത്.. ആദ്യമേ തന്നെ നമുക്ക് നമ്മുടെ ചുണ്ട് നല്ലപോലെ സ്ക്രബ് ചെയ്യണം അതിനുവേണ്ടി നമുക്ക് ഒരു സ്ക്രബറുണ്ടാക്കാം..

ഇതിനായി ഒരു ബൗളിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര എടുക്കുക.. ഇതിലേക്ക് കുറച്ച് തേൻ ചേർത്തു കൊടുക്കുക.. അതിനുശേഷം ഇത് നല്ലപോലെ മിക്സ് ചെയ്യണം.. അതിനുശേഷം മുഖത്ത് സ്ക്രബ് ചെയ്യുന്നത് പോലെ തന്നെ ഇത് ചുണ്ടിൽ തേച്ച് നല്ലപോലെ സ്ക്രബ് ചെയ്യുക.. ഇങ്ങനെ ചെയ്യുമ്പോൾ തന്നെ ചുണ്ടിലുള്ള അഴുക്കുകൾ എല്ലാം ഇളകി വരും.. ഒരു നാലു മിനിറ്റ് വരെ എങ്കിലും സ്ക്രബ് ചെയ്യണം.. അതിനുശേഷം ഇത് വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക.. അതിനുശേഷം ഒരു ബൗളിലേക്ക് ഒരു അല്പം തേൻ എടുക്കുക..

അതിലേക്ക് കുറച്ചു നാരങ്ങാനീര് കൂടി ചേർക്കുക.. അതിനുശേഷം ഇത് നല്ലപോലെ മിക്സ് ചെയ്യുക.. അതിനുശേഷം ഇത് ചുണ്ടിൽ അപ്ലൈ ചെയ്യാം.. ഒരു മണിക്കൂറെങ്കിലും ഇത് വയ്ക്കണം.. അതിനുശേഷം നിങ്ങൾക്ക് ഇത് കഴുകിക്കളയാം.. അതുപോലെ ചെയ്യാൻ പറ്റുന്ന വേറൊരു കാര്യമാണ് ഒരു ബൗളിലേക്ക് ഒരു ടീസ്പൂൺ റോസ് വാട്ടർ എടുക്കുക.. അതിലേക്ക് ഒരു ടീസ്പൂൺ ഗ്ലിസറിൻ മിക്സ് ചെയ്യുക.. ഇത് രാത്രി ഉറങ്ങാൻ പോകുന്നതിനു മുമ്പ് ചുണ്ടിൽ തേച്ചുപിടിപ്പിക്കുക….